2019 മാർച്ച് 27, ബുധനാഴ്‌ച

Movie Review 4: Identity - ഐഡന്റിറ്റി

Identity.

ഒരു  Different Idea എന്ന് പറയാൻ പറ്റില്ലെങ്കിലും മികച്ച രീതിയിൽ ഉണ്ടാക്കിയ ക്ളൈമാക്‌സ് Twist കൊണ്ട് നല്ലത് പറയിപ്പിച്ച സിനിമ.
ക്ളൈമാക്‌സ് ഒരു പരിധി വരെ ഊഹിക്കാൻ പറ്റിയേക്കും, ആ ഊഹിച്ചതിൽ വീണ്ടും ഒരു Twist കൊണ്ടുവന്നതാണ് സിനിമയുടെ വിജയം.

ഇടിയോട് കൂടി തകർത്തു പെയ്യുന്ന മഴയുള്ള ഒരു രാത്രിയിൽ, തികച്ചും വത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും കുറെ പേർ, ഒറ്റപ്പെട്ട ഒരു ഹോട്ടലിൽ നിന്ന്  റൂമെടുക്കാൻ വരുന്നു. വരുന്നവരെല്ലാം പല പല സമയങ്ങളിൽ ഹോട്ടലിൽ എത്തിപ്പെട്ടവർ. ലോങ്ങ് ലീവ് എടുത്ത പോലീസുദ്യോഗസ്ഥൻ, ആ ഉദ്യോഗസ്ഥൻ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു ഒരു പ്രതി, സിനിമ നടിയേയും  കൊണ്ട് ലൊക്കേഷനിൽ നിന്ന് പോകുന്ന ടാക്സി ഡ്രൈവർ, നടി, ഈ നടിയുടെ വണ്ടി തട്ടി പരിക്കേൽക്കുന്ന  മദ്ധ്യവയസ്കയായ ഒരു സ്ത്രീ, അവരുടെ മകനും Step father ഉം,  ഒരു Prostitute ഉം(ഇവരുടെ കാറിൽ നിന്ന് തെറിച്ചുവീഴുന്ന High Heel ചെരുപ്പിൽ കയറി മധ്യവയസ്കരുടെ വണ്ടി പഞ്ചറാവുന്നു. ടയർ മാറ്റാൻ വെളിയിലിറങ്ങുന്ന സമയത്ത് നടിയേയും കൊണ്ട് വരുന്ന ഡ്രൈവറുടെ കാർ തട്ടി അവർക്ക് പരിക്കേൽക്കുന്നു), ഹോട്ടലിന്റെ മാനേജർ അങ്ങനെ പലപല ആളുകൾ .  അവര്   പല പല കാരണങ്ങൾ കൊണ്ട് പോകാൻ ധൃതി ഉള്ളവരും എന്നാൽ മഴയും വെള്ളക്കെട്ടും കാരണം  യാത്ര തുടരാൻ കഴിയാത്തവരും ആണ്.
ഒറ്റപ്പെട്ട ആ സ്ഥലത്തെ ഹോട്ടലിൽ റൂമെടുക്കാൻ നിര്ബന്ധിതർ ആയവർ.
പെട്ടെന്നാണ് അത് സംഭവിക്കുന്നത്. വന്നവർ ഓരോരുത്തരായി മരിച്ച് വീഴാനാരംഭിക്കുന്നു.
പ്രേതബാധ?/ കൂട്ടത്തിൽ തന്നെ ഉള്ള ആരെങ്കിലും ചെയ്തു കൂട്ടുന്നത്?


അതിഗംഭീരം, വേറെ ലെവൽ എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും, അവസാനം വരെ വളരെ interesting ആയി പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.
ഹൊറർ മൂഡിൽ മുന്നോട്ട് പോകുന്ന ത്രില്ലർ സസ്പെൻസ് പടം.
സസ്പെൻസ് എന്നത് എത്രത്തോളം യോജിക്കും എന്നറിയില്ല.

Movie Review 3: Predestination - പ്രീഡെസ്റ്റിനേഷൻ

ഹോളിവുഡിൽ മാത്രം കാ ണാൻ പറ്റുന്ന അടുത്ത ഐറ്റം.

 Predestination.

