2018, മാർച്ച് 6, ചൊവ്വാഴ്ച

What Is Android Root? What is Custom ROM? എന്താണ് ആൻഡ്രോയിഡ് റൂട്ട്?


എല്ലാ ഫോണും റൂട്ട് ചെയ്യാൻ ഒരു Common Method  ഒന്നും ഇല്ല.
Snapdragon,Exynos,MediaTek
എന്നിങ്ങനെ പലതരത്തിലുള്ള പ്രോസസ്സറുകളും ഫോണ് ബ്രാന്ഡുകളും ഉള്ള ഫോണുകൾ ,ഓരോന്നും ഓരോ തരത്തിലാണ് റൂട്ട് ചെയ്യുക.

റൂട്ട് ചെയ്തതുകൊണ്ട് മാത്രം ഫോണിൽ വലിയ പ്രയോജന കൂടുതൽ ഒന്നും ലഭിക്കില്ല.
പുതുതായി ഉള്ള ഫീച്ചറുകൾ ലഭിക്കാനും ഒ.എസ് അപ്‌ഗ്രേഡ് ചെയ്യാനും ഫോണിൽ 'കസ്റ്റം റോം'
എന്ന സംഗതി ആണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്.

Snapdragon Processor ഉള്ള ഒരു ശരാശരി ഫോണിൽ കസ്റ്റം റോം/പുതിയ ഒ.എസ്  ഇൻസ്റ്റാൾ ചെയ്യുന്ന വിധം ആണ് താഴെ പറയാൻ ശ്രമിക്കുന്നത്.

NB:
ഇത് പരീക്ഷിച്ച് നിങ്ങളുടെ ഫോണിൽ  സംഭവിക്കുന്ന ഏതൊരു പ്രശ്നത്തിനും ഞാൻ ഉത്തരവാദിയായിരിക്കുന്നതല്ല എന്ന് ആദ്യമേ പറയട്ടെ..
Exynos/MediaTek  ഫോണ് ഉള്ളവർ ഇത് പരീക്ഷിക്കരുത്.
ഫോണിൽ 80% എങ്കിലും ചാർജ് ഉണ്ടെന്ന് ഉറപ്പാക്കുക. ഈ പ്രോസസിനിടയിൽ ഫോണ് ഏതെങ്കിലും കാരണവശാൽ Switch Off (Such as Electricity Loss)  ആകില്ല എന്നും ഉറപ്പിക്കുക.

എന്താണ് റൂട്ട്?

ആൻഡ്രോയിഡ് ഫോണിന്റെ സെക്യൂരിറ്റിക്കായി ആൻഡ്രോയിഡ് നിർമ്മാതാക്കളായ ഗൂഗിൾ തന്നെ അതിൽ ചില നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താവിനു ആക്സസബിലിറ്റി ഇല്ലാത്ത , ഫോണിലെ ചില മേഖലകളാണവ. ഈ സെക്യൂരിറ്റി ലോക്ക് തുറന്ന് ഫോണിന്റെ എല്ലാ മേഖലയിലും ഒരു യൂസർ ആക്സസിബിലിറ്റി നേടുന്ന പ്രക്രിയ ആണ് ആൻഡ്രോയിഡ് റൂട്ടിംഗ്.
അതുകൊണ്ട് തന്നെ റൂട്ട് ചെയ്ത ഫോണ് യൂസറെ 'സൂപ്പർ യൂസർ' എന്നാണ് പറയുക.

ഫോണിൽ ഇപ്പൊ ഉള്ള ഒ.എസ്.-ൽ തന്നെ ഈ പ്രോസസ് ചെയ്യാവുന്നതാണ്. ഇതാണ് റൂട്ടഡ് ഫോണ്.


എന്താണ് കസ്റ്റം റോം എന്നാൽ?

- ഒറ്റ വാചകത്തിൽ പറഞ്ഞാൽ നിങ്ങളുടെ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഫയൽ. അതാണ് കസ്റ്റം റോം.

അതായത്, കമ്പ്യൂട്ടറിൽ വിൻഡോസ് 7 മാറ്റി വിൻഡോസ് 10 ചെയ്യുന്നത് പോലെ, നിങ്ങൾക്ക് നിങ്ങളുടെ ഫോണിലെ പഴയ ഒ.എസ് മാറ്റി, പുതിയ ഒ.എസ് ഡൗണ്ലോഡ് ചെയത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. '.zip' ഫോര്മാറ്റിലുള്ള ഈ ഒ.എസ് ഫയലിനെ ആണ് കസ്റ്റം റോം എന്നു പറയുക.

അത് എങ്ങനെ Install ചെയ്യാം?

