2019, ഏപ്രിൽ 24, ബുധനാഴ്‌ച

Movie Review 24: Interstellar - ഇന്റെർസ്റ്റെല്ലർ

Interstellar.

ബ്ളാക്ഹോളിന്റെ Photo എടുത്ത പശ്ചാത്തലത്തിൽ കാണാൻ പറ്റിയ സിനിമ. പറയുന്ന പോലെ അത്യധികം ബൗദ്ധിക മണ്ഡലങ്ങൾ കടന്ന് ചിന്തിക്കേണ്ട അർത്ഥ തലങ്ങളുള്ള സിനിമ എന്ന് പറയാനൊന്നുമില്ലെങ്കിലും കുറെ ശാസ്ത്രീയ വാക്കുകളുടെ നിർവ്വചനം, സിനിമ മനസ്സിലാക്കാൻ ഉപകാരപ്രദമാകുമെന്ന് തോന്നുന്നു.

1.Black Hole: തമോഗർത്തം. പ്രപഞ്ചത്തിലെ ഏറ്റവും ആകർഷണ ശക്തിയുള്ള പ്രത്യേക ഭാഗം. തൊട്ടടുത്തെത്തുന്ന പ്രകാശത്തെ ഉൾപ്പടെ തന്നിലേക്ക് എന്നെന്നേക്കുമായി ,ഒരിക്കലും വെളിയിൽ കടക്കാനാവാത്ത വിധത്തിൽ ആകർഷിച്ച് ചേർക്കുന്നു.
ഇത് ഒരു വസ്തുവോ, കാണാത്തക്ക വിധത്തിലുള്ള എന്തെങ്കിലുമോ അല്ല. ആകെ ഇതിനുള്ളത് അതിശക്തമായ ഒരു ആകർഷണ വലയവും അതിന്റെ കേന്ദ്രവുമാണ്. ഈ കേന്ദ്രത്തെ ആണ് Singularity എന്നു പറയുക. അതുകൊണ്ട് തന്നെ ഇതിലേക്ക് പതിക്കുന്ന ഒരു വസ്തുവിന് എന്ത് സംഭവിക്കും എന്നു പറയാനാകില്ല.
ഒരുപക്ഷേ മറ്റൊരു ഗാലക്സിയിലേക്ക് വലിച്ചെത്തിച്ചേക്കാം.

2. Worm Hole:
 രണ്ട് ഗാലക്സികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി.( ഇങ്ങനെ ഒരു സംഗതി യദാർത്ഥത്തിൽ കണ്ടെത്തിയിട്ടില്ല). (ബ്ളാക് ഹോളിന്റെ കേന്ദ്രം, ഒരു വേം ഹോളാണെന്ന തിയറിയുമുണ്ട്).

 3.പ്രകാശവര്ഷം: സെക്കന്റിൽ ഏതാണ്ട് മൂന്ന് ലക്ഷം കിലോമീറ്റർ എന്ന കണക്കിൽ പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരം. നക്ഷത്രങ്ങൾ തമ്മിലുള്ള അകലമളക്കാൻ ഉപയോഗിക്കുന്നു.

4.Newton's 3rd Law of Motion:  ഏതൊരു പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടാകും.

 നാസയിൽ പണ്ട്  പൈലറ്റായിരുന്ന കൂപ്പർ ആണ് കഥാനായകൻ. ടോം, മർഫ് എന്നിങ്ങനെ ഒരു ആണ്കുട്ടിയും പെണ്കുട്ടിയും പിന്നെ അവരുടെ മുത്തച്ഛനുമടങ്ങുന്ന കുടുംബം.
ഇപ്പൊ കർഷകനായി ജോലി ചെയ്യുന്ന കൂപ്പറിന്റെ വീട്ടിൽ ഒരിക്കൽ ചില അസാധാരണ സംഭവങ്ങൾ ഉണ്ടാവുന്നു. ഷെൽഫിൽ നിന്ന് പുസ്തകങ്ങൾ തനിയെ വീഴുന്നു.മർഫ് അത് ഒരു ഭൂതമാണെന്ന് വാദിച്ചു.

 ശക്തമായ പൊടിക്കാറ്റിൽ കർഷകർക്ക് ആകമാനം നാശനഷ്ടങ്ങൾ സംഭവിച്ചു. കൃഷി ഇല്ലാതായിതുടങ്ങി. കാറ്റടങ്ങിയത്തിനു ശേഷം മർഫിന്റെ മുറിയിലെത്തിയ കൂപ്പറിന് അവിടെ വീണ പൊടിയിൽ ചില പ്രത്യേകതകൾ കാണാൻ സാധിക്കുകയും അതിനെ Decode ചെയ്തപ്പോ കൂപ്പറിന് Map ലെ 2 Coordinate കിട്ടുകയും  കൂപ്പറും മർഫും അങ്ങോട്ടേക്ക് തിരിക്കുകയും ചെയ്യുന്നു.
Nasa യുടെ ഒരു Secret Project ആയ  'ലാസറസ് ' നടക്കുന്ന രഹസ്യ സാങ്കേതമായിരുന്നു അത്. ഭൂമിയിലെ മനുഷ്യരുടെ നിലനിൽപ്പ് അപകടത്തിലാണെന്നും കഷ്ടി അടുത്ത തലമുറയ്ക്ക് കൂടി ഉള്ള ആഹാരമേ ഭൂമിയിൽ അവശേഷിക്കുന്നുള്ളൂ എന്നും  നാസ ശാസ്ത്രജ്ഞനായ ബ്രാൻഡ് കൂപ്പറിനെ ബോധ്യപ്പെടുത്തുന്നു.


ഇതിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള പ്രോജക്ട് ആണ് ലാസറസ്.
കൂപ്പറിന് ദൗത്യ തലവനായി ബ്രാൻഡ് നിയമിക്കുന്നു.
ഇതിൽ 2 പ്ലാൻ ആണ് ഉള്ളത്.
പ്ലാൻ A.
 ഭൂമിയിൽ നിന്ന് മനുഷ്യവർഗ്ഗത്തെ വാസയോഗ്യമായ ഒരു ഗ്രഹം കണ്ടെത്തി അങ്ങോട്ടേക്ക് മാറ്റിപ്പാർപ്പിക്കുക.
Plan B.
കുറച്ച് ആളുകളെ മാത്രം വാസയോഗ്യമായ ഗ്രഹത്തിലേക്ക് അയക്കുക . ശേഷം അവരുടെ തലമുറകളെ ഗ്രഹത്തിൽ വളർത്തിയെടുക്കുക.

Plan A യ്ക്ക് വേണ്ടി Black Hole ലൂടെ യാത്ര ചെയ്യേണ്ടതായുണ്ട്. ബ്ളാക് ഹോളിലൂടെ ഉള്ള യാത്ര സാധ്യമാവാൻ സങ്കീർണമായ ഒരു Equation,  ബ്രാന്ഡിന് പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി Black Hole ലെ യാത്രയുടെ Data യും വേണം.

വാസയോഗ്യമായ ഗ്രഹം കണ്ടെത്തുന്നതിനായി മുൻപ് അയച്ച 12 ശാസ്ത്രജ്ഞരിൽ 1 ആൾ ഒഴികെ മറ്റാരുടെയും Responds , ബ്ളാക്ഹോളിൽ കടന്ന കൂപ്പറിന് ലഭിച്ചിരുന്നില്ല. പോസിറ്റീവ് ആയ റെസ്പോണ്ടസ് ലഭിച്ച അങ്ങോട്ടേക്ക് കൂപ്പറും കൂട്ടരും യാത്ര തിരിക്കുന്നു.

