നിങ്ങളുടെ കയ്യിൽ ഇപ്പോഴുള്ള ഫോണ് ഏതാണ്?
Pixel?s10?IPX? mate 30 pro ? OP6T? galaxy note?
ഇതൊക്കെ ഉപയോഗിക്കാൻ ഞങ്ങൾ ലക്ഷപ്രഭുക്കളൊന്നും അല്ല എന്നാകും ഇപ്പൊ നിങ്ങൾ ചിന്തിച്ചത്.
ഈ ഒരു കാര്യമാണ് നമ്മൾ ഇന്നിവിടെ പരിശോധിക്കുന്നത്.
കമ്പനികളുടെ ഏറ്റവും വിലകൂടിയ ഫോണുകൾ, അതായത് Flagship Devices, സത്യത്തിൽ അത്രമാത്രം ആഗ്രഹിക്കേണ്ട കാര്യമുണ്ടോ?
മുകളിൽ പറഞ്ഞവയെല്ലാം അരലക്ഷത്തിനു മുകളിൽ വിലവരുന്ന ഫോണുകളാണ്. Camera, Perfomance, features എന്നിവയിലെല്ലാം ഈ ഫോണുകൾ മുന്നിട്ട് നിൽക്കും.
എന്നാൽ ഈ ഫോണുകളിലുള്ള ഭൂരിഭാഗം Exclusive സൗകര്യങ്ങളും ഒരു സാധാരണക്കാരന് പറയത്തക്ക ഉപയോഗം ഇല്ലാത്തതാണെന്ന് നിസ്സംശയം പറയാം.
ഉദാഹരണത്തിന് S-pay. samsung ന്റെ S-pay . credit,debit കാർഡുകളും netbanking ഉം ഒക്കെ ഉള്ള കാലത്ത് വീണ്ടും ഒരു payment method ഒന്നും ഇപ്പൊ ഇന്ത്യയിൽ ആരും ഉപയോഗിക്കാൻ പോകുന്നില്ല. അതുപോലെ Triple camera system, Snapdragon 845/kirin 980 flagship processors, തുടങ്ങിയവയ്ക്കും mid-range devices ന്റെ usage നു അപ്പുറത്തേക്ക് ഒന്നും തന്നെ ഒരു normal user നു നൽകാൻ ആവില്ല.
Google Camera mod ഇൻസ്റ്റാൾ ചെയ്ത ഒരു Mid-range ഫോണിൽ instagram/fb തുടങ്ങിയവയിലൊക്കെ ഇടാൻ സാധിക്കുന്ന ക്വാളിറ്റിയുള്ള ചിത്രങ്ങൾ എടുക്കാൻ സാധിക്കും. ചിത്രങ്ങൾ Flagship ലേത് പോലെ കണ്ണഞ്ചിപ്പിക്കുന്ന കളറിൽ ഉള്ളതോ, Low Light ലെ Night mode ൽ അത്ര തെളിമയുള്ളതോ ആയിരിക്കണമെന്നില്ല. എങ്കിലും നിരാശപ്പെടുത്താത്തതോ മികച്ചതോ(ഉദാ: Redmi Note 7 Pro) ആയ പ്രകടനം Gcam install ചെയ്യുന്നതിലൂടെ Mid range devices നൽകുന്നുണ്ട്. Video Recording ന്റെ കാര്യത്തിലായാലും 30 fps 4k recording, ഒരുവിധം എല്ലാ mid range devices ലും available ആണ്. 4k display പോലും ഇല്ലാത്ത ഒരാൾക്ക് FullHD തന്നെ ധാരാളം.
അതുപോലെ തന്നെയാണ് Processor/Performance ന്റെ കാര്യവും . കാര്യമായ gaming ഒന്നുമില്ലാത്ത Normal user നു ഒരു sd660 device ഉം sd845 device ഉം ഒരുപോലെ ആയിരിക്കും!
Mid range processors പണ്ടത്തേതിനെക്കാൾ വളരെ പുരോഗമിച്ചു. 3 വർഷം മുൻപത്തെ Flagship Processor ആയിരുന്ന sd 821 നെ കാൾ മികച്ച പ്രകടനം sd675,sd710 എന്നിവയ്ക്ക് ലഭിക്കും.
ആൻഡ്രോയിഡ് ൽ ലഭ്യമായ ഒരുവിധം എല്ലാ Games/apps ഉം വലിയ ബുദ്ധിമുട്ട് കൂടാതെ തന്നെ ഇത്തരം ഫോണുകളിലും working ആണ്. Full graphics ൽ pubg ഉൾപ്പടെ sd675 ൽ വർക്കിങ്ങ് ആണ്.