 "ഒരു പാമ്പ് അതിന്റെ തന്നെ വാൽ തിന്നുന്ന പോലെ"

എളുപ്പത്തിൽ മനസ്സിൽ ചിത്രീകരിക്കാൻ കഴിയുന്ന ,മനസ്സിൽ നിന്ന് മായാത്ത ഒരു ഉപമ,അല്ലെ.

Predestination-  ഒരുപാട് ചിത്രങ്ങൾക്ക് പ്രമേയമായ Time-Travel ആണ് ഇവിടെയും വിഷയം. പക്ഷെ, കുറെ കൂടി കെട്ടുറപ്പുള്ള രീതിയിലാണ് അതിനെ കൈകാര്യം ചെയ്തിരിക്കുന്നത്.
 ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ നായകൻ തന്റെ കഥ പറയുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ഒരു ബാറിലെ വെയ്റ്ററുമായി തന്റെ അസാധാരണ ജീവിതകഥ പങ്കുവെക്കുകയാണ് ജോൺ എന്ന ചെറുപ്പക്കാരൻ. "ഞാനൊരു കൊച്ചുപെൺകുട്ടിയായിരുന്നപ്പോൾ.."; ജോണിന്റെ ജീവചരിത്രം തുടക്കം മുതൽ തന്നെ ബാർ ജീവനക്കാരനെയും പ്രേക്ഷകരെയും ഞെട്ടിക്കുകയാണ്. ഒരു അനാഥാലയത്തിൽ വളർന്ന ജെയ്ൻ മറ്റു കുട്ടികളെപ്പോലെയല്ലായിരുന്നു. കായികക്ഷമതയിലും അടിപിടിയിലും ആണുങ്ങളെപ്പോലെ മികവ് പുലർത്തിയിരുന്ന അവൾക്ക് ആണുങ്ങളോട് ആകർഷണം തോന്നിയിരുന്നില്ല ഒരുപാടുകാലം. പക്ഷേ, ഒരിക്കൽ സുന്ദരനായ ഒരു ചെറുപ്പക്കാരനെ അവിചാരിതമായി അവൾ കണ്ടുമുട്ടുന്നു. അവർ പ്രണയബദ്ധരാകുന്നു. പക്ഷേ, അവളോട്‌ ഒരുവാക്കുപോലും മിണ്ടാതെ അയാൾ അപ്രത്യക്ഷമാകുന്നു. തന്നെ വഞ്ചിച്ച അയാളോട് പകരം വീട്ടണമെന്ന ആഗ്രഹം ജോൺ ബാർ വെയ്റ്ററോട് പങ്കുവെക്കുന്നു. രഹസ്യാന്വേഷണ സംഘടനയുടെ ഏജന്റായി പ്രവർത്തിച്ചിരുന്ന ബാർ വെയ്റ്റർ, തന്റെ പക്കലുണ്ടായിരുന്ന ടൈം ട്രാവലിംഗ് ഡിവൈസ് ഉപയോഗിച്ച് ജോണിനെ ഭൂതകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോയി ജെയ്‌നിനെ ചതിച്ചവനോട് പ്രതികാരം ചോദിക്കാൻ അവസരമൊരുക്കാമെന്ന് വാക്കുകൊടുക്കുന്നു..


 നിങ്ങൾക്ക് ഒരു ടൈം ട്രാവൽ മെഷീൻ കിട്ടി എന്ന് വയ്ക്കുക. അത് ഉപയോഗിച്ച് നിങ്ങൾ , ഇപ്പോഴുള്ളത്തിനു മുൻപുള്ള ഒരു സമയത്തേക്ക് യാത്ര ചെയ്‌തെന്നും വയ്ക്കുക. നിങ്ങൾക്ക് ഒരു മോശം കാര്യം സംഭവിച്ച സമയത്തേക്കാകട്ടെ യാത്ര. നിങ്ങൾക്ക് മോശം കാര്യം സംഭവിക്കുന്ന സമയത്ത്, അത് സംഭവിക്കും എന്ന് മനസ്സിലാക്കി നിങ്ങൾ അവിടെ എത്തുന്നു. അപ്പോൾ, അവിടെ സംഭവിക്കുന്ന കാര്യം നിങ്ങൾക്ക് തടയാനോ നിയന്ത്രിക്കാനോ സാധിക്കില്ല. കാരണം ആ സമയത്ത് അങ്ങനെ തന്നെ അവിടെ സംഭവിച്ചിരിക്കണം.
 അല്ലെങ്കിൽ അതിനെ ' ആ സമയം ' എന്ന് പറയാൻ പറ്റില്ല.