ഇപ്പൊ ഉള്ള ഭൂരിഭാഗം ഫോണുകളും,
ആ കമ്പനിയുടെ ഒ.എസ്. മാത്രം വർക്ക് ചെയ്യുന്ന വിധത്തിൽ തയാറാക്കി ആണ് വരിക.
ആദ്യം ഈ ലോക്ക് തുറക്കണം.
ബൂട്ട് ലോഡർ അണ്ലോക്കിങ് എന്നാണ് അതിനു പറയുക.
നിങ്ങളുടെ ഫോണിന്റെ മോഡൽ ഉപയോഗിച്ച് സെർച്ച് ചെയ്താൽ അതേ കമ്പനിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ നിന്ന് തന്നെ ബൂട്ടലോഡർ അണ്ലോക്ക് ചെയ്യാനുള്ള സ്റ്റെപ്‌സ് കിട്ടുന്നതാണ്.
കമ്പ്യൂട്ടർ ഉപയോഗിച്ച് വേണം ഈ പ്രക്രിയ ചെയ്യാൻ. അതിനായി ADB(Android Device Bundle) എന്നു പേരുള്ള ഒരു സെറ്റ് സോഫ്ട് വെയർ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യണം.
ഗൂഗിൾ സെർച്ച് വഴി ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്ത് കമ്പ്യൂട്ടർ-ൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

ശേഷം, ഫോണിന്റെ Settings>About>Build Number എന്നതിൽ 8 തവണ അടുപ്പിച്ച് ടച്ച് ചെയ്യുക. എന്നിട്ട് Back Button ടച്ച് ചെയ്ത് Developer Options എന്ന ഓപ്‌ഷൻ എടുത്ത് അത് Enable ചെയ്യുക(Top Right).
അതിനു ശേഷം , സ്ക്രോൾ ഡൗണ് ചെയ്ത് USB Debugging   എന്നത് Enable ചെയ്യുക.

ശേഷം ഫോണ് കംപ്യൂട്ടറിനോട് കണക്ട് ചെയ്ത് നോക്കുക. 'Found New Hardware','Installing Hardware'.. എന്നിങ്ങനെ കണ്ടാൽ, ഫോണ് കമ്പ്യൂട്ടറുമായി ശരിയായ രീതിയിൽ കണക്ട് ആയി എന്നുറപ്പിക്കാം. ഇത് ഉറപ്പിക്കാനായി,
ആദ്യം ഫോണ് Switch ഓഫ് ചെയ്യുക.

വോളിയം ഡൗണ് ബട്ടനിലും പവർ ബട്ടനിലും ഒന്നിച്ച് പ്രസ്സ് ചെയത് വീണ്ടും ഫോണ് ഓണ് ആക്കുക. ഫോണ് ബൂട്ടലോഡർ മോഡിൽ ഓണ് ആകുന്നു.

ശേഷം,
ഫോണ് പി.സിയിൽ കണക്ട് ചെയ്തതിനു ശേഷം,
Command Prompt Window യിൽ
'ADB Devices' എന്ന കമാൻഡ് അടിച്ചുകൊടുക്കുക.
തിരിച്ച് ഒരു കോഡ് നമ്പർ ലഭിച്ചാൽ എല്ലാം ശരിയായ രീതിയിൽ ആണെന്നുറപ്പിക്കാം.

ഇത്രയും  ചെയ്തതിനു ശേഷം,
ആദ്യം പറഞ്ഞ,
നിങ്ങളുടെ ഫോണിന്റെ ബ്രാന്റിന്റെ ഒഫീഷ്യൽ വെബ് സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച്, കമ്പ്യൂട്ടർ  ലെ കമാൻഡ് പ്രോംപ്റ്റ് വിൻഡോയിലൂടെ  ബൂട്ടലോഡർ അണ്ലോക്ക് ചെയ്യാവുന്നതാണ്.

ഇത്രയും ചെയ്ത് അണ്ലോക്ക് ചെയ്താൽ, അടുത്ത നടപടി ആണ് കസ്റ്റം റിക്കവറി ഇൻസ്റ്റാൾ ചെയ്യുക എന്നത്.
എന്താണ് റിക്കവറി?
ലളിതമായി പറഞ്ഞാൽ, ഫോണിൽ ഒ.എസ്.ഇൻസ്റ്റാൾ ചെയ്യാനാവശ്യമായ ഒരു സോഫ്ട് വെയർ ആണ് റിക്കവറി സോഫ്ട്വെയർ. കമ്പ്യൂട്ടറിലെ BIOS ഒക്കെ പോലെ. BIOS ൽ കയറി ആണല്ലോ നാം Windows Install  ചെയ്യാനാവശ്യമായ Boot Device Priority ഉൾപ്പെടെയുള്ളവ സെറ്റ് ചെയ്യുക.

അതുപോലെ, ഫോണിൽ ഒ എസ് ചെയ്യാനാവശ്യമായ ഒരു സോഫ്ട് വെയർ ആണ് റിക്കവറി.

