2019, ഏപ്രിൽ 10, ബുധനാഴ്‌ച

Movie Review 20: Inception - ഇൻസെപ്ഷൻ

Inception -ഇൻസെപ്‌ഷൻ

സിനിമകൾ കുറെ കണ്ടു.  ചില സിനിമകൾ കാണുമ്പോ തോന്നും ഇതാണ് ഏറ്റവും മികച്ചത് എന്ന്.
മറ്റുചിലതിന്റെ ക്ളൈമാക്‌സ് ട്വിസ്റ്റുകൾ കാണുമ്പോ തോന്നും ഇതിലും മികച്ച പടമില്ല എന്ന്.

Inception നെ കുറിച്ച്
ഒറ്റ വാചകത്തിൽ പറഞ്ഞാൽ, "അന്തംവിട്ട് കണ്ടിരുന്ന സിനിമ".

The Prestige കണ്ടപ്പോ ചെറുതായി underestimate ചെയ്തതിനു പലിശയും കൂട്ടുപലിശയും ചേർത്ത് നോളൻ അണ്ണൻ പ്രതികാരം ചെയ്തു. വളരെ different ആയ ഒരു thought. different ആയ plot. different ആയ brilliant ആവിഷ്കാരം. യാതൊരു വിധത്തിലും ഈ സിനിമയെ കുറ്റം പറയാനാകുമെന്നു തോന്നുന്നില്ല.

ലിയനാര്ഡോ ഡി കാപ്രിയോ അവതരിപ്പിക്കുന്ന ഡോം കോബ് എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. കക്ഷിയുടെ ഉപജീവന രീതി മുതൽ തുടങ്ങുന്ന വത്യസ്ഥത ആണ് ചിത്രത്തെ വേറിട്ടു നിർത്തുന്നത്. ആളുകളുടെ സ്വപ്നങ്ങളിലൂടെ മനുഷ്യമനസ്സിലേക്ക് നുഴഞ്ഞുകയറി, അവരുടെ മനസ്സിലെ ആശയങ്ങൾ മോഷ്ടിച്ച് മറ്റുള്ളവർക്ക് നൽകുക എന്നതാണ് കക്ഷിയുടെ ജോലി.

 ഫേസ്‌ബുക്ക് തുടങ്ങുക എന്ന ആശയം മാർക്ക് സുക്കർബർഗിന്റെ മനസ്സിൽ തോന്നിക്കഴിഞ്ഞു മറ്റാരെങ്കിലും ആ മനസ്സ് വായിച്ച് ഈ ആശയം മനസ്സിലാക്കി പ്രാവർത്തികമാക്കി രക്ഷപെടുന്നതുപോലെ.

ഇത്തരത്തിലുള്ള ആശയമോഷണ സംഘത്തിന്റെ തലവനാണ് നമ്മുടെ ഡോം.  യു.എസ്സിൽ താമസമാക്കിയിരുന്ന ഡോം നു തന്റെ ഭാര്യയുടെ മരണത്തിന് ഉത്തരവാദി താൻ ആണെന്ന് പഴി കേൾക്കേണ്ടി വരുന്നു. തന്മൂലം നാടുവിടുന്ന ഡോമിനു തിരിച്ചെത്താൻ തന്റെ നിരപരാധിത്വം തെളിയിക്കേണ്ടതുണ്ട്.

മറ്റൊരു രാജ്യത്ത് 'ആശയ മോഷണ' കമ്പനിയുമായി ജീവിക്കുന്ന ഡോമിന്റെ അടുത്തേക്ക് ഒരിക്കൽ ഒരു ബിസിനസ് ഭീമൻ എത്തുന്നു. ഡോമിന്റെ ജോലിയിൽ  നിന്ന്
അൽപ്പം വിത്യസ്തമായ ഒരു ജോലിയാണ് ഈ ബിസിനസുകാരൻ കമ്പനിയെ ഏൽപ്പിക്കുന്നത്.
 തന്റെ എതിരാളിയായ ബിസിനസ്സുകാരന്റെ മനസ്സിൽ കയറികൂടുക. ആ ബിസിനസ്സ് തകർക്കാൻ പാകത്തിൽ പുതിയൊരു ആശയം എതിരാളിയുടെ മനസ്സിൽ നട്ടുപിടിപ്പിക്കുക. തിരിച്ചു പോരുക.

അമേരിക്കയിലെ സ്വന്തം കുടുംബത്തേക്ക് ഉള്ള സുരക്ഷിത യാത്രയും സംരക്ഷിത ജീവിതവുമാണ് പ്രതിഫലമായി ബിസിനസുകാരൻ ഓഫർ ചെയ്യുന്നത് - ഡോമിന്റെ ജീവിതാഭിലാഷം.