Plan A, Plan B എന്നിവയെ കുറിച്ചൊന്നും അറിയാതെ കൂപ്പർ, കൂടെ ബ്രാൻഡിന്റെ മകളായ അമേലിയ, ടാർസ് എന്ന റോബോട്ട്, പിന്നെ രണ്ട് ശാസ്ത്രജ്ഞർ എന്നിവരാണ് സംഘത്തിലുള്ളത്.

ബ്ളാക് ഹോളിലൂടെ യാത്ര ചെയ്ത് അവർ ആദ്യം ഒരു ഗ്രഹത്തിൽ എത്തിച്ചേരുന്നു. മില്ലേഴ്‌സ് പ്ലാനറ്റ് എന്നറിയപ്പെടുന്ന അവിടെ ജലത്താൽ മുങ്ങിക്കിടക്കുന്ന പ്രതലം മാത്രമായിരുന്നു ഉള്ളത്. അത് വാസയോഗ്യമല്ല എന്ന് തിരിച്ചറിയുന്ന കൂപ്പറും സംഘവും അടുത്ത ഗ്രഹം തിരഞ്ഞെടുക്കാൻ തീരുമാനിക്കുന്നു-പോസിറ്റീവ് സിഗ്നൽ ലഭിച്ച മാൻസ് പ്ലാനറ്റ് .
ആകെ ഒരു ഗ്രഹത്തിൽ പോകാനുള്ള ഇന്ധനമേ അവശേഷിക്കുന്നുള്ളൂ. Positive Signals ലഭിച്ച ഗ്രഹത്തിലേക്ക് തിരിക്കുന്ന കൂപ്പർ, തങ്ങൾക്ക് ചതിവ് പറ്റിയതായി തിരിച്ചറിയുന്നു-ആ ഗ്രഹവും വാസയോഗ്യമായിരുന്നില്ല. അതിൽ പെട്ടു Hybernated ആയി കിടക്കുകയായിരുന്ന Dr . മാൻ, രക്ഷപ്പെടാനായി ഇറക്കിയ തന്ത്രമായിരുന്നു ആ 'Positive signal'.
സത്യം മനസ്സിലാക്കിയ കൂപറിനെ വകവരുത്താൻ മാൻ ശ്രമിക്കുന്നെങ്കിലും പരാജയപ്പെടുന്നു. തുടർന്നുള്ള മടക്കയാത്രയിൽ സ്ഫോടനം സംഭവിച്ച് മാൻ കൊല്ലപ്പെടുന്നു. .

മില്ലേഴ്‌സ് പ്ലാനറ്റിലെ ഒരു മണിക്കൂർ, ഭൂമിയിലെ  ഏഴ് വർഷത്തിന് തുല്യമായിരുന്നു എന്ന് മനസ്സിലാക്കുന്ന കൂപ്പർ, തന്റെ മക്കൾ വളർന്ന് നാസയിൽ തന്നെ സയന്റിസ്റ്റ് ആയി ജോലി ചെയ്യുന്ന വിവരമറിയുന്നു. സന്ദേശങ്ങൾ സ്വീകരിക്കാനാവുമായിരുന്നെങ്കിലും ബ്ളാക്ക് ഹോളിന്റെ വെളിയിലേക്ക് അയക്കാൻ സാധിച്ചിരുന്നില്ല.

ഇടിവെട്ടിയവനെ പാമ്പ് കടിച്ചപോലെ അടുത്ത വാർത്തയും കൂപ്പറിനെ തേടി എത്തി - Plan A ഒരിക്കലും സാധ്യമാവില്ല എന്നറിയാമായിരുന്ന ബ്രാൻഡ്, Plan B മാത്രം നടപ്പിലാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആണ് കൂപ്പറിനെയും സംഘത്തെയും അയച്ചത് എന്ന വസ്തുത.

ഇതറിഞ്ഞ കൂപ്പർ, ക്ഷുഭിതനായി തിരികെ പോകാൻ തീരുമാനിക്കുന്നു. ബ്ളാക് ഹോളിന്റെ വെളിയിലേക്ക്.

അങ്ങനെ തിരികെ യാത്ര ആരംഭിക്കുന്ന കൂപ്പറും സംഘവും മറ്റൊരു കാര്യം കൂടി പ്ലാൻ ചെയ്യുന്നു.Black Hole ൽ നിന്നും Equation solve ചെയ്യാനാവശ്യമായ ഡാറ്റ ശേഖരിക്കുക. അതിനായി ടാർസ് റോബോട്ടിനെ പോകുന്ന വഴി ബ്ളാക് ഹോളിൽ ഉപേക്ഷിക്കുക.


എന്നാൽ തിരികെ ഉള്ള യാത്രയിൽ മറ്റൊരു കാര്യം കൂടി സംഭവിച്ചു. ബ്ളാക് ഹോളിന്റെ ശക്തമായ ആകർഷണത്തിൽ നിന്ന് രക്ഷപ്പെടാൻ 'തുല്യവും വിപരീതവുമായ പ്രതി പ്രവർത്തനത്തിന്റെ' ശക്തി കുറയ്ക്കേണ്ടതുണ്ട്. പേടകത്തിന്റെ ഭാരം പരമാവധി കുറയ്ക്കാൻ അമേലിയയെ പേടകത്തിൽ വിട്ട് കൂപ്പറും ടാർസ് റോബോട്ടും ബ്ളാക് ഹോളിന്റെ അഗാധതയിലേക്ക് കൂപ്പുകുത്തുന്നു. .


അവിടെ ആണ് പ്രേക്ഷകന്റെ കിളികൾ പറക്കാൻ സാധ്യതയുള്ളത്.   ഒരു Line , 1 Dimension ആണ്. അതിന് നീളം എന്ന ഒറ്റ അളവ് മാത്രമാണുള്ളത്. എന്നാൽ ഒരു ചതുരം 2D ആണ്. അതിന് നീളം, വീതി എന്നിങ്ങനെ 2 മാനങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ ഒരു പ്രതലത്തിൽ വരയ്ക്കുന്ന ചിത്രങ്ങൾ 2D ആയിരിക്കും. ഇതിനോടൊപ്പം ഉയരവും കൂടി ചേർന്നാൽ അത് 3D ആയി. Real World ൽ നാം കാണുന്ന വസ്തുക്കൾ എല്ലാം 3D ആണ്-നിശ്ചിത നീളം, വീതി,ഉയരം എന്നിവ ഉള്ളത്.
4th Dimension
 ആണ് Space. 5th Dimension ആയി ചിത്രത്തിൽ കാണിക്കുന്നതാണ് Time .

ഒരു ബ്ലാക്ക് ഹോളിനുള്ളിൽ പെട്ട് പോകുന്ന കൂപ്പർ, ഇത്തരത്തിൽ ഒരു 5D ലോകത്താണ് എത്തിച്ചേരുന്നത്.
Time , ഒരു അളവാണ് അവിടെ .
ഭൂമിയിലെ വർഷങ്ങൾ കടന്നുപോയെങ്കിലും മണിക്കൂറുകൾ മാത്രം  സ്പെയ്സിൽ ചിലവഴിച്ച കൂപ്പറിനെ വാർദ്ധക്യം ബാധിച്ചിട്ടില്ല.

