യോസി ഗിൻസ്ബർഗ് എന്ന സാഹസികയാത്രികന്റെ യദാർത്ഥ ജീവിതത്തിലെ സംഭവങ്ങളാണ് സിനിമയിൽ. യദാർത്ഥത്തിൽ നടന്ന സംഭവങ്ങൾ, അദ്ദേഹം ഇതേപേരിൽ പുസ്തകമാക്കിയതിനെ ആസ്പദമാക്കി എടുത്ത ചിത്രം.
ജംഗിൾ-
ആമസോണ് മഴക്കാടുകളുടെ വന്യതയും മനോഹാരിതയും ഭീകരതയും എല്ലാം ചിത്രീകരിച്ചിരിക്കുന്ന ഒരു ത്രില്ലർ സിനിമ. ഉൾക്കാടുകളിലൂടെയുള്ള യാത്ര നമ്മൾ ഡിസ്കവറിയിലും അനിമൽ പ്ലാനറ്റിലുമൊക്കെ കണ്ടിട്ടുണ്ടാകാം.
കാട്ടിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച്
യാദൃശ്ചികമായി കണ്ടുമുട്ടുന്ന 4 പേര് സംഘമായി ഉൾക്കാടുകളിലേക്ക് യാത്ര തിരിക്കുന്നതാണ് സിനിമ. യോസി ഗിൻസ്ബർഗ്ഗ്,കെവിൻ,കാൾ, മാർക്കസ് എന്നിവർ. റെഡ് ഇന്ത്യൻസിന്റെ ജീവിതം കാണുക, ചിത്രങ്ങൾ പകർത്തുക, എല്ലാത്തിനുമുപരി ഒരു സാഹസിക അനുഭവം സ്വായത്തമാക്കുക എന്നീ ഉദ്ദേശങ്ങളോടെ 4 പേരും യാത്ര തിരിക്കുന്നു.
ദൃശ്യത്തിനെന്നപോലെ ശബ്ദത്തിനും വളരെയധികം പ്രാധാന്യമുള്ള സിനിമ. കാട്ടിലെ ചീവീടുകളുടെ, പുഴയിലെ ഒഴുക്കിന്റെ, പക്ഷികളുടെ,ജീവജാലങ്ങളുടെ, വന്യമൃഗ്രങ്ങളുടെ ,കാട്ടിലെ നിഗൂഢരാത്രിയുടെ..
കാട്ടിലേക്ക് നമ്മളെയും ഒരു പരിധിവരെ എത്തിക്കാൻ സംവിധായകനു സാധിച്ചു. കൂട്ടത്തിൽ
സംഘം ചേർന്ന് യാത്ര ചെയ്യുമ്പോഴുള്ള പരിക്കുകളും അഭിപ്രായ ഭിന്നതയും പ്രശ്നങ്ങളും, ഒറ്റപ്പെട്ട് പോകകുക,വഴിതെറ്റുക തുടങ്ങിയ പ്രശ്നങ്ങളും,മഴയും,സാഹസികതയും,വന്യമൃഗങ്ങളും..
ചിലപ്പോഴൊക്കെ സിനിമയോടൊപ്പം നമ്മളും യാത്രചെയ്യും.
അതിഗംഭീരം എന്നൊന്നും പറയാനില്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു നല്ല സർവൈവൽ ത്രില്ലർ മൂവി.
യോസി ആയി ഡാനിയേൽ റാഡ്ക്ലിഫ് വേഷമിടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