2019 മാർച്ച് 28, വ്യാഴാഴ്‌ച

Movie Review 16: Headhunters - ഹെഡ് ഹണ്ടെഴ്സ്

Headhunters.

കുഴപ്പമില്ലാത്ത ഒരു സിനിമ.
അത്ര പ്രതീക്ഷിക്കാത്ത ഒരു ക്ളൈമാക്‌സ്.
തുടക്കം മുതൽ അവസാനം വരെ ബോറടിക്കാത്ത സിനിമ.

  HeadHuntersഎന്ന റിക്രൂട്ട്മെന്റ് കമ്പനി നടത്തുന്ന  റോജർ ബ്രൗണ് എന്ന ആളാണ് കഥാനായകൻ. 
പലപല സ്ഥാപനങ്ങളിലേക്ക് കക്ഷിടെ കമ്പനി ആളെ റിക്രൂട്ട് ചെയ്ത് കൊടുക്കുന്ന പരിപാടി.

വളരെ വലിയ ആഡംബര ജീവിതം നയിക്കുന്ന ബ്രൗണിന് തന്റെ ബിസിനസ്സിൽ നിന്ന് കിട്ടുന്ന വരുമാനം പലപ്പോഴും ആവശ്യങ്ങൾക്ക് തികയാറില്ല. അതുകൊണ്ട് തന്നെ
ഇതു കൂടാതെ കക്ഷിക്ക് വേറൊരു ഏർപ്പാട് കൂടി ഉണ്ട്. അതാണ് മോഷണം.
തന്റെ കമ്പനിയുടെ തന്നെ Clients  ന്റെ കയ്യിലെ വിലപിടിപ്പുള്ള പെയിന്റിങ്ങുകൾ മോഷ്ടിച്ചു വിൽക്കുന്നു. മോഷണത്തിന് ശേഷം തിരിച്ചറിയപ്പെടാത്ത കോപ്പി ആ സ്ഥാനത്ത് വയ്ക്കും. അതിന് കക്ഷിയെ സഹായിക്കാൻ വീടുകളിലെ Security
surveillance നിയന്ത്രിക്കുന്ന  ഉദ്യോഗസ്ഥനും കൂടെയുണ്ട്-ഓവ്.
മീശമാധവനിലെ ലൈൻമാനെ പോലെ.
ആഡംബര ജീവിതം നയിച്ചിരുന്ന
ബ്രൗണും ഭാര്യയുമാടങ്ങുന്ന കുടുംബത്തിന് കുട്ടികളുണ്ടായിരുന്നില്ല. അവരുടെ ഏക സങ്കടവും അത് തന്നെയായിരുന്നു. ഒരിക്കൽ തന്റെ ഭാര്യയുടെ വകയായി നടത്തിയ ഒരു പാർട്ടിയിൽ അവർ ,ബ്രൗണിനെ തന്റെ സുഹൃത്തായ ക്ലാസ് ഗ്രേവ് എന്നൊരാളെ പരിചയപ്പെടുത്തുന്നു.
 ക്ലാസ് ഗ്രേവിന്റെ അടുത്ത് വളരെ വിലപിടിപ്പുള്ള ഒരു പെയിന്റിംഗ് ഉണ്ടെന്നു റോജര്‍ തന്റെ ഭാര്യയില്‍ നിന്ന് അറിയുന്നു. തുടര്‍ന്ന്  റോജര്‍ അത് മോഷ്ടക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു.

ആ മോഷണത്തിന് ശേഷം വീട്ടിലെത്തിയ റോജര്‍ പിറ്റേ ദിവസം രാവിലെ തന്റെ കാറിനുള്ളില്‍ തന്റെ സഹായി ആയ ഓവ് മരിച്ചു കിടക്കുന്നത് കാണുന്നു. തുടര്‍ന്നങ്ങോട്ടുള്ള റോജറിന്റെ ഓട്ടമാണ് ഈ സിനിമ . ക്ലാവ് ഗ്രേവ് യഥാര്‍ത്ഥത്തില്‍ ആരാണ് ? അയാള്‍ എന്തിനാണ്  റോജറിനെ പരിചയപ്പെടുന്നത് ? 

അത്യാവശ്യം ബോറടിക്കാത്ത രീതിയിൽ അവസാനം വരെ കണ്ടിരിക്കാവുന്ന ഒരു ത്രില്ലർ സിനിമ.