 അവിടെ ,  ഭൂമിയിലെ തന്റെ മകളെ,മർഫിന്റെ ചെറുപ്പകാല പ്രായത്തിൽ കൂപ്പർ അവിടെ ഒരു Projection ആയി കാണുന്നു.
Tesseract എന്ന ആ പ്രദേശത്തെ  സമയവും അവിടെ ഒരു അളവുകോലാണ്. മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങിയാൽ , തന്റെ മകളുടെ വളർന്ന പ്രായവും കൂപ്പറിന് കാണാനാകും.

ബ്ളാക്ക് ഹോളിനുള്ളിൽ നിന്ന് തന്റെ മകൾക്ക് സന്ദേശമായക്കാനാവില്ല. കൂപ്പർ അതിനായി തിരഞ്ഞെടുക്കുന്ന വഴിയാണ് ഗ്രാവിറ്റി.
ഷെൽഫിലെ പുസ്തകങ്ങൾക്കിടയിലൂടെ മകളെ കാണുന്ന കൂപ്പർ, കൂപ്പറിനെ തന്നെയും അവിടെ കാണുന്നു. കാരണം ആ സമയത്ത് കൂപ്പർ അവിടെ ഉണ്ട്.
 അവർക്ക് മോഴ്‌സ് കോഡ് രൂപത്തിൽ പുസ്തകങ്ങൾ തള്ളിയിട്ട് ഗ്രാവിറ്റിയുടെ സഹായത്തോടെ ,   'Stay' എന്ന സന്ദേശമായക്കാൻ ശ്രമിക്കുന്നു. ഇത് മനസ്സിലാക്കുന്ന, യദാർത്ഥ ലോകത്തിലെ പ്രായമായ മർഫ്, പുസ്തകങ്ങൾ വീഴാൻ കാരണം, ഭൂതമല്ല തന്റെ അച്ഛൻ തന്നെ ആണെന്ന് തിരിച്ചറിയുന്നു.

ഒപ്പം കൂപ്പർ , ടാർസ് Decode ചെയ്ത Equation solve ചെയ്യാനാവശ്യമായ Blackhole  Data യും മകൾക്ക് ഒരു വാച്ചിലൂടെ അയക്കുന്നു. അങ്ങനെ നാസയിലെ എഞ്ചിനീയർ ആയ , കൂപ്പറിന്റെ മകൾ Plan A Successful ആയി നടപ്പാക്കുന്ന , എക്കാലത്തെയും മഹതി ആയ ശാസ്ത്രജ്ഞ ആയി മാറുന്നു.

തുടർന്ന് Tesseract ഇല്ലാതാവുകയും ,കൂപ്പർ ബോധരഹിതനാവുകയും ചെയ്യുന്നു.
കണ്ണുതുറക്കുന്ന കൂപ്പർ, താൻ ഡോക്ടറുടെ അരികിൽ കിടക്കുന്നതായി മനസ്സിലാവുന്നു. Plan A യുടെ ഭാഗമായി പുറപ്പെട്ട  പേടകം- 'കൂപ്പർ സ്റ്റേഷൻ'ആണത്.
കൂപ്പറിനോടുള്ള ബഹുമാനസൂചകമായി ഇട്ട പേര്- മർഫിൻ കൂപ്പറോട് ഉള്ള-..

ഭൂമിയിൽ നൂറു വയസ്സിനടുത്ത് പ്രായമുള്ള വാർദ്ധക്യസയ്യയിൽ കിടക്കുന്ന മകളും മുപ്പതുകളിൽ ഉള്ള ശരീരവും നൂറ്റിയിരുപതിനു മുകളിൽ പ്രായമുള്ള അച്ഛനും പരസ്പരം കാണുന്നു.
  Plan A വിജയിച്ചതറിയാതെ Plan B യ്ക്ക് വേണ്ടി അമേലിയ മറ്റൊരു ഗ്രഹത്തിൽ കോളനി ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നറിഞ്ഞ മർഫിൻ, അമേലിയയെ രക്ഷിക്കാൻ, തിരിച്ചെത്തിക്കാൻ കൂപ്പറോട് അപേക്ഷിക്കുന്നു. അങ്ങനെ അതിനായി വീണ്ടും  കൂപ്പർ Space യാത്രയ്ക്കൊരുങ്ങുന്നിടത്തു ചിത്രം അവസാനിക്കുന്നു.

കൂപ്പറിന്റെ ആവശ്യം കഴിഞ്ഞ ഉടനെ Tesseract അപ്രത്യക്ഷമായതെങ്ങനെ, ഗ്രാവിറ്റിയെ  വേറൊരു Dimension ൽ നിന്ന് കൂപ്പർ എങ്ങനെ Access ചെയ്തു? ഒരു വാച്ച് എങ്ങനെ Tesseract ൽ നിൽക്കുന്ന കൂപ്പർ നിയന്ത്രിച്ചു, Tesseract ൽ നിൽക്കുന്ന കൂപ്പറിന്, എങ്ങനെ ഭൂമിയിലെ പുസ്തകങ്ങൾ തള്ളിയിടാൻ സാധിച്ചു?(ഗ്രാവിറ്റി ഉണ്ടെങ്കിലും, തള്ളിയിടാതെ താഴെ വീഴില്ലല്ലോ) എന്നതൊക്കെ ചില സംശയങ്ങളാണ്.

Movie Review 23: True Lies - ട്രൂ ലൈസ്

True Lies


Fights against terrorists, and a lot of comedy. One of the best film by James Cameron.
 തീവ്രവാദം തമാശയുടെ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു നല്ല ഒന്നാന്തരം Entertainer ആണ് True Lies.  വിഖ്യാത ചലച്ചിത്രകാരൻ James Cameron ന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങിയ ഒരു നല്ല സിനിമ.

അർണോൾഡ് അവതരിപ്പിക്കുന്ന ഹാരി ടാസ്‌കർ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. ഭാര്യ ഹെലൻ, ഏക മകൾ ഡാന എന്നിവരടങ്ങുന്ന കുടുംബം.
കംപ്യൂട്ടർ സെയിൽസ് ഏജന്റ് ആയ ഹാരിയും, സഹായത്തിന് ഭാര്യയും സ്‌കൂളിൽ പഠിക്കുന്ന മകളും.
വീട്ടിലെ മുഖം 'കമ്പ്യൂട്ടർ സെയിൽസ് ഏജന്റ്'  എന്നതാണെങ്കിലും യദാർത്ഥത്തിൽ ഹാരി, യു.എസ്.ഗവണ്മെന്റിന്റെ സീക്രട്ട് കൗണ്ടർ ടെററിസം ടാസ്‌ക് ഫോഴ്‌സ് ആയ 'ഒമേഗ സെക്ടറി'ൽ ജോലി ചെയ്യുന്ന സ്പൈ ആണ്. 15 വർഷമായിട്ടു കൂടെ ഉള്ള കുടുംബത്തിന് പോലുമാറിയാത്ത രഹസ്യം.

 തന്റെ ജോലിയുടെ ഭാഗമായി ഹാരിക്കും കൂട്ടുകാർക്കും 'ക്രിംസൻ ജിഹാദ്' എന്ന ഭീകര സംഘടമായ്‌ക്കെതിരെ പോരാടേണ്ടി വരുന്നതും അതിന്റെ ഭാഗമായി സംഭവിക്കുന്ന വളരെ രസകരമായ സംഭവവികാസങ്ങളുമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ആനിമേഷൻ മൂവിയിലെന്ന പോലെ കോമഡി, ആക്ഷൻ രംഗങ്ങൾ ഇടകലർന്ന് വരുന്നു.