RAM, quality,long-term perfomance എന്നിവയൊക്കെയായിരിക്കും ഇനി Flagship device ന്റെ ഭാഗത്ത് നിന്നനോക്കിയാൽ പറയാനുണ്ടാവുക. എന്നാൽ അതും തെറ്റാണ്. Mid Range devices ൽ തന്നെ ഇപ്പൊ എല്ലാ ഫോണുകൾക്കും 6GB variant ഉണ്ട്. ശരിയാണ്, Fortnite പോലെ ചില games നു frame drops ഇല്ലാതെ കളിക്കാൻ 8GB Ram വേണ്ടിവന്നേക്കാം. Fortnite കളിക്കാനായി മാത്രം ഒരു 40000 രൂപ കൂടുതൽ മുടക്കുന്നതിലും നല്ലത് , ഒരു പ്ളേ സ്റ്റേഷൻ വാങ്ങി അത് കളിക്കുന്നതല്ലേ?
Build Quality യുടെ കാര്യത്തിൽ Flagship, Midrange എന്നിങ്ങനെ വേർതിരിവ് ഉണ്ടെന്നു തോന്നുന്നില്ല. നന്നായൊന്നു താഴെ വീണാൽ ഏത് ഫോണിന്റെ ആണെങ്കിലും Display പൊട്ടും. പിന്നെ, വില കുറവാണെങ്കിൽ മാറ്റിവെക്കാനുള്ള ചിലവും നഷ്ടവും കുറയുമെന്ന് മാത്രം.
Mid Range, Low end ഫോണുകൾക്ക് പിന്നെ പറയാവുന്ന ഒരു കുറ്റമാണ് long term usage ൽ device slow ആകുന്നു എന്നത്. ശരിയാണ് Sd 400 series, sd 600 series processors , heavy load വന്നാൽ slow ആയേക്കാം. എന്നാൽ അത് device storage full ആകുമ്പോഴോ അനാവശ്യ ആപ്പുകളും junk files ഉം കൊണ്ടൊക്കെ system ram full ആകുമ്പോഴോ ഒക്കെ സംഭവിക്കുന്നതാണ്. ഇങ്ങനെ നിറഞ്ഞാൽ പോലും sd675,710 ഒക്കെ അത്ര slow ആകാനും സാധ്യതയില്ല.
ഫോണിൽ എടുത്ത ഫോട്ടോ, വീഡിയോ, download ചെയ്ത സിനിമ,xender/shareit വഴി send ചെയ്തെടുത്ത files എന്നിവയെല്ലാം PC/external hdd യിലേക്കോ മറ്റോ മാറ്റുകയും , ഫോണിലെ അനാവശ്യ ആപ്പുകളും junk files ഉം മറ്റും clean ചെയ്തും ഇത് പരിഹരിക്കാവുന്നതാണ്. പ്രധാനമായും 400 series devices നെ ആണ് പ്രശനം ബാധിക്കുക.
Flagship specs തന്നെ വേണം എന്നുള്ളവർക്ക് പരിഗണിക്കാനും 20000 ൽ താഴെ വിലയുള്ള ഫോണുകൾ ഉണ്ട്. Poco F1 6gb, Honor Play, Redmi Note 7 Pro, തുടങ്ങിയവ അവയിൽ ചിലതാണ്.
poco യിൽ sd845 ഉം, Honor Play യിൽ Kirin 970 യും ആണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടും flagship processors ആണ്. Camera sensor ന്റെ കാര്യത്തിലും Poco, Note 7 Pro എന്നിവ വളരെ മുന്നിലാണ്.
ചുരുക്കത്തിൽ അങ്ങേയറ്റം ആവശ്യങ്ങളുള്ള ഫോണ് ആണെങ്കിൽ പോലും മികച്ച ഒരു ഫോണിനായി ഒരാൾ മുടക്കേണ്ട പരമാവധി തുക 20000 രൂപ ആണ്. വർഷാവർഷം ഫോണ് മാരറേണ്ടതുണ്ടോ എന്നും ചിന്തിക്കണം. നന്നായി ഉപയോഗിച്ചാൽ 3 വര്ഷമൊക്കെ ഏത് ഫോണും സുഖമായി ഉപയോഗിക്കാം.
20000 രൂപയുടെ ഫോണ് ഉപയോഗിക്കുന്ന ഒരു വ്യക്തി, ആ ഫോണ് 3 വർഷം ഉപയോഗിച്ചാൽ പോലും , ഒരുവർഷം ആ ഫോണിനായി മുടക്കിയത് 6666 രൂപ ആണ്.
അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കാർന്നു തിന്നുന്ന ഭൂതം ഓരോ ഫോണ് മോഹത്തിലും ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന സത്യം നാം മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