പലതരത്തിലുള്ള റിക്കവറികൾ ലഭ്യമാണ്.
ടച്ച് ചെയ്ത് വർക്ക് ചെയ്യിക്കുന്നവയും വോളിയം,പവർ ബട്ടണുകൾ ഉപയോഗിച്ച് വർക്ക് ചെയ്യിക്കുന്നവയും ഉണ്ട്.

TWRP(TeamWinRecoveryProject)
എന്ന ടച്ച് റിക്കവറി ആണ് കൂട്ടത്തിൽ താരതമ്യേന ഉപയോഗിക്കാൻ എളുപ്പവും, ഭൂരിഭാഗം ഫോണുകൾക്കും എളുപ്പത്തിൽ ലഭ്യമായതും ആയ ഒന്ന്.

TWRP/devices എന്ന ഗൂഗിൾ സെർച്ചിലൂടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ നിന്നോ, നിങ്ങളുടെ ഫോണിന്റെ മോഡൽ നമ്പർ ഉപയോഗിച്ച് മറ്റ് (XDA)  വെബ് സൈറ്റുകളിൽ നിന്നോ നിങ്ങളുടെ ഫോണ് മോഡലിന്റെ ശരിയായ TWRP വേർഷൻ ഡൗൺലോഡ് ചെയ്യുക. ഡൌൺലോഡ് ചെയ്യുമ്പോൾ
'twrpxxxxxxxx.img' എന്ന ഫയൽ നിങ്ങൾക്ക് ലഭിക്കുന്നു, അത് ഒരു ഫോൾഡറിൽ കോപ്പി ചെയ്യുക.

ശേഷമുള്ള സ്റ്റെപ്പുകൾ ഇവിടെ ലഭിക്കും:

https://www.xda-developers.com/how-to-install-twrp/

(നോട്ട്: ഇവിടെ ഉള്ള ഡൗൺലോഡ് ബട്ടണിൽ ഉള്ള TWRP, ആ Particular ഫോണിനായി ഉള്ളതാണ്. നിങ്ങളുടെ ഫോണിന്റെ ശരിയായ TWRP വേർഷൻ ഡൗണ്ലോഡ് ചെയ്തതിനു ശേഷം സ്റ്റെപ്‌സ് ഫോളോ ചെയ്താൽ മതി)

നിങ്ങളുടെ ഫോണ് നേരത്തെ തന്നെ റൂട്ട് ചെയ്‌താണെങ്കിൽ, പ്ളേ സ്റ്റോറിൽ നിന്ന് TWRP App ഡൗണ്ലോഡ് ചെയ്ത് കമ്പ്യൂട്ടർ ഉപയോഗിക്കാതെ വളരെ നിസ്സാരമായി റിക്കവറി ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

ഇത്രയും ചെയ്തതിനു ശേഷം,
നിങ്ങളുടെ ഫോണിന്റെ റോം, അഥവാ ഇൻസ്റ്റാൾ ചെയ്യേണ്ട ഒ.എസ് ഡൗണ്ലോഡ് ചെയ്യക.
Lineage, resurrection remix, DU, അങ്ങനെ ഒരുപാട് കസ്റ്റം ഒ.എസ്( കസ്റ്റം റോം) കൾ ലഭ്യമാണ്.
ഗൂഗിൾ സെർച്ച് വഴി ഫോണ് മോഡലിന്റെ ശരിയായ വേർഷൻ ഡൗണ്ലോഡ് ചെയ്യുക.

ശ്രദ്ധിക്കുക: റോം ഡൗൺലോഡ് ചെയ്യുമ്പോ, അത് നിങ്ങളുടെ ഫോണിന്റ് റോം തന്നെ ആണെന്നുറപ്പ് വരുത്തുക. റോം ൽ  ബഗ്ഗ്‌,( Errors, such as Camera Video recording not working)
എന്തെങ്കിലും ഉണ്ടോ എന്നും, ആ റോമിന്റെ റിവ്യൂ/കമന്റുകൾ നോക്കി പെർഫോമൻസ്,ബാറ്ററി എന്നിവയൊക്കെ എങ്ങനെ എന്നും അഡിഷണലായി ലഭിക്കുന്ന ഫീച്ചറുകൾ എന്തൊക്കെ എന്നും ഉറപ്പ് വരുത്തുക.
റോം Stable ആണെന്ന് ഉറപ്പാക്കുക.

എല്ലാം ഒ.ക്കെ ആണെങ്കിൽ ഡൗണ്ലോഡ് ചെയ്യുക.
നിങ്ങൾക്ക് ഒരു '.zip' ഫയൽ ലഭിക്കുന്നു. ഇതാണ് ഫോണിന്റെ ഒ.എസ്. ചില റോമുകളിൽ പ്ളേ സ്റ്റോർ, ഗൂഗിൾ പ്ളേ ഗെയിംസ്,  എന്നിവ ഒക്കെ നേരത്തെ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ടാകും.
Gapps  എന്നാണ് ഇവയ്ക്കെല്ലാം കൂടെ ഒന്നിച്ച് പറയുക.