രണ്ടര മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും ടെൻഷൻ റിലീഫ് നു വേണ്ടിയും സമാധാനമായും
ഒട്ടും ബോറടിക്കാതെ അവസാനം വരെ കണ്ടിരിക്കാവുന്ന നല്ല സിനിമ.

2019, ഏപ്രിൽ 10, ബുധനാഴ്‌ച

മൊബൈൽ ഫോണിലെ ഭൂതം

നിങ്ങളുടെ കയ്യിൽ ഇപ്പോഴുള്ള ഫോണ് ഏതാണ്? 
Pixel?s10?IPX? mate 30 pro ? OP6T? galaxy note?

ഇതൊക്കെ ഉപയോഗിക്കാൻ ഞങ്ങൾ ലക്ഷപ്രഭുക്കളൊന്നും അല്ല എന്നാകും ഇപ്പൊ നിങ്ങൾ ചിന്തിച്ചത്. 
ഈ ഒരു കാര്യമാണ് നമ്മൾ ഇന്നിവിടെ പരിശോധിക്കുന്നത്.

കമ്പനികളുടെ ഏറ്റവും വിലകൂടിയ ഫോണുകൾ, അതായത് Flagship Devices, സത്യത്തിൽ അത്രമാത്രം ആഗ്രഹിക്കേണ്ട കാര്യമുണ്ടോ?

മുകളിൽ പറഞ്ഞവയെല്ലാം അരലക്ഷത്തിനു മുകളിൽ വിലവരുന്ന ഫോണുകളാണ്. Camera, Perfomance, features എന്നിവയിലെല്ലാം ഈ ഫോണുകൾ മുന്നിട്ട് നിൽക്കും.
എന്നാൽ ഈ ഫോണുകളിലുള്ള ഭൂരിഭാഗം Exclusive സൗകര്യങ്ങളും ഒരു സാധാരണക്കാരന് പറയത്തക്ക ഉപയോഗം ഇല്ലാത്തതാണെന്ന് നിസ്സംശയം പറയാം. 
ഉദാഹരണത്തിന് S-pay. samsung ന്റെ S-pay . credit,debit കാർഡുകളും netbanking ഉം ഒക്കെ ഉള്ള കാലത്ത് വീണ്ടും ഒരു payment method ഒന്നും ഇപ്പൊ ഇന്ത്യയിൽ ആരും ഉപയോഗിക്കാൻ പോകുന്നില്ല. അതുപോലെ Triple camera system, Snapdragon 845/kirin 980 flagship processors,  തുടങ്ങിയവയ്ക്കും mid-range devices ന്റെ usage നു അപ്പുറത്തേക്ക് ഒന്നും തന്നെ ഒരു normal user നു നൽകാൻ ആവില്ല. 
 Google Camera mod ഇൻസ്റ്റാൾ ചെയ്ത ഒരു Mid-range ഫോണിൽ instagram/fb  തുടങ്ങിയവയിലൊക്കെ ഇടാൻ സാധിക്കുന്ന ക്വാളിറ്റിയുള്ള ചിത്രങ്ങൾ എടുക്കാൻ സാധിക്കും.  ചിത്രങ്ങൾ Flagship ലേത് പോലെ കണ്ണഞ്ചിപ്പിക്കുന്ന കളറിൽ ഉള്ളതോ, Low Light ലെ Night mode ൽ അത്ര തെളിമയുള്ളതോ ആയിരിക്കണമെന്നില്ല. എങ്കിലും നിരാശപ്പെടുത്താത്തതോ മികച്ചതോ(ഉദാ: Redmi Note 7 Pro) ആയ പ്രകടനം Gcam install ചെയ്യുന്നതിലൂടെ Mid range devices നൽകുന്നുണ്ട്.  Video Recording ന്റെ കാര്യത്തിലായാലും 30 fps 4k recording, ഒരുവിധം എല്ലാ mid range devices ലും available ആണ്. 4k display പോലും ഇല്ലാത്ത ഒരാൾക്ക് FullHD തന്നെ ധാരാളം. 

അതുപോലെ തന്നെയാണ് Processor/Performance ന്റെ കാര്യവും .  കാര്യമായ gaming ഒന്നുമില്ലാത്ത Normal user നു ഒരു sd660 device ഉം sd845 device ഉം ഒരുപോലെ ആയിരിക്കും!

Mid range processors പണ്ടത്തേതിനെക്കാൾ വളരെ പുരോഗമിച്ചു. 3 വർഷം മുൻപത്തെ Flagship Processor ആയിരുന്ന sd 821 നെ കാൾ മികച്ച പ്രകടനം sd675,sd710 എന്നിവയ്ക്ക് ലഭിക്കും.
ആൻഡ്രോയിഡ് ൽ ലഭ്യമായ ഒരുവിധം എല്ലാ Games/apps ഉം വലിയ ബുദ്ധിമുട്ട് കൂടാതെ തന്നെ ഇത്തരം ഫോണുകളിലും working ആണ്. Full graphics ൽ pubg ഉൾപ്പടെ sd675 ൽ വർക്കിങ്ങ് ആണ്.

RAM, quality,long-term perfomance എന്നിവയൊക്കെയായിരിക്കും ഇനി Flagship device ന്റെ ഭാഗത്ത് നിന്നനോക്കിയാൽ പറയാനുണ്ടാവുക. എന്നാൽ അതും തെറ്റാണ്. Mid Range devices ൽ തന്നെ ഇപ്പൊ എല്ലാ ഫോണുകൾക്കും 6GB variant ഉണ്ട്.  ശരിയാണ്, Fortnite പോലെ ചില games നു frame drops ഇല്ലാതെ കളിക്കാൻ 8GB Ram വേണ്ടിവന്നേക്കാം. Fortnite കളിക്കാനായി മാത്രം ഒരു 40000 രൂപ കൂടുതൽ മുടക്കുന്നതിലും നല്ലത് , ഒരു പ്ളേ സ്റ്റേഷൻ വാങ്ങി അത് കളിക്കുന്നതല്ലേ?

Build Quality യുടെ കാര്യത്തിൽ Flagship, Midrange എന്നിങ്ങനെ വേർതിരിവ് ഉണ്ടെന്നു തോന്നുന്നില്ല. നന്നായൊന്നു താഴെ വീണാൽ ഏത് ഫോണിന്റെ ആണെങ്കിലും Display  പൊട്ടും. പിന്നെ, വില കുറവാണെങ്കിൽ മാറ്റിവെക്കാനുള്ള ചിലവും നഷ്ടവും കുറയുമെന്ന് മാത്രം.