Movie Review 15: Fight Club - ഫൈറ്റ് ക്ലബ്

Fight Club

ഹോ.
അറുബോറൻ കഥ .  A weird story.  ബോറൻ   ആഖ്യാനം.  പ്രതീക്ഷിക്കാൻ സാധ്യതയില്ലാത്തത് എങ്കിലും കണ്ടുമടുത്ത ക്ളൈമാക്‌സ് ട്വിസ്റ്റ്.
   imdb rating ഒക്കെ കണ്ടാൽ കണ്ണ് തള്ളും.

ജോലിയുടെ സ്ട്രെസ്സ് കൊണ്ട് ഉറക്കം നഷ്ടപ്പെട്ട യുവാവാണ് കഥാനായകൻ.  ഒരു  sleeping pilll ൽ  തീരാവുന്ന കേസ് , അത് പോകുന്ന പോക്ക് മുതലാണ്  വിചിത്രമായ കഥയുടെ തുടക്കം.

മനസ്സമാധാനം നഷ്ടമായതാണ് നായകന്റെ ഉറക്കം പോകാൻ കാരണം . തുടർന്ന് കക്ഷി മനസമാധാനം തേടി പല സ്ഥലങ്ങളിലും അലയുന്നു. ക്യാൻസർ രോഗികളുടെ കൂട്ടായ്മയിൽ , തനിക്ക് ക്യാന്സറാണെന്ന വ്യാജേന കക്ഷി നുഴഞ്ഞുകയറുന്നു. കാരണം കേട്ടാൽ  ..

എന്താ പറയുക .

മൂക്കത്ത് വിരൽ വെക്കും.

ക്യാൻസർ രോഗികളുടെ കൂട്ടായ്മയിൽ അവർ മീറ്റിങ്ങ് കൂടുമ്പോൾ ഓരോരുത്തരായി  ത ങ്ങളുടെ രോഗം മൂലം ജീവിതത്തിൽ അവർ അനുഭവിക്കേണ്ടി വന്ന കഷ്ടതകൾ വിവരിക്കുന്നു. ഇത് കേൾക്കുമ്പോ നായകനു ഒരു മന:സുഖം!!
അങ്ങനെ കക്ഷി ക്ക് ഉറക്കം കിട്ടുന്നു.

എപ്പടി?


ഇനിയാണ് അതിലും weird twist. ജോലി സംബന്ധമായ യാത്രയിൽ കക്ഷിക്ക് ടെയ്‌ലർ ഡർഡൻ എന്നൊരു സുഹൃത്തിനെ കിട്ടുന്നു.

കക്ഷിക്ക് സോപ്പ് ഉണ്ടാക്കി വിക്കുന്ന ബിസിനസ്സ് ആണ്.

യാദൃശ്ചികമായി ഒരു ദിവസം കഥാനായകന്റെ വീട് സ്‌ഫോടനത്തിൽ നശിക്കുന്നു. കക്ഷി സുഹൃത്തായ റെയ്‌ലറിനോട് താമസിക്കാൻ ഒരിടം പരിചയമുണ്ടോ എന്നന്വേഷിച്ചു. ടെയ്‌ലർ മറ്റൊരു ഐഡിയ പറഞ്ഞു.തന്നോടൊപ്പം തന്റെ വീട്ടിൽ കഴിയാം. ഒരു കണ്ടീഷൻ. ഇടയ്ക്ക് പരസ്പരം അടി ഉണ്ടാക്കണം അടിയെന്നാൽ നല്ല പൊളപ്പൻ സ്റ്റണ്ട്..

ആഹാ.. നല്ല ഏർപ്പാട്. നായകനും സംഗതി പിടിച്ചു. ഓഫീസിൽ പോകുന്നു. തിരിച്ചു പുതിയ വീട്ടിലേക്ക് വരുന്നു. കൂട്ടുകാരനൊപ്പം അടി ഉണ്ടാക്കുന്നു.
This is his entertainment.

രോഗി കളുടെ കഥ കേൾക്കാൻ പോകുന്ന ഏർപ്പാട്, പുതിയ വിനോദം കിട്ടിയതോടെ കക്ഷി ഉപേക്ഷിച്ചു.

