.
പാൽപ്പായസം,ശർക്കരപ്പായസം അങ്ങനെ മധുരങ്ങളുടെ നടുവിൽ ജീവിക്കുമ്പോൾ ഷുഗർ പിടിക്കുന്നത്..
അത് നല്ലൊരു ഇതാണ്.
തൊടുപുഴ എന്ന വല്യ നഗരം.
അവിടെ മുതലിയാർ മഠം എന്ന കൊച്ചു ക്ഷേത്രം...
BGM.... ഇടയ്ക്കകൊട്ട്...
ആ അമ്പലത്തിലെ കീഴ്‌ശാന്തി. അദ്ദേഹമാണ് നമ്മുടെ കഥാനായകൻ. അതായത് ഞാൻ തന്നെ .
അതാ അങ്ങോട്ട് നോക്കൂ.
അമ്പലത്തിലെ നേദ്യങ്ങളായ പാൽപ്പായസം,ശർക്കര പായസം,ഗണപതി ഹോമ കൂട്ട്, മധുരമിട്ട ചായ..
ഇതെല്ലാം ഞാൻ അവിടെ ഉണ്ടാക്കും.
എന്നിട്ട് കുറെ ഒക്കെ ഞാൻ തന്നെ കഴിക്കും.
ആഹാ..
എന്തൊരു ടേസ്റ്റ്.
പാരമ്പര്യമായി ഷുഗർ ഇല്ല എന്ന കാരണത്തിൽ ഞാൻ ദിവസേന അവിടെ ഞാൻ തന്നെ ഉണ്ടാക്കുന്ന ഈ ഐറ്റങ്ങൾ എല്ലാം ഞാൻ തന്നെ കുറേശ്ശെ കഴിക്കാനും കുടിക്കാനും തുടങ്ങി.
രാവിലെ മുതലുള്ള ജോലി അല്ലെ.. ഇടയ്ക്ക് ഒരു സമാശ്വാസം വേണ്ടേ..
വേണം.
പാരമ്പര്യമായി എന്റെ Family യിൽ ഷുഗർ പറഞ്ഞു കേട്ടിട്ടില്ലാത്തതുകൊണ്ട് Diabetes എന്നൊരു ചിന്തയേ എനിക്ക് പോയില്ല.അതായിരുന്നു അത്രയും മധുരമുള്ള പായസം ഒരു കണക്കുമില്ലാതെ വെറും വയറ്റിൽ കുടിക്കാനുള്ള എന്റെ ധൈര്യം. ദിവസേന രാവിലെ 0.5-1 ലിറ്റർ തേൻ പോലുള്ള പാൽപ്പായസം. ഒരു Time pass ന് അങ്ങനെ ഞാൻ മാസങ്ങളോളം കുടിച്ചുകൊണ്ടേ ഇരുന്നു.
അങ്ങനെ വർഷങ്ങൾ കടന്നുപോയി.
2024 December ഒക്കെ ആയപ്പോ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. അസാധാരണമായ രീതിയിൽ എനിക്ക് urinate ചെയ്യാൻ തോന്നുന്നു. Body യിലെ excess sugar വെളിയിൽ കളയാനുള്ള മാർഗങ്ങളിൽ ഒന്നാണ് അത് എന്നെവിടെയോ പണ്ട് വായിച്ച ഓർമ്മയിൽ ഞാൻ Sugar test ചെയ്തു.
Hba1c =12.1. Sugar =300+. At the age of 36.
പാരമ്പര്യത്തെ കുറിച്ചുള്ള അഹങ്കാരം നല്ലോണം മാറി കിട്ടി. 2025 December 15 ന് ഞാൻ
Diet+workout+medicine ആരംഭിച്ചു. Strict ആയിട്ട് Food Control ചെയ്തു. Over calorie food കുറച്ചു. Glycemic Index check ചെയ്ത് Food കഴിക്കാൻ തുടങ്ങി.Protien included food select ചെയ്ത് കഴിക്കുവാൻ ആരംഭിച്ചു.