Mid Range, Low end ഫോണുകൾക്ക്  പിന്നെ പറയാവുന്ന ഒരു കുറ്റമാണ് long term usage ൽ device slow ആകുന്നു എന്നത്. ശരിയാണ് Sd 400 series, sd 600 series processors , heavy load വന്നാൽ slow ആയേക്കാം. എന്നാൽ അത് device storage full ആകുമ്പോഴോ അനാവശ്യ ആപ്പുകളും junk files ഉം കൊണ്ടൊക്കെ system ram full ആകുമ്പോഴോ ഒക്കെ സംഭവിക്കുന്നതാണ്.  ഇങ്ങനെ നിറഞ്ഞാൽ പോലും sd675,710 ഒക്കെ അത്ര slow ആകാനും സാധ്യതയില്ല.
ഫോണിൽ എടുത്ത ഫോട്ടോ, വീഡിയോ, download ചെയ്ത സിനിമ,xender/shareit വഴി send ചെയ്തെടുത്ത files എന്നിവയെല്ലാം PC/external hdd യിലേക്കോ മറ്റോ മാറ്റുകയും , ഫോണിലെ അനാവശ്യ ആപ്പുകളും junk files ഉം മറ്റും clean ചെയ്തും ഇത് പരിഹരിക്കാവുന്നതാണ്. പ്രധാനമായും  400 series devices നെ ആണ് പ്രശനം ബാധിക്കുക. 
 
Flagship specs തന്നെ വേണം എന്നുള്ളവർക്ക് പരിഗണിക്കാനും 20000 ൽ താഴെ വിലയുള്ള ഫോണുകൾ ഉണ്ട്. Poco F1 6gb, Honor Play, Redmi Note 7 Pro, തുടങ്ങിയവ അവയിൽ ചിലതാണ്. 

poco യിൽ  sd845 ഉം, Honor Play യിൽ Kirin 970 യും ആണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടും flagship processors ആണ്. Camera sensor ന്റെ കാര്യത്തിലും Poco, Note 7 Pro എന്നിവ വളരെ മുന്നിലാണ്. 

ചുരുക്കത്തിൽ അങ്ങേയറ്റം ആവശ്യങ്ങളുള്ള ഫോണ് ആണെങ്കിൽ പോലും മികച്ച ഒരു ഫോണിനായി ഒരാൾ മുടക്കേണ്ട പരമാവധി തുക 20000 രൂപ ആണ്. വർഷാവർഷം ഫോണ് മാരറേണ്ടതുണ്ടോ എന്നും ചിന്തിക്കണം. നന്നായി ഉപയോഗിച്ചാൽ 3 വര്ഷമൊക്കെ ഏത് ഫോണും സുഖമായി ഉപയോഗിക്കാം.
20000 രൂപയുടെ ഫോണ് ഉപയോഗിക്കുന്ന ഒരു വ്യക്തി, ആ ഫോണ് 3 വർഷം ഉപയോഗിച്ചാൽ പോലും , ഒരുവർഷം ആ ഫോണിനായി മുടക്കിയത് 6666 രൂപ ആണ്. 
അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കാർന്നു തിന്നുന്ന ഭൂതം ഓരോ ഫോണ് മോഹത്തിലും ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന സത്യം നാം മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 
  

Movie Review 22: Triangle - ട്രൈയാംഗിൾ

Triangle.

 Predestination Paradox അല്ലെങ്കിൽ Time loop എന്നൊരു സംഭവമാണ് സിനിമയുടെ Theme. ടൈം ട്രാവൽ ഉപയോഗിച്ച് പിറകിലേക്ക് പോയ ഒരു വ്യക്തി, വീണ്ടും അയാളെ തന്നെ പിന്നിലെ സമയത്തിൽ കാണുകയും ആ സമയത്ത് സംഭവിക്കേണ്ട കാര്യങ്ങൾ സംഭവിക്കുകയും കാലം കഴിയുമ്പോ, പിന്നിലെ സമയത്തിൽ കണ്ട ആൾ വീണ്ടും ടൈം ട്രാവൽ ഉപയോഗിച്ച് പുറകോട്ട് പോവുകയും ഇത് ഒരു loop ആയി തുടരുകയും ചെയ്യുന്നത് പോലെ.

ജെസ് , തന്റെ ഓട്ടിസം ബാധിച്ച കുട്ടി-ടോമിയോടൊപ്പം ഒരു പായ്ക്കപ്പൽ ബോട്ട് യാത്രയ്ക്കൊരുങ്ങുകയാണ്. ഒന്നിച്ചിറങ്ങുന്ന അവർ രണ്ടുപേരിൽ പക്ഷെ ജെസ് മാത്രമാണ് ഹാർബറിൽ എത്തുന്നത്. ജെസ്സിന്റെ സുഹൃത്തായ ഗ്രെഗ്ഗ്, ഗ്രെഗ്ഗിന്റെ മറ്റ് രണ്ട് വിവാഹിതരായ സുഹൃത്തുക്കൾ- സാലി,ഡൗണി. സാലിയുടെ സുഹൃത്ത് ഹീതർ,പിന്നെ വിക്ടർ എന്ന ബോട്ടിലെ സഹായി.

കുട്ടി എവിടെ എന്ന ഗ്രെഗ്ഗിന്റെ ചോദ്യത്തിനു കുറെ നേരം പകച്ചുനിന്നതിനു ശേഷം "സ്‌കൂളിൽ പോയി" എന്ന മറുപടിയാണ് ജെസ് നൽകുന്നത്. ശനിയാഴ്ച സ്‌കൂൾ ഉണ്ടോ എന്ന സംശയത്തോടെ ഗ്രെഗ് ബോട്ടിൽ കയറി.
ഇത്രയും പേരുമായി യാത്രതുടങ്ങുന്ന ബോട്ട്, യാത്രാമധ്യേ ഒരപകടത്തിൽ പെട്ടു. കാറ്റ് പെട്ടെന്ന് നിന്നു. ബോട്ട് മുൻപോട്ട് നീങ്ങാതായി.  പെട്ടെന്ന് കാലാവസ്ഥ മാറുകയും കാറ്റിലും മഴയിലും പെട്ട് ബോട്ട് കീഴ്മേൽ മറിയുകയും ചെയ്യുന്നു. ഹീതറിനെ വെള്ളത്തിൽ കാണാതാവുകയും മറ്റുള്ളവർ തലകുത്തനെ പൊങ്ങിക്കിടക്കുന്ന ബോട്ടിൽ പിടിച്ച് നിൽക്കുകയും ചെയ്യുന്നു.

കുറെ സമയത്തിന് ശേഷം ഒരു കപ്പൽ അതുവഴി വരുന്നതവർ കാണുന്നു. കപ്പലിൽ നിന്ന് തങ്ങളെ ആരോ നോക്കുന്നതായി അവർ കണ്ടു.
ബോട്ടിലെ എല്ലാവരും കപ്പലിലേക്ക് കയറിയപ്പോൾ അത് ഒരു ഉപേക്ഷിക്കപ്പെട്ട, ആരും ഇല്ലാത്ത കപ്പലാണെന്നവർ തിരിച്ചറിയുന്നു. തങ്ങളെ നോക്കിയ ആളെ തപ്പി അവരെല്ലാവരും കപ്പലിൽ പരിശോധന ആരംഭിക്കുന്നു.  അങ്ങനെ നോക്കുമ്പോൾ ജെസിന് കപ്പലിലെ പല ഭാഗങ്ങളും മുൻപ് കണ്ടിട്ടുള്ളത് പോലെ അനുഭവപ്പെടുന്നു. അവിടം മുതലാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. സിനിമയിലെ ഓരോ ചെറിയ സംഭവങ്ങളും വീണ്ടും ഉപയോഗിച്ചിരിക്കുന്ന brilliance , ഓരോ സംഭവങ്ങളും തമ്മിൽ connect ചെയ്തിരിക്കുന്ന രീതി ഒക്കെ നന്നായി.