അതായത്, ഇപ്പോഴത്തെതിനു മുൻപുള്ള സമയത്ത് എത്തി, കാലം കടന്ന് പോയി, ആ സമയം കഴിഞ്ഞ് നിങ്ങൾ വീണ്ടും 'പഴയ കാലത്തേക്ക് പോകാൻ തീരുമാനിച്ച സമയത്തേക്ക് എത്തിക്കഴിഞ്ഞാൽ അപ്പോൾ നിങ്ങൾ വീണ്ടും  Time Travel നടത്തും.
ഒരിക്കലും അവസാനിക്കാത്ത പ്രവൃത്തി..
ഒരു പാമ്പ് അതിന്റെ തന്നെ വാൽ തിന്നുന്ന പോലെ.

Movie Review 2: Horton Hears a 'Who' - ഹോർട്ടൻ ഹിയേഴ്സ് എ ഹൂ

Horton Hears a Who
ിയലിസ്റ്റിക് സ്റ്റോറിയേക്കാൾ രസം അനിമേഷൻ ആണ്.
വളരെ Peaceful ആയ അന്തരീക്ഷം. അക്രമമില്ല, രാഷ്ട്രീയമില്ല, മതം, ജാതി,Sexual issues, violence, tensions, stress...
വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല. നല്ല കഥയും മികച്ച അനിമേഷനും ആണെങ്കിൽ ഒരു നല്ല അനിമേഷൻ ഫിലിമിന്റെ അത്ര മികച്ച ഒരു ഫീൽ തരാൻ റിയലിസ്റ്റിക് സ്റ്റോറി/സൂപ്പർ ഹീറോ മൂവികൾക്ക് പറ്റും എന്ന് തോന്നുന്നില്ല.
എത്ര  Peaceful ആയ ഒരു ലോകമാണ് അവസാനം കണ്ട Horton Hears a Who ൽ തന്നെ കാണിക്കുന്നത്.
ചെറുപ്പകാലത്ത് എനിക്കും തോന്നിയിട്ടുള്ള ഒരു സാങ്കൽപ്പിക ലോകം, അതിലെ നായകൻ ആനയിക്കും കാണാൻ കഴിയുന്നു.  കാണുന്ന കുട്ടിയുടെ മനസ്സിനെ പൂർണമായും തൃപ്തിപ്പെടുത്തി തന്നെ സിനിമ അവസാനിക്കുന്നു.  Depth ൽ ചിന്തിച്ചാൽ സിനിമയ്ക്ക് വേറെ തലത്തിലുള്ള ഒരു അർഥവും കാണാം.
മനുഷ്യർ എത്ര നിസ്സാരരാണെന്ന ചിത്രം ഓർമ്മിപ്പിക്കുന്ന രീതിയിൽ.

Movie Review 1: Incendies - ഇന്സെന്റീസ്

ഒരൊറ്റ twist ൽ പടത്തിന്റെ ലെവൽ അങ്ങട് മാറും.
ഒരിക്കൽ കണ്ടാൽ, ആ  സിനിമേടെ പേര് പിന്നെ മറക്കാൻ സാധ്യത ഇല്ല.

 സിനിമ ചെറിയ ലാഗ് ഒക്കെ തോന്നിച്ചു. ക്ളൈമാക്സിൽ എല്ലാ പരാതീം തീർന്ന്.
ഈ മോഡൽ, മലയാളത്തിൽ വരില്ല.
പാലസ്തീൻ ആഭ്യന്തരയുദ്ധകാലത്തെ കഷ്ടതകൾ ആണ് സിനിമയുടെ അന്തരീക്ഷം.
പ്രണയിച്ച് ഒളിച്ചോടാൻ തീരുമാനിക്കുന്ന 2 പേര്. തീവ്രവാദികളുടെ മുന്നിൽ പെടുന്നതോടെ ചെറുക്കനെ അവന്മാർ തട്ടുന്നു.  .നവാൽ മർവാൻ എന്ന സ്ത്രീയുടