2019, ഏപ്രിൽ 10, ബുധനാഴ്‌ച

Movie Review 22: Triangle - ട്രൈയാംഗിൾ

Triangle.

 Predestination Paradox അല്ലെങ്കിൽ Time loop എന്നൊരു സംഭവമാണ് സിനിമയുടെ Theme. ടൈം ട്രാവൽ ഉപയോഗിച്ച് പിറകിലേക്ക് പോയ ഒരു വ്യക്തി, വീണ്ടും അയാളെ തന്നെ പിന്നിലെ സമയത്തിൽ കാണുകയും ആ സമയത്ത് സംഭവിക്കേണ്ട കാര്യങ്ങൾ സംഭവിക്കുകയും കാലം കഴിയുമ്പോ, പിന്നിലെ സമയത്തിൽ കണ്ട ആൾ വീണ്ടും ടൈം ട്രാവൽ ഉപയോഗിച്ച് പുറകോട്ട് പോവുകയും ഇത് ഒരു loop ആയി തുടരുകയും ചെയ്യുന്നത് പോലെ.

ജെസ് , തന്റെ ഓട്ടിസം ബാധിച്ച കുട്ടി-ടോമിയോടൊപ്പം ഒരു പായ്ക്കപ്പൽ ബോട്ട് യാത്രയ്ക്കൊരുങ്ങുകയാണ്. ഒന്നിച്ചിറങ്ങുന്ന അവർ രണ്ടുപേരിൽ പക്ഷെ ജെസ് മാത്രമാണ് ഹാർബറിൽ എത്തുന്നത്. ജെസ്സിന്റെ സുഹൃത്തായ ഗ്രെഗ്ഗ്, ഗ്രെഗ്ഗിന്റെ മറ്റ് രണ്ട് വിവാഹിതരായ സുഹൃത്തുക്കൾ- സാലി,ഡൗണി. സാലിയുടെ സുഹൃത്ത് ഹീതർ,പിന്നെ വിക്ടർ എന്ന ബോട്ടിലെ സഹായി.

കുട്ടി എവിടെ എന്ന ഗ്രെഗ്ഗിന്റെ ചോദ്യത്തിനു കുറെ നേരം പകച്ചുനിന്നതിനു ശേഷം "സ്‌കൂളിൽ പോയി" എന്ന മറുപടിയാണ് ജെസ് നൽകുന്നത്. ശനിയാഴ്ച സ്‌കൂൾ ഉണ്ടോ എന്ന സംശയത്തോടെ ഗ്രെഗ് ബോട്ടിൽ കയറി.
ഇത്രയും പേരുമായി യാത്രതുടങ്ങുന്ന ബോട്ട്, യാത്രാമധ്യേ ഒരപകടത്തിൽ പെട്ടു. കാറ്റ് പെട്ടെന്ന് നിന്നു. ബോട്ട് മുൻപോട്ട് നീങ്ങാതായി.  പെട്ടെന്ന് കാലാവസ്ഥ മാറുകയും കാറ്റിലും മഴയിലും പെട്ട് ബോട്ട് കീഴ്മേൽ മറിയുകയും ചെയ്യുന്നു. ഹീതറിനെ വെള്ളത്തിൽ കാണാതാവുകയും മറ്റുള്ളവർ തലകുത്തനെ പൊങ്ങിക്കിടക്കുന്ന ബോട്ടിൽ പിടിച്ച് നിൽക്കുകയും ചെയ്യുന്നു.

കുറെ സമയത്തിന് ശേഷം ഒരു കപ്പൽ അതുവഴി വരുന്നതവർ കാണുന്നു. കപ്പലിൽ നിന്ന് തങ്ങളെ ആരോ നോക്കുന്നതായി അവർ കണ്ടു.
ബോട്ടിലെ എല്ലാവരും കപ്പലിലേക്ക് കയറിയപ്പോൾ അത് ഒരു ഉപേക്ഷിക്കപ്പെട്ട, ആരും ഇല്ലാത്ത കപ്പലാണെന്നവർ തിരിച്ചറിയുന്നു. തങ്ങളെ നോക്കിയ ആളെ തപ്പി അവരെല്ലാവരും കപ്പലിൽ പരിശോധന ആരംഭിക്കുന്നു.  അങ്ങനെ നോക്കുമ്പോൾ ജെസിന് കപ്പലിലെ പല ഭാഗങ്ങളും മുൻപ് കണ്ടിട്ടുള്ളത് പോലെ അനുഭവപ്പെടുന്നു. അവിടം മുതലാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. സിനിമയിലെ ഓരോ ചെറിയ സംഭവങ്ങളും വീണ്ടും ഉപയോഗിച്ചിരിക്കുന്ന brilliance , ഓരോ സംഭവങ്ങളും തമ്മിൽ connect ചെയ്തിരിക്കുന്ന രീതി ഒക്കെ നന്നായി.

ബോറടിക്കാതെ കണ്ടിരിക്കാവുന്ന നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ  മൂവി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