ബോറടിക്കാതെ കണ്ടിരിക്കാവുന്ന നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ  മൂവി.

Movie Review 21: Finding Nemo - ഫൈൻഡിങ് നെമോ

Finding Nemo

 കൂട്ടിലടയ്ക്കപ്പെട്ട പക്ഷികളുടെ വികാരങ്ങളും സൂ വിൽ തളയ്ക്കപ്പെട്ട ജീവജാലങ്ങളുടെ വികാരവുമൊക്കെ പൊതുവെ ഒരുപാട് കഥകൾ ആയിട്ടുണ്ടാകും. പശ്ചാത്തലമൊന്നു മാറ്റി കടലിലെ മീനുകൾ ആയാൽ എന്താകുമോ അതാണീ സിനിമ.
Disney-Pixar movies ലെ ഒരു കൊച്ചു സിനിമ.

Marlin എന്ന clawnfish ന്റെ കുടുംബത്തിൽ  ഭാര്യ ഇട്ട മുട്ടകൾ വിരിയാനായി കാത്തിരിക്കുകയാണ് രണ്ടുപേരും. അതിനിടയിൽ ആ കുടുംബം ഒരു സ്രാവിനാൽ ആക്രമിക്കപ്പെടുന്നു. തന്റെ ഭാര്യയെയും ഒന്നൊഴികെ എല്ലാ മുട്ടകളും മർലിന് നഷ്ടമാവുന്നു. അവശേഷിക്കുന്ന ഒരേയൊരു കുഞ്ഞിനെ മർലിൻ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടക്കുന്നു. നെമോ എന്ന പേരിൽ അവനെ മർലിൻ വളർത്തി. പക്ഷെ പെട്ടെന്നൊരു ദിവസം മനുഷ്യരുടെ കയ്യിൽ നെമോ അകപ്പെടുന്നു. തുടർന്ന് നെമോയെ രക്ഷിക്കാനായി മെർലിൻ നടത്തുന്ന യാത്രയാണ് സിനിമ. യാത്രാമധ്യേ ഡോറി എന്ന കൂട്ടുകാരിയെയും മർലിന് ലഭിക്കുന്നു.  ഷോർട്ട് ടെം മെമ്മറി ലോസ് ഉള്ള കൂട്ടുകാരി.

 നെമോ, സിഡ്‌നിയിലെ ഒരു ദന്തിസ്റ്റിന്റെ അക്വേറിയത്തിൽ എത്തിപ്പെടുന്നു. അക്വേറിയത്തിലെ മറ്റ് മീനുകളുടെ സഹായത്തോടെ രക്ഷപെട്ട് അച്ഛനെ കണ്ടെത്താൻ നെമോയും, Great Barrier Reef കടന്ന് സിഡ്നിയിലെത്തി തന്റെ മകനെ കണ്ടെത്താൻ മർലിനും ,ഒപ്പം ഡോറിയും.

കണ്ടിരിക്കാവുന്ന ഒരു ചെറിയ സിനിമ.

Movie Review 20: Inception - ഇൻസെപ്ഷൻ

Inception -ഇൻസെപ്‌ഷൻ

സിനിമകൾ കുറെ കണ്ടു.  ചില സിനിമകൾ കാണുമ്പോ തോന്നും ഇതാണ് ഏറ്റവും മികച്ചത് എന്ന്.
മറ്റുചിലതിന്റെ ക്ളൈമാക്‌സ് ട്വിസ്റ്റുകൾ കാണുമ്പോ തോന്നും ഇതിലും മികച്ച പടമില്ല എന്ന്.

Inception നെ കുറിച്ച്
ഒറ്റ വാചകത്തിൽ പറഞ്ഞാൽ, "അന്തംവിട്ട് കണ്ടിരുന്ന സിനിമ".

The Prestige കണ്ടപ്പോ ചെറുതായി underestimate ചെയ്തതിനു പലിശയും കൂട്ടുപലിശയും ചേർത്ത് നോളൻ അണ്ണൻ പ്രതികാരം ചെയ്തു. വളരെ different ആയ ഒരു thought. different ആയ plot. different ആയ brilliant ആവിഷ്കാരം. യാതൊരു വിധത്തിലും ഈ സിനിമയെ കുറ്റം പറയാനാകുമെന്നു തോന്നുന്നില്ല.

ലിയനാര്ഡോ ഡി കാപ്രിയോ അവതരിപ്പിക്കുന്ന ഡോം കോബ് എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. കക്ഷിയുടെ ഉപജീവന രീതി മുതൽ തുടങ്ങുന്ന വത്യസ്ഥത ആണ് ചിത്രത്തെ വേറിട്ടു നിർത്തുന്നത്. ആളുകളുടെ സ്വപ്നങ്ങളിലൂടെ മനുഷ്യമനസ്സിലേക്ക് നുഴഞ്ഞുകയറി, അവരുടെ മനസ്സിലെ ആശയങ്ങൾ മോഷ്ടിച്ച് മറ്റുള്ളവർക്ക് നൽകുക എന്നതാണ് കക്ഷിയുടെ ജോലി.

 ഫേസ്‌ബുക്ക് തുടങ്ങുക എന്ന ആശയം മാർക്ക് സുക്കർബർഗിന്റെ മനസ്സിൽ തോന്നിക്കഴിഞ്ഞു മറ്റാരെങ്കിലും ആ മനസ്സ് വായിച്ച് ഈ ആശയം മനസ്സിലാക്കി പ്രാവർത്തികമാക്കി രക്ഷപെടുന്നതുപോലെ.

ഇത്തരത്തിലുള്ള ആശയമോഷണ സംഘത്തിന്റെ തലവനാണ് നമ്മുടെ ഡോം.  യു.എസ്സിൽ താമസമാക്കിയിരുന്ന ഡോം നു തന്റെ ഭാര്യയുടെ മരണത്തിന് ഉത്തരവാദി താൻ ആണെന്ന് പഴി കേൾക്കേണ്ടി വരുന്നു. തന്മൂലം നാടുവിടുന്ന ഡോമിനു തിരിച്ചെത്താൻ തന്റെ നിരപരാധിത്വം തെളിയിക്കേണ്ടതുണ്ട്.

മറ്റൊരു രാജ്യത്ത് 'ആശയ മോഷണ' കമ്പനിയുമായി ജീവിക്കുന്ന ഡോമിന്റെ അടുത്തേക്ക് ഒരിക്കൽ ഒരു ബിസിനസ് ഭീമൻ എത്തുന്നു. ഡോമിന്റെ ജോലിയിൽ  നിന്ന്
അൽപ്പം വിത്യസ്തമായ ഒരു ജോലിയാണ് ഈ ബിസിനസുകാരൻ കമ്പനിയെ ഏൽപ്പിക്കുന്നത്.
 തന്റെ എതിരാളിയായ ബിസിനസ്സുകാരന്റെ മനസ്സിൽ കയറികൂടുക. ആ ബിസിനസ്സ് തകർക്കാൻ പാകത്തിൽ പുതിയൊരു ആശയം എതിരാളിയുടെ മനസ്സിൽ നട്ടുപിടിപ്പിക്കുക. തിരിച്ചു പോരുക.

അമേരിക്കയിലെ സ്വന്തം കുടുംബത്തേക്ക് ഉള്ള സുരക്ഷിത യാത്രയും സംരക്ഷിത ജീവിതവുമാണ് പ്രതിഫലമായി ബിസിനസുകാരൻ ഓഫർ ചെയ്യുന്നത് - ഡോമിന്റെ ജീവിതാഭിലാഷം.