വൈകുന്നേരങ്ങളിൽ തങ്ങളുടെ വീട്ടിൽ വെച്ച് നടക്കുന്ന ഈ മനഃശാന്തി അടിപിടി കലാപരിപാടി, ക്രമേണ പ്രശസ്തമാവുകയും അംഗങ്ങളായ ആളുകളുടെ എണ്ണം വർദ്ധിച്ചുവരുകയും പലപല നഗരങ്ങളിലും ഇതിനു ശാഖകൾ ഉണ്ടാവുകയും ഒക്കെ ചെയ്യുന്നു.

ഇതാണ് Fight Club.
ക്യാൻസർ വാർഡിൽ വെച്ച് ഇതേ രീതിയിൽ കഥ കേൾക്കാൻ വന്ന ആളാണ് നായിക!

പിന്നീട്, കഥയിൽ ഇതേ രീതിയിലുള്ള , ദഹിക്കാൻ പ്രയാസമുള്ള കുറെ കാര്യങ്ങൾ സംഭവിക്കുന്നു. ഒടുവിൽ കണ്ട് മടുത്ത രീതിയിലുള്ള ഒരു twist ഉം.

8.8 imdb റേറ്റിങ്ങും ഒട്ടനവധി നിരൂപക പ്രശംസയും ഓസ്കാർ നോമിനേഷനും ബ്രാഡ് പിറ്റ് പോലുള്ള പ്രമുഖരും...


എന്ത് തേങ്ങ ഉണ്ടായിട്ടും ഒരു കാര്യോം ഇല്ല.
പടം ഇഷ്ടപ്പെട്ടേ ഇല്ല.
ഇതു വരെ കണ്ടതിൽ ഏറ്റവും ബോറ് പടമാണെന്ന് തോന്നുന്നു.

Movie Review 14: The Shutter Island - ദി ഷട്ടർ ഐലന്റ്

The Shutter Island

 ക്ളീഷേ ക്ളൈമാക്സുമായി വീണ്ടുമൊരു സിനിമ. വളരെ ഈസി ആയി ഊഹിക്കാൻ കഴിയുന്ന കഥ,ക്ളൈമാക്‌സ്.

സമുദ്രത്തിലെ ഒറ്റപ്പെട്ട ഒരു ദ്വീപായ ഷട്ടർ ഐലന്റിൽ ഒരു മാനസിക രോഗ ആശുപതി ഉണ്ട്. വളരെ അക്രമകാരികളും അപകടകാരികളുമായ മാനസിക വിഭ്രാന്തിയുള്ളവരെ ചികിത്സിക്കാനായി ഈ ദ്വീപിൽ ഒരു ഹോസ്പിറ്റൽ ഉണ്ട്.
കരയിലെ ആശുപത്രികളിൽ ചികിത്സിക്കക്കാനാകാത്ത വിധം അപകടകാരികളായ രോഗികളെ ആണ് അവിടെ ചികിത്സിക്കാനായി കൊണ്ടുവരാറ്. ചാടിപ്പോയാൽ ആളുകളെ കൊല്ലാനും മാത്രം മാനസിക വിഭ്രാന്തിയുള്ളവരെ.

 ആകെ ഈ ചെറിയ ദ്വീപിൽ ഉള്ള ഒരേ ഒരു സംഗതി ഈ ഹോസ്പിറ്റലും അതിലെ ഡോക്ടർ, കാവൽക്കാർ തുടങ്ങിയ ജീവനക്കാരും പിന്നെ രോഗികളുമാണ്. ദ്വീപിലേക്ക് വരാനും ദ്വീപിൽ നിന്ന് പോകാനുമുള്ള  ഒരേ ഒരു മാർഗം ആശുപത്രിയുടെ നിയന്ത്രണത്തിൽ ഉള്ള ഒരു ബോട്ടാണ്. ചുറ്റും പാറക്കെട്ടുകൾ നിറഞ്ഞ ദ്വീപിന്റെ ഒരേ ഒരു തീരപ്രദേശത്തുള്ള ഒരു ബോട്ട് മാത്രം.

   ഒറ്റപ്പെട്ട ദ്വീപ് ആയതുകൊണ്ട് തന്നെ സെല്ലിൽ നിന്നും ചാടിപ്പോകുന്ന രോഗികൾക്ക് മറ്റെങ്ങോട്ടേക്കും രക്ഷപെടാൻ സാധ്യത ഇല്ലായിരുന്നു.
മാത്രമല്ല , ആശുപത്രിക്ക് ചുറ്റും ഇലക്ട്രിക്കൽ സെക്യൂരിറ്റിയും കാവൽക്കാരും ഒക്കെ ഉണ്ട്.