മനസ്സിൽ ഉള്ളത് എടുക്കാമെങ്കിൽ ,മനസ്സിലേക്ക് ഒരാശയം സ്ഥാപിക്കാനും കഴിയും എന്ന് ഡോം ഉറപ്പിക്കുന്നു. അങ്ങനെ ജോലി ഏറ്റെടുക്കുന്നു. ഈ രീതിയെ ഡോം വിളിക്കുന്ന പേരാണ് - Inception, ഇൻസെപ്‌ഷൻ.

 തുടർന്ന് നടക്കുന്ന സ്വപ്നലോകവും യദാർത്ഥ ലോകവും ഒക്കെ ഇടകലർന്ന മാസ്മരിക അനുഭവമാണ് സിനിമയിൽ കാണിക്കുന്നത്.

ഉറക്കത്തിൽ നടക്കുന്ന സ്വപ്നം. ആ സ്വപ്നത്തിൽ ഉള്ള നമ്മൾ , സ്വപ്നത്തിൽ ഉറങ്ങിയാലോ. ആ സ്വപ്നത്തിൽ ഉറങ്ങിയ നമ്മൾ കാണുന്ന സ്വപ്നത്തിൽ ഉള്ള നമ്മൾ വീണ്ടും ഉറങ്ങിയാലോ.  ഇത്തരത്തിൽ വളരെ depth ഉള്ള ഒരു architecture ആണ് തങ്ങളുടെ ജോലിക്കായി ഡോമും സംഘവും രൂപീകരിക്കുന്നത്. സ്വപ്നത്തിൽ ഉള്ള നമ്മൾ മരിക്കുമ്പോ ആണ് യദാർത്ഥ ലോകത്തിലെ നമ്മൾ എഴുന്നേൽക്കുക. മേൽപ്പറഞ്ഞ പോലെ പല level ഉള്ള സ്വപ്നമാണെങ്കിൽ ഏറ്റവും താഴെതട്ടിൽ ഉള്ള നമ്മൾ മരിച്ചാൽ ആണ് തൊട്ട് മുകളിൽ സ്വപ്നത്തിൽ ഉള്ള നമ്മൾ എഴുന്നേൽക്കുക. പല level ൽ ഉള്ള സ്വപ്നങ്ങളിൽ, ഏറ്റവും ഉള്ളിൽ ഉള്ള സ്വപ്നത്തിൽ ഉള്ള നമ്മൾ, നമുക്ക് അനുവദിച്ചിട്ടുള്ള സമയത്തിന് മുൻപ് മരിച്ചാൽ തിരിച്ച് തൊട്ട് മുമ്പ് ഉള്ള ലെവൽ ലേക്ക് തിരിച്ചെത്തില്ല. പകരം,limbo എന്ന subconscious mind ൽ പെട്ട് എന്നെന്നേക്കുമായി ഉഴറി നടക്കാനാവും വിധി. മുകളിലത്തെ ലെവലിൽ ഉള്ള നമ്മൾ അഗാഥമായ സ്ഥിര നിദ്രയിലേക്ക് വീഴുകയും ചെയ്യും. അതായത്, അനുവദിച്ച കൃത്യ സമയത്ത് തന്നെ വേണം നസ്വപ്നത്തിലെ നമ്മൾ മരിക്കാൻ. , യദാർത്ഥ നമ്മൾ ഉണരാൻ. പല ലെവൽ ഉള്ള സ്വപ്നമാണെങ്കിൽ ,തൊട്ട് മുകളിൽ ഉള്ള ലെവലിൽ ഉള്ള നമ്മൾ ഉണരാൻ.

സ്വപ്നവും ഓർമ്മയും തമ്മിൽ ഇടകലരാതിരിക്കാനും ശ്രദ്ധ വേണം. കാരണം, ഒരു ഓർമ , സ്വപ്നത്തിലേക്ക് വന്നാൽ സ്വപ്നത്തിന്റെ നിയന്ത്രണം ഓർമയ്ക്ക് ലഭിക്കും. അതാണ് നായകനായ ഡോം നേരിടുന്ന ഒരു വലിയ വെല്ലുവിളി.

ഡോമിന്റെ ഭാര്യയുടെ മരണം എങ്ങനെ സംഭവിച്ചു, ഡോമിനു തിരിച്ചു പോവാനാകുമോ, ഡോമിനു Inception സാധ്യമാവുമോ. തുടങ്ങി ആദ്യന്തം കണ്ണും മിഴിച്ച് അന്തംവിട്ട് കണ്ടിരുന്നു പോവുന്ന ഒരു സിനിമയാണ് നോളന്റെ Inception .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