Google Gemini അണ്ണൻ ഇതിനെല്ലാം എന്നെ നല്ലപോലെ സഹായിച്ചു.
ചെയ്യേണ്ട Workouts, കഴിക്കേണ്ട Food, ഒഴിവാക്കേണ്ട food, കുറയ്ക്കേണ്ട Calories എല്ലാം Gemini വെച്ച് Plan ചെയ്തു.
Pure Veg ആയതുകൊണ്ട് Low GI Protein Source ആയിട്ട് ചെറുപയറും സോയ യും ഒക്കെ ആയിരുന്നു ആശ്രയം.
(Even though it was difficult, since am a pure vegetarian ). കഴിച്ചിരുന്ന Food (Breakfast,Lunch,Dinner) Quantity യും കുറച്ചു.
അങ്ങനെ മൂന്ന് നാല് മാസങ്ങൾ കടന്നുപോയി.
December 15 ന് 92Kg(178cm) ആയിരുന്ന ഞാൻ, ഏതാണ്ട് April മാസത്തോടെ 82-84 ലേക്ക് എത്തി.
പിന്നീട് Weight, 78-80kg @ Maintain ചെയ്തു.
ഏതാണ്ട് 14 കിലോയോളം മൂന്ന് നാല് മാസങ്ങൾ കൊണ്ട് Workout + Diet കൊണ്ട് കുറച്ചു.
Result:
December ൽ 12.1 ആയിരുന്ന Hba1c, ഇപ്പൊ : 5.7
300+ ആയിരുന്ന Sugar ഇപ്പൊ : 86.
(2026 ജൂലൈ )
"ഷുഗറിന്റെ മരുന്ന് ഒരിക്കൽ കഴിച്ച് തുടങ്ങിയാൽ പിന്നെ ഒരിക്കലും നിർത്താൻ പറ്റില്ല .": പലരും എന്നോട് പറഞ്ഞ കാര്യമാണ്.
Treat ചെയ്ത Doctor, രണ്ട് ദിവസം മുൻപ് പറഞ്ഞു, Medicine (Metformine) നിർത്തുന്നതിനെ / ഒരു നേരം ആക്കുന്നതിനെ പറ്റി നോക്കാവുന്നതാണ് എന്ന്.
കുറഞ്ഞത് ഒരു പത്ത് വർഷത്തേക്ക് ഇതേ മരുന്ന് തുടർന്നാൽ മതി എന്ന് പറഞ്ഞ അതേ ഡോക്ടർ , ഇപ്പൊ മരുന്ന് നിർത്തുന്നതിനെ പറ്റി പറഞ്ഞു തുടങ്ങി.
Diabetes പിടിക്കുന്നതല്ല. ഉണ്ട് എന്നറിഞ്ഞിട്ടും 'എനിക്ക് പ്രശ്നമൊന്നുമില്ല' എന്ന് സ്വയം വിശ്വസിപ്പിക്കാനായി നമ്മുടെ ജീവിത ശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ നാം സ്വയം തയ്യാറാവാത്തതാണ് പ്രശ്നം.
ജീവിത ശൈലീരോഗങ്ങളെ ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി വരുത്തിയിലാക്കാനുള്ള മാർഗങ്ങൾ നമ്മുടെ കയ്യെത്തും ദൂരത്ത് തന്നെ ഇപ്പൊ Available ആണ്.
കൃത്യമായ Planning ഉണ്ടെങ്കിൽ ഷുഗർ ഉണ്ടെങ്കിലും അത് നമ്മെ ബാധിക്കാതെ മുൻപോട്ട് പോകാൻ നമുക്ക് സാധിക്കും. മധുരമിട്ട ചായ കുടിച്ചുകൊണ്ട് തന്നെ.