എന്നാൽ എല്ലാ തടസ്സങ്ങളും നീക്കി സെല്ലിൽ നിന്നും അത്യന്തം അപകടകാരിയായ ഒരു സ്ത്രീ രക്ഷപ്പെടുന്നു. സ്വന്തം മക്കളെയും ഭർത്താവിനെയും കൊന്ന് ഭക്ഷിച്ച അത്യന്തം അപകടകാരിയായ സ്ത്രീ.
ദ്വീപ് മുഴുവൻ അരിച്ച്പെറുക്കിയിട്ടും ആളെ കണ്ടെത്തിയിരുന്നില്ല. ഒടുവിൽ തിരോധാനം അന്വേഷിക്കാനായി പോലീസ് ഉദ്യോഗസ്ഥരായ 2 പേര് ദ്വീപിൽ എത്തിച്ചേരുന്നു..
തുടർന്ന് അവരുടെ അന്വേഷണവും ഒടുവിൽ സംഭവിക്കുന്ന ട്വിസ്റ്റും ആണ് സിനിമയിലുള്ളത്.

ഇതിനു മുൻപും കണ്ടിട്ടുള്ള വിധം narration ആയതുകൊണ്ടാവാം ,സിനിമ പകുതി കഴിയുമ്പോഴേക്കും ക്ളൈമാക്‌സ് ഉൾപ്പടെ ഏകദേശം ബാക്കി മുഴുവൻ ഊഹിക്കാം .

ഡി കാപ്രിയോ ടെ അഭിനയം ഒക്കെ എടുത്ത് പറയാവുന്ന സംഗതി ആണ്.  Hugh Jackman നെ ഒക്കെ അപേക്ഷിച്ച് എത്രമാത്രം റിയലിസ്റ്റിക് ആണ് കക്ഷി ടെ പ്രകടനം എന്നത് പ്രത്യേകം നമ്മൾ ശ്രദ്ധിക്കും.

Movie Review 13: The Usual Suspects - ദി യൂഷ്വൽ സസ്‌പെക്ടസ്

The Usual Suspects

Another average movie with almost predictable climax.
  പണത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള അഞ്ച് ക്രിമിനലുകൾക്ക് കിട്ടുന്ന ഒരു Task, അത് അവർ ചെയ്തു തീർക്കുമ്പോൾ ഉണ്ടാകുന്ന തീരെ പ്രതീക്ഷിക്കാത്ത (എന്ന് അവകാശപ്പെടുന്ന) ക്ളൈമാക്‌സ്.

NewYork നഗരത്തിൽ വരുന്ന ഒരു കാർഗോ ഷിപ് ൽ  നടക്കുന്ന ഉഗ്രസ്ഫോടനത്തോടെയാണ് സിനിമയുടെ ആരംഭം. ഷിപ്പിലെ അനേകം പേർ കൊല്ലപ്പെടുന്നു. സ്വാഭാവികമായും
സാധാരണയായി നഗരത്തിലെ ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തി, ഈ കേസിൽ സംശയിക്കപ്പെടും. അങ്ങനെ പോലീസ് സംശയിക്കുന്ന റോജർ കിന്റ് എന്ന വ്യക്തിയെ ചോദ്യം ചെയ്യുന്നിടത്താണ് സിനിമയുടെ ആരംഭം.
 ചോദ്യം ചെയ്യലിൽ റോജർ കഥ പറയുന്നു.
മറ്റ് 4 ക്രിമിനലുകളെ പരിചയപ്പെടുന്ന റോജർ,പിന്നീട് ഈ 5 പേരും ചേർന്ന്,
പോലീസിനിട്ട് പണി കൊടുക്കാനായി , പോലീസ് നഗരത്തിൽ ചെയ്യുന്ന കള്ളക്കടത്തിന്റെ, മയക്കുമരുന്ന് കടത്തിന്റേതായി അവർക്ക് കിട്ടുന്ന പ്രതിഫലം കൊള്ളയടിക്കുന്നു. നിയമപരമായി ഒന്നും ചെയ്യാനാവാതെ പോലീസ് നിസ്സഹയരാവുന്നു.
അവരുടെ ഈ ഓപ്പറേഷൻ സക്‌സസ് ആയതറിഞ്ഞ മറ്റൊരു അധോലോക രാജാവ്, കൈസർ സോസേ, തന്റെ ഏജന്റ് ആയ വക്കീൽ മുഖേന ഇവരെ പുതിയൊരു ടാസ്‌ക് ഏൽപ്പിക്കുന്നു.