അത് റോം ഡിസ്ക്രിപ്ഷൻ/Comments/Review വായിച്ച് ഉറപ്പാക്കുക. റോമിൽ ഇല്ല എങ്കിൽ,

http://opengapps.org/

  ഈ വെബ്‌സൈറ്റിൽ നിന്ന് നിങ്ങൾ ഡൗണ്ലോഡ് ചെയ്ത റോമിനനുസരിച്ചുള്ള gapps (x64/x32,os version such as lollipop,naugt etc) ഡൗണ്ലോഡ് ചെയ്യുക. മറ്റൊരു zip File ലഭിക്കുന്നു.

ഈ രണ്ട് zip ഫയലുകളും ഫോണിന്റെ മെമ്മറി കാർഡിലെ ഒരു ഫോൾഡറിൽ കോപ്പി ചെയ്ത് ഇടുക.

ഇപ്പൊ ഫോണിൽ കസ്റ്റം റിക്കവറി, ഇൻസ്റ്റാൾ ചെയ്യേണ്ട ഒ.എസ്., google apps എന്നിവ ഉണ്ട്.

വളരെ നിസ്സാരമായി ഇനിയുള്ള സ്റ്റെപ്പുകളിൽ പുതിയ ഒ.എസ്.ഫോണിൽ ഇൻസ്റ്റാൾ ചെയ്യാം.

ഓണ് ആയി ഇരിക്കുന്ന ഫോണ്, പി സിയിൽ കണക്ട് ചെയ്യുക.
CMD  യിൽ
fastboot reboot recovery

എന്ന കമാൻഡ് നൽകുക.( റൂട്ടഡ് ഫോണിൽ Play store ലെ TWRP   ആപ്പ് ഉള്ളവർ, ആ ആപ്പ് വെച്ച് TWRP Recovery യിലേക്ക് Reboot ചെയ്താലും മതിയാകും)

ഫോണ് പി.സിയിൽ നിന്ന്
ഡിസ്കണക്ട് ചെയ്യുക.

Restart ആയി, TWRP Recovery വന്നതിനുശേഷം അതിൽ 'Wipe>Advanced Wipe'
എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
(Swipe Right to execute)
തുടർന്ന് വരുന്ന വിൻഡോയിൽ
1. Cache
2.Dalvic Cache,
3. System
4.Data
5. Internal Memory(Optional).

എന്നിവ സെലക്ട് ചെയ്യുക.
Swipe Right.

(ഓരോന്ന് ഓരോന്നായി സെലക്ട് ചെയ്ത് Wipe ചെയ്താൽ മതിയാകും. )

എല്ലാം(Except External SD card) Wipe ചെയ്തതിനു ശേഷം
Back Button ടച്ച് ചെയ്ത്
Install  എന്ന ഓപ്‌ഷൻ എടുക്കുക.
മുൻപ് ഡൗണ്ലോഡ് ചെയ്ത zip files ലെ റോം ഫയൽ ആദ്യം സെലക്ട് ചെയ്ത്, Swipe Right ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
ശേഷം,
Clear cache/Dalvic Cache
ഓപ്‌ഷൻ നൽകി വീണ്ടും Back Button touch ചെയ്ത്,അതുപോലെ തന്നെ gapps Install ചെയ്യുക.
വീണ്ടും
Wipe cache/Dalvic Cache
കൊടുക്കുക.
ശേഷം
Reboot>System
എന്നത് സെലക്ട് ചെയ്‌ത് Reboot ചെയ്യുക.
Done. You Have Succeasfully Installed New OS in your phone.

ലോക്കഡ് ബൂട്ടലോഡർ ഉള്ള ഫോണിൽ, റിക്കവറി ഇൻസ്റ്റാൾ ചെയ്യാതെ റൂട്ട് മാത്രം ചെയ്യാൻ ശ്രമിക്കുന്നത് ചിലപ്പോ ബൂട്ട് ലൂപ്പ് എന്ന അവസ്ഥയിലേക്ക് നയിച്ചേക്കും.
ഫോണ്, ഒ.എസ് ലേക്ക് ബൂട്ട് ചെയ്യാതെ നിരന്തരം റിസ്റ്റാർട്ട് ആയിക്കൊണ്ടിരിക്കുന്ന അവസ്ഥ ആണ് ബൂട്ട് ലൂപ്പ്.
അതുകൊണ്ട് തന്നെ ബൂട്ടലോഡർ അണ്ലോക്ക് ചെയ്ത് റൂട്ട് ചെയ്യുന്നതാണ് സേഫ്.