മനസ്സിൽ ഉള്ളത് എടുക്കാമെങ്കിൽ ,മനസ്സിലേക്ക് ഒരാശയം സ്ഥാപിക്കാനും കഴിയും എന്ന് ഡോം ഉറപ്പിക്കുന്നു. അങ്ങനെ ജോലി ഏറ്റെടുക്കുന്നു. ഈ രീതിയെ ഡോം വിളിക്കുന്ന പേരാണ് - Inception, ഇൻസെപ്‌ഷൻ.

 തുടർന്ന് നടക്കുന്ന സ്വപ്നലോകവും യദാർത്ഥ ലോകവും ഒക്കെ ഇടകലർന്ന മാസ്മരിക അനുഭവമാണ് സിനിമയിൽ കാണിക്കുന്നത്.

ഉറക്കത്തിൽ നടക്കുന്ന സ്വപ്നം. ആ സ്വപ്നത്തിൽ ഉള്ള നമ്മൾ , സ്വപ്നത്തിൽ ഉറങ്ങിയാലോ. ആ സ്വപ്നത്തിൽ ഉറങ്ങിയ നമ്മൾ കാണുന്ന സ്വപ്നത്തിൽ ഉള്ള നമ്മൾ വീണ്ടും ഉറങ്ങിയാലോ.  ഇത്തരത്തിൽ വളരെ depth ഉള്ള ഒരു architecture ആണ് തങ്ങളുടെ ജോലിക്കായി ഡോമും സംഘവും രൂപീകരിക്കുന്നത്. സ്വപ്നത്തിൽ ഉള്ള നമ്മൾ മരിക്കുമ്പോ ആണ് യദാർത്ഥ ലോകത്തിലെ നമ്മൾ എഴുന്നേൽക്കുക. മേൽപ്പറഞ്ഞ പോലെ പല level ഉള്ള സ്വപ്നമാണെങ്കിൽ ഏറ്റവും താഴെതട്ടിൽ ഉള്ള നമ്മൾ മരിച്ചാൽ ആണ് തൊട്ട് മുകളിൽ സ്വപ്നത്തിൽ ഉള്ള നമ്മൾ എഴുന്നേൽക്കുക. പല level ൽ ഉള്ള സ്വപ്നങ്ങളിൽ, ഏറ്റവും ഉള്ളിൽ ഉള്ള സ്വപ്നത്തിൽ ഉള്ള നമ്മൾ, നമുക്ക് അനുവദിച്ചിട്ടുള്ള സമയത്തിന് മുൻപ് മരിച്ചാൽ തിരിച്ച് തൊട്ട് മുമ്പ് ഉള്ള ലെവൽ ലേക്ക് തിരിച്ചെത്തില്ല. പകരം,limbo എന്ന subconscious mind ൽ പെട്ട് എന്നെന്നേക്കുമായി ഉഴറി നടക്കാനാവും വിധി. മുകളിലത്തെ ലെവലിൽ ഉള്ള നമ്മൾ അഗാഥമായ സ്ഥിര നിദ്രയിലേക്ക് വീഴുകയും ചെയ്യും. അതായത്, അനുവദിച്ച കൃത്യ സമയത്ത് തന്നെ വേണം നസ്വപ്നത്തിലെ നമ്മൾ മരിക്കാൻ. , യദാർത്ഥ നമ്മൾ ഉണരാൻ. പല ലെവൽ ഉള്ള സ്വപ്നമാണെങ്കിൽ ,തൊട്ട് മുകളിൽ ഉള്ള ലെവലിൽ ഉള്ള നമ്മൾ ഉണരാൻ.

സ്വപ്നവും ഓർമ്മയും തമ്മിൽ ഇടകലരാതിരിക്കാനും ശ്രദ്ധ വേണം. കാരണം, ഒരു ഓർമ , സ്വപ്നത്തിലേക്ക് വന്നാൽ സ്വപ്നത്തിന്റെ നിയന്ത്രണം ഓർമയ്ക്ക് ലഭിക്കും. അതാണ് നായകനായ ഡോം നേരിടുന്ന ഒരു വലിയ വെല്ലുവിളി.

ഡോമിന്റെ ഭാര്യയുടെ മരണം എങ്ങനെ സംഭവിച്ചു, ഡോമിനു തിരിച്ചു പോവാനാകുമോ, ഡോമിനു Inception സാധ്യമാവുമോ. തുടങ്ങി ആദ്യന്തം കണ്ണും മിഴിച്ച് അന്തംവിട്ട് കണ്ടിരുന്നു പോവുന്ന ഒരു സിനിമയാണ് നോളന്റെ Inception .

Movie Review 19: Orphan - ഓർഫൻ

Orphan

 അനാഥൻ/അനാഥ.
നല്ലൊരു ട്വിസ്റ്റ്. നല്ലൊരു സിനിമ. ലോജിക്കിനെ ചെറുതായി വെല്ലുവിളിക്കുമെങ്കിലും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ക്ളൈമാക്‌സ് ട്വിസ്റ്റ്. കുഞ്ഞു കൊച്ചിന്റെ മാരക അഭിനയം.
മൊത്തത്തിൽ തരക്കേടില്ലാത്ത ബോറടിക്കാത്ത ഒരു സൈക്കോളജിക്കൽ ത്രില്ലർ മൂവി.
തങ്ങളുടെ മൂന്നാമത്തെ കുട്ടി, ഗര്ഭത്തിലിരിക്കെ മരിച്ച ദമ്പതികൾ, ആ കുഞ്ഞിന് കൊടുക്കാൻ വച്ച സ്നേഹം നൽകാൻ ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിക്കുന്നു.
രണ്ട് കുട്ടികളും അച്ഛനും അമ്മയും അടങ്ങുന്ന  ആ കുടുംബത്തിലേക്ക് വന്നു ചേരുന്ന ഒൻപത് വയസ്സുകാരി എസ്തർ.
എസ്തർ ആ കുടുംബത്തിലേക്ക് വരുന്നതോടെ ഉണ്ടാവുന്ന അപ്രതീക്ഷിത അസ്വാഭാവിക സംഭവവികാസങ്ങളാണ് Orphan സിനിമ പറയുന്നത്. എസ്തറായി അഭിനയിച്ച ഇസബെല്ല ഫോമൻ എന്ന കുട്ടിയുടെ തകർപ്പൻ  അഭിനയം. 
ചിത്രത്തിന്റെ Caption കിടിലം.
Can you keep a secret?

മൊത്തത്തിൽ നല്ല പടം.

👏👏👏👏👏👏

Movie Review 18: The Godfather

The Godfather

Time Magazine ൽ പണ്ട് ഒരു Quote വന്നത് വലിയ തരംഗം ആയിരുന്നു.
Mohanlal നെ 'India's Answer to Marlon Brando'  എന്നാണ് Magazine quote  ചെയ്തത്. IMDB യിലെ  എക്കാലവും ലോകത്തിലെ ഏറ്റവും മികച്ച 100 അഭിനേതാക്കൾ എന്ന ലിസ്റ്റിൽ(https://m.imdb.com/list/ls050274118/)
രണ്ടാമത്തെ പേരുകാരൻ. Marlon Brando.  കക്ഷിയുടെ മാസ്റ്റർപീസ്- The Godfather. ലോകസിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ആദ്യം വരുന്ന പേരുകളിലൊന്ന്.  American Film Institute ന്റെ 100 years-100 films ലിസ്റ്റിലെ 3-ആമത്തെ പേര്.