ക്ളൈമാക്‌സ് നമ്മൾ പ്രതീക്ഷിക്കും. ഇതുപോലെ ക്ളൈമാക്‌സ് മലയാളം സിനിമയിൽ ഉൾപ്പടെ വന്നിട്ടും ഉണ്ട്. ഇത്രമാത്രം നിരൂപക പ്രശംസയ്ക്കുള്ള വകുപ്പ് പടത്തിൽ ഉണ്ടോ എന്ന് സംശയമാണ്.

Movie Review 12: The Prestige - ദി പ്രസ്റ്റീജ്

the prestige

 The Story of Competition between 2 Magicians.
 നഗരത്തിലെ പ്രശസ്തരായ 2 മജീഷ്യന്മാരുടെ ഇടയിൽ നടക്കുന്ന മത്സരത്തിന്റെ കഥയാണ് സിനിമ പറയുന്നത്. പുതുതായി അവരവരുടെ exclusive ട്രിക്കുകൾ കണ്ടെത്താനും അങ്ങനെ കൂടുതൽ പ്രശസ്തി നേടാനുമുള്ള മത്സരം നടത്തുന്ന 2 magicians.  ഒരാൾ കണ്ടെത്തുന്ന ട്രിക്ക് , അടുത്ത ആൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോകാൻ തയാറാവുന്ന 2 പേര്.

ഒടുവിൽ ഒരാൾ കണ്ടെത്തുന്ന വിദ്യ സ്വായത്തമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ. 19th century യിലെ
പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന നിക്കോളാസ് ടെസ്ല സിനിമയിലെ ഒരു കഥാപാത്രമായി വരുന്നു എന്ന പ്രത്യേകതയുമുണ്ട്.
ആദ്യാവസാനം ബോറടിപ്പിക്കാതെ കൊണ്ടുപോകുന്ന കുഴപ്പമില്ലാത്ത ഒരു സിനിമ.
 Christopher Nolan ,Hugh Jackman,..
പ്രശസ്തരുടെ കോംബോ..

Movie Review 11: The Wailing - ദി വൈലിങ്

The Wailing

ഇന്ന് കണ്ട പടത്തിന്റെ പോസ്റ്ററാണ്.

എന്നാ കിടിലം അഭിപ്രായങ്ങളാ എഴുതി വച്ചേക്കണേ അല്ലെ.


എന്നാ സിനിമ വെറും ചാത്തൻ ഐറ്റം ആണ്. ക്ളൈമാക്സിൽ ചെറിയൊരു Twist ഉണ്ടെന്നതൊഴിച്ചാൽ പ്രത്യേകിച്ച് കേമം എന്നു പറയാൻ ഒന്നുമില്ല. ഒരു കുഞ്ഞു കൊച്ചിന്റെ കിടിലം അഭിനയം ഉണ്ട്.

വേറൊരു മങ്ങാത്തൊലിയും ഇല്ല. ഒരുമാതിരി വിനയന്റെ ആകാശഗംഗ പോലെ ഒരു കഥയും .
ബാലഭൂമിയിലെ കഥ ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് അവസാനം വരെ കണ്ടിരിക്കാം.
തീരെ ബോറടിപ്പിക്കില്ല എന്നൊന്നും പറയാൻ പറ്റില്ല.

ധൈര്യം ഒന്നും ഇല്ലാത്ത ഒരു പാവത്താൻ പോലീസ് ഓഫീസർ.
പുള്ളീടെ ഗ്രാമത്തിൽ പെട്ടെന്നു ഒരു ദിവസം മുതൽ ആളുകൾ മരിക്കാൻ ആരംഭിക്കുന്നു. മരിക്കുന്നതിന് മുമ്പ് ആളുകൾക്ക് ഭ്രാന്തിന്റെയും മറ്റ് ലക്ഷണങ്ങളും കണ്ട് തുടങ്ങുന്നുണ്ട്.
പ്രദേശത്ത് അടുത്തിടെ താമസത്തിനെത്തിയ, കാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു ജപ്പാൻ കാരനിൽ ആണ് കേസ് അന്വേഷണം ചെന്നെത്തി നിൽക്കുന്നത്. ആളൊരു നിഗൂഢത നിറഞ്ഞ വ്യക്തിയാണ്.
പ്രശ്നങ്ങൾ തന്റെ കുടുംബത്തെയും ബാധിക്കാൻ തുടങ്ങുമ്പോ അതിനെതിരെ പോരാടാനിറങ്ങുന്ന പോലീസുകാരന്റെ കഥ ആണ് സിനിമ.

അത്ര  ഇഷ്ടപ്പെട്ടില്ല. പൊട്ട കഥയും ബോറൻ മേക്കിങ്ങും. ഒരു സസ്പെൻസ് പോലും അല്ല, അതിനുള്ള സ്കോപ്പ് ഒക്കെ ഉണ്ടെങ്കിലും.

Movie Review 10: Toy Story 1 - ടോയ് സ്റ്റോറി 1

Toy Story 1

കഥയിൽ അല്ലാതെ ഒട്ടനവധി പ്രത്യേകതകൾ ഉള്ള സിനിമ.
 1995 ൽ പുറത്തിറങ്ങിയ ലോകത്തിലെ ആദ്യ 3D Animation സിനിമ.
Walt Disney Studios അതിനു തൊട്ട് മുൻപത്തെ വർഷം ആയിരുന്നു The Lion King(which was a 2d animation film)  പുറത്തിറക്കിയത്.
  Walt Disney Studios ന്റെയും Stephen Spilberg  ന്റെ DreamWorks studios ന്റെയും ഒക്കെ 2ഡി സിനിമകൾക്ക് അന്ത്യം കുറിച്ച സിനിമ, ആദ്യ ചിത്രവുമായി Pixar Animation studio യുടെ ഉദയം, അങ്ങനെ ഒരുപാട് പ്രത്യേകതകൾ..

 പിന്നീട്  Pixar, Marvel എല്ലാത്തിനെയും  Disney acquire ചെയ്തത് വേറെ ചരിത്രം.


Toy Story 1.

 ഒന്നാമത്തെ പടം ആയിട്ടും നല്ല ക്വാളിറ്റി അനിമേഷൻ, ഒരു different thought Story ഒക്കെ ഉള്ള, കുഴപ്പമില്ലാത്ത സിനിമ. ആദ്യ 3d ആനിമേഷൻ ചിത്രമാണിതെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നും.
InsideOut ഒക്കെ പോലെ കഥയിൽ വലിയ Ideas ഒ, അല്ലെങ്കിൽ  Creative thought ഒ, ഒന്നും ഇല്ല. But, It was an interesting movie.  (its ridiculous to compare a '95 movie with a 2015 movie).

 ആദ്യാവസാനം ബോറടിക്കാതെ കണ്ടിരിക്കാം. Also, I think the movie aims under teenagers.  Coz,  ഒരു കുട്ടിയുടെ കളിപ്പാട്ടങ്ങൾക്ക് ജീവൻ വെച്ചാൽ അവരുടെ ലോകം എങ്ങനിരിക്കും, അവിടെ സംഭവിക്കുന്ന കാര്യങ്ങൾ എന്തൊക്കെ ഇതൊക്കെയാണ് സിനിമയുടെ topic.
 സ്വാഭാവികമായും കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കുന്ന കുട്ടികൾക്കാവുമല്ലോ അത് കൂടുതൽ interesting ആയി തോന്നുക.
But, മറ്റുള്ള കാഴ്‌ചക്കാരെയും ബോറടിപ്പിക്കാതെ Climax വരെ കൊണ്ടോവാൻ സിനിമയ്ക്ക് സാധിച്ചു.
 A good movie.

Movie Review 9: Old Boy - ഓൾഡ് ബോയ്

Old Boy

Twist Series ൽ നിന്ന് എടുത്ത് കാണാം ന്ന് തീരുമാനിച്ചു. വേണ്ടാർന്നു. പടം മോശം ആയതുകൊണ്ടല്ല.Topic ന്റെ തീവ്രത. കൈകാര്യം ചെയ്തിരുന്ന രീതി.

ബല്ലാത്ത ജാതി സിനിമ. ബല്ലാത്ത ജാതി ക്ളൈമാക്‌സ്. ഇതിപ്പോ നല്ലതാണോ അതോ മോശമാണോ എന്ന് ചോദിച്ചാൽ , മറ്റേ IFFK യിൽ Kim Ki duk ന്റെ ചില സിനിമേടെ അഭിപ്രായം ചോദിക്കുന്ന പോലിരിക്കും.  Incest എന്ന Topic നെ ആഴത്തിൽ ഉളികൊണ്ട് കൊത്തി വച്ചിരിക്കുന്നു സിനിമയിൽ.