ആദ്യം തപ്പിയത് ഈ Godfather എന്നതിന്റെ മലയാള അർത്ഥം ആണ്.
"തലതൊട്ടപ്പൻ" . അതെന്ത് കുന്തമാണെന്ന് എവിടെ പോയി തപ്പാനാണ്. ഒരു നാട്ടുരാജാവ് ലെവലിൽ പണവും അധികാരവും അധികാരികളും ബന്ധങ്ങളുമൊക്കെയുള്ള ഒരാൾ. പോലീസും കോടതിയുമൊക്കെ കൈവിട്ട കേസുകൾ തീരുമാക്കാൻ കെൽപ്പുള്ളയാൾ. പഴയ സിദ്ദിഖ്-ലാൽ ഗോഡ്ഫാദർ തന്നെ.

 പണച്ചാക്കുകളായ കുടുംബങ്ങൾ തമ്മിലുള്ള തർക്കങ്ങളും മാഫിയ പകപോക്കലുകളുമാണ് സിനിമയുടെ ഇതിവൃത്തം.കുടുംബത്തിന്റെ ഈ മാഫിയ ഡോൺ പരിവേഷത്തെ എതിർത്തിരുന്ന മകൻ, സാഹചര്യങ്ങളിൽ പെട്ട് ഒടുവിൽ സ്വന്തം പിതാവിനെ പോലെ Godfather ആയി മാറുന്നതാണ് സിനിമ.  Thrilling ആയിട്ടോ പൊതുവെ ഉള്ള ഒരു interesting story ആയിട്ടോ ഒന്നും ഒരു സാധാരണക്കാരന് തോന്നാനിടയില്ലാത്ത ഒരു വിഷയം. 

But,  എന്തുകൊണ്ട് Marlon Brando, ലിസ്റ്റിലെ രണ്ടാമത്തെ പേരുകാരനായി എന്നതിന് വ്യക്തമായ ഉത്തരം സിനിമ തരും. ഒരാളുടെ ജീവിതത്തിലെ സംഭവങ്ങൾ ക്യാമറയുമായി പിന്നാലെ നടന്ന് ഷൂട്ട് ചെയ്താൽ എന്നപോലെ പുള്ളി അഭിനയിച്ച് കളഞ്ഞു. ഡോൺ ആയിരിക്കുമ്പോഴും ഒടുവിൽ ശത്രുക്കളുടെ ആക്രമണത്തിനിരയായശേഷവും, പിന്നീട് പ്രായം ചെന്ന് മരണം വരിക്കുന്ന അവസ്ഥയും കക്ഷി പൊളിച്ചടുക്കി അഭിനയിച്ചു.

മൊത്തത്തിൽ  അത്ര interesting അല്ലാത്ത, എന്നാൽ മഹാ ബോറ് ഒന്നും അല്ലാത്ത ഒരു ഇടത്തരം സിനിമ .

Movie Review 17: The Cave - ദി കേവ്

The Cave

 ലോകത്തിലെ ഏറ്റവും വലിയ ഗുഹ ആയ വിയറ്റ്നാമിലെ Sơn Đoòng Cave ന് ഒരു പ്രത്യേകത ഉണ്ട്. സൂര്യപ്രകാശം ഇടവിട്ട് കയറുന്ന ഗുഹയ്ക്ക് സ്വന്തമായി ഒരു അന്തരീക്ഷവും തടാകവും നദിയും വനവും വരെ ഉള്ളിൽ ഉണ്ട്.

20 ലക്ഷം വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടു എന്നു കരുതുന്ന ഈ ഗുഹയിൽ ഉള്ള river ന്റെ പേരാണ് ഗുഹയ്ക്കും- Sơn Đoòng -mountain river. ഗുഹ കണ്ടെത്തിയത് 1991 ൽ ഒരു കർഷകൻ ആണെങ്കിലും ആദ്യമായി ഗുഹയിൽ മനുഷ്യർ കയറിയത് 2009 ൽ മാത്രം.

അതായത് 20 ലക്ഷം വർഷമായി അന്തരീക്ഷത്തിൽ കാര്യമായ വത്യാസം വരാത്ത ഒരു ഇടം. അത്തരത്തിൽ ഒരു സ്ഥലത്ത് വിചിത്ര ജന്തുക്കൾ ഉണ്ടാവാം. വിചിത്രമായ രീതിയിൽ പരിണാമം സംഭവിച്ച ഭീകര സത്വങ്ങൾ ഉണ്ടാവാം.

യദാര്ത്ഥ ഗുഹയിൽ ഇതൊന്നും ഇല്ലെങ്കിലും അത്തരത്തിൽ ഒരു ഗുഹയിൽ പെട്ടുപോകുന്ന ഒരു സംഘം ആളുകളുടെ കഥയാണ് The Cave.

മലമുകളിൽ ഉള്ള ഒറ്റപ്പെട്ട ഒരു പള്ളി. പള്ളിയുടെ ഉള്ളിലൂടെ ഉള്ള വഴി ചെന്നെത്തുന്നത് ഒരു ഗുഹയിലേക്കാണ്. ഗുഹയ്ക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. പുരാതനമായ , പൂർണമായും നശിച്ചുപോയ പള്ളിയിലെ വിശ്വാസികൾ , തങ്ങളുടെ രക്ഷകനായ ദൈവം ഈ ഗുഹയിലാണെന്ന് വിശ്വസിച്ചിരുന്നു. ഗുഹയിൽ കയറിയ ആരും ഒരിക്കലും തിരിച്ചിറങ്ങിയിട്ടും ഇല്ല.

എങ്കിലും ഒരുസംഘം explorers ഗുഹയിലേക്ക് കയറാൻ തീരുമാനിക്കുന്നു.  കയറിയ ഉടനെ സംഭവിക്കുന്ന മലയിലെ ഒരു മണ്ണിടിച്ചിൽ, അവർ ഗുഹയിൽ പെട്ടുപോകാൻ കാരണമായി. പുറത്തേക്കുള്ള വഴി കണ്ടെത്താനായി അവർ ശ്രമമാരംഭിക്കുന്നു.

തുടർന്ന് കാണുന്നത് ഒരു ക്ളീഷേ സീൻ ആണ്.  Predator movie ഒരു ഗുഹയ്ക്കുള്ളിൽ സംഭവിക്കുന്നു.  ആളുകൾ ഓരോന്നോരോന്നായി വിചിത്രജീവിയുടെ ഇരയാകുന്നു . സംഘത്തലവൻ, ഗുഹയിൽ കാണുന്ന ഒരു parasite സൂക്ഷ്മ ജീവിയുടെ ആക്രമണത്തിനിരയാവുന്നു. തലവന്റെ ചിന്തകൾ സൂക്ഷ്‌മ ജീവിയുടെ നിയന്ത്രണത്തിലാണെന്നു കരുതുന്ന ചിലർ സംഘത്തിൽ നിന്ന് പിരിയുന്നു.

പറയത്തക്ക പുതുമകൾ ഒന്നും ഇല്ലാത്ത ഒരു ക്ളീഷേ Hollywood movie. Alien, Predator, Godzilla, Anaconda,Pirana അങ്ങനെ ഈ same Genre ഉം ആയി ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ ഒരുപക്ഷേ ബോറടിച്ചേക്കാം.