 വെള്ളമടിച്ച് പോലീസ് കസ്റ്റഡിയിലായ നായകനെ ജാമ്യത്തിലിറക്കാനെത്തുന്ന സുഹൃത്തിന്റെ സീനോടെ ആണ് സിനിമ ആരംഭിക്കുക. തന്റെ കുഞ്ഞു മകളുടെ പിറന്നാളാണ്. അത് കക്ഷി ആഘോഷിച്ചതാണ് . കയ്യിൽ അവൾക്കായി സമ്മാനവുമുണ്ട്. വെളുത്ത പഞ്ഞിക്കെട്ട് പോലെ രണ്ട് മാലാഖ ചിറകുകൾ ഉള്ള ഒരു ഉടുപ്പ്. അത്  ധരിച്ച് അവൾ മാലാഖയെപ്പോലെ പറന്നു നടക്കുന്നത് അയാൾ സുഹൃത്തിനോട് പറയുന്നു. സ്റ്റേഷനിൽ ആയിപോയതിനാൽ നേരം ഒരുപാട് വൈകി.  സമ്മാനം വാങ്ങിയ വിവരം വിളിച്ചറിയിക്കാൻ അവർ ഒരു ഫോണ് ബൂത്തിൽ കയറി വീട്ടിലേക്ക് വിളിച്ച് ഉടനെ എത്തും എന്ന് പറയുന്നു. പുറത്ത് നല്ല മഴപെയ്യുന്നു. തിരക്കുള്ള റോഡിന്റെ അരിക്. പിറന്നാൾ ആശംസകൾ നേരാൻ നായകന്റെ കയ്യിൽ നിന്നും, സുഹൃത്ത് ഫോണ് വാങ്ങി. ആശംസകൾ നേർന്ന് കഴിഞ്ഞപ്പോൾ കുട്ടിയുടെ കയ്യിലെ ഫോണ്, അവളുടെ അമ്മ വാങ്ങി. സുഹൃത്ത് ഫോണ് നായകന് കൈമാറാനായി തിരിഞ്ഞു നോക്കുന്നിടം മുതലാണ് സസ്പെൻസ് ആരംഭിക്കുന്നത്. കഥയും.
ആൾ അവിടെ ഇല്ല..

കൊറിയൻ ക്വാളിറ്റി സിനിമയിൽ ഉണ്ടെന്ന് പ്രത്യേകം പറയണ്ടല്ലോ. എന്താ സംഭവം, എന്തിനു വേണ്ടി ന്ന് ഒന്നും അവസാനം വരെ ഒരു പിടിയും കിട്ടില്ല. അവസാനം എല്ലാത്തിനും നല്ല വ്യക്തമായ ഉത്തരവും കിട്ടും.

നിഷ്കളങ്കൻ എന്നു തോന്നുന്ന ഒരാളോട് കാണിക്കുന്ന പ്രതികാരമാണ് സിനിമയുടെ ഇതിവൃത്തം.
ബോറടിക്കാതെ കണ്ടിരിക്കാവുന്നതും എന്നാൽ ക്ളൈമാക്സിനോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് തോന്നുന്നതുമായ ഒരു സിനിമ.

Movie Review 8: KungFu Panda 1 - കുങ്ഫു പാണ്ട 1

KungFu Panda 1

 Now , that was a good movie.
We can say it as a kind of inspiration movie, motivation movie etc . a positive story, interesting comedies,  and wonderful fight scenes. N I felt this type of fighting in an animation film is a different thought. Jackie Chan dubbed for one of the character in the story, probably he may helped for the action sequences.

A good Action Animation film .

KungFu Panda 2

 സാധാരണ  Animation Movies ൽ ലോജിക് നു വലിയ പ്രാധാന്യമില്ലെങ്കിലും ചില കാര്യങ്ങളിൽ ഒരുവിധം എല്ലാ അനിമേഷൻസും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ഉദാഹരണത്തിന് Walt Disney Cartoos.  Duck Tales Animation series ൽ കോടീശ്വരനായ Character, Uncle Scrooge, ഒരു Duck, താറാവ് ആണ്. Uncle Scrooge ന്റെ 3 മരുമക്കൾ ആയ hui ,lui ,dui  എന്നിവരും സ്വാഭാവികമായും  Ducks ആണ്. Mickey യും സുഹൃത്ത് Minny യും  Mice ആണ്.

KungFu Panda 1 ലെ ഒരു പ്രധാന കല്ലുകടിയും ഇതായിരുന്നു: അതിലെ പാണ്ടയുടെ അച്ഛൻ ഒരു Goose ആണ്!
എവിടെയോ ഒരു ചെറിയ logic issue feel ചെയ്‌തെങ്കിലും, വേറൊരു രീതിയിൽ അതിനെ എടുത്ത് അഡ്ജസ്റ്റ് ചെയ്തു.,ഒരു സിനിമയിൽ ദുൽക്കർ സൽമാന്റെ അച്ഛനായി അഭിനയിക്കാൻ മമ്മൂട്ടി തന്നെ വരണം എന്ന് വാശി പിടിക്കുന്നതിൽ കാര്യമില്ലല്ലോ. ആ റോൾ ആർക്കും ചെയ്യാം. അതുപോലെ ഇവിടെയും ആണെന്ന് ഓർത്തു.
But, Kung Fu panda 2 gave the  answer.
There is a reason for that and the story of second part reveals that.
The second part is Better than 1st, creative ideas, and funny comedies that make us laugh, a good story, good action,
And interesting narration of the story.
 മൊത്തത്തിൽ Kung Fu Panda 1&2,
  രസകരമായി അവതരിപ്പിച്ചിരിക്കുന്ന തരക്കേടില്ലാത്ത Story  ഉള്ള നല്ല സിനിമകൾ ആണ്.  Part 2, കൂടുതൽ മികച്ചതായി തോന്നി.  Part 1, character development നു കൂടി ഉപയോഗിച്ചിരിക്കുന്നത് കൊണ്ടാകാം.  ആകുകൊണ്ട് തന്നെ Part 2 ൽ നേരിട്ട് Action story യിലേക്ക് കടന്നാൽ മതിയല്ലോ.

ഒറ്റ ഇരുപ്പിന് തന്നെ 2 സിനിമയും കാണാൻ തോന്നിപ്പിക്കുന്ന Narration ആയതുകൊണ്ട് 2 ഉം കണ്ടു.

2019 മാർച്ച് 27, ബുധനാഴ്‌ച

Movie Review 7: Moana - മോന

Moana

 വളരെ പ്രതീക്ഷയോടെ ആണ് വീണ്ടും Animation Film ലേക്ക് തിരിഞ്ഞത്. മികച്ച ഐഡിയകൾ കാണാൻ. രസകരമായ അതിന്റെ  Representation കാണാൻ. വളരെ വിലപിടിപ്പുള്ള  Messages ,കഥയിൽ ഇഴുകിച്ചേർത്തിരിക്കുന്നത് കാണാൻ.മികച്ച കഥ കേൾക്കാൻ.
 Wall E, Horton, InsideOut  എന്നിവയിൽ നിന്ന്  Moana യിലേക്കെത്തുമ്പോ ഇതൊക്കെ ആയിരുന്നു മനസ്സിൽ.

ഒടിയന്റെ ഹൈപ്പ് പോലെ ആയിപ്പോയി കാര്യങ്ങൾ എന്നു പറഞ്ഞാൽ മതിയല്ലോ. 
 Moana. സിനിമ മൊത്തത്തിൽ ബോറല്ലായിരുന്നു, കണ്ടിരിക്കാം. അത്രമാത്രം. ഒരു ചെറിയ കുട്ടിക്കഥ. അത് മാന്യമായി Animate ചെയ്ത് സിനിമയാക്കിയിരിക്കുന്നു. പ്രത്യേകിച്ച് ഐഡിയകൾ ഒന്നുമില്ല. പ്രത്യേകിച്ച് ഒരു നല്ല മെസ്സേജ് എന്നൊന്നും പറയാൻ അതിൽ ഇല്ല.
'ധൈര്യം നൽകുന്നു' എന്നൊക്കെ ഒരു Mesaage ഉണ്ട് എന്നു പറഞ്ഞാലും അതിനെ മനസ്സിൽ തങ്ങി നില്ക്കുന്ന രീതിയിലുള്ള അവതരണമൊന്നുമില്ല. വേറെ പ്രത്യേകത ഒന്നും ഇല്ല.
ചെറിയൊരു കഥ. അതിന്റെ അനിമേഷൻ. കാണുന്നു, മറക്കുന്നു. അത്രമാത്രം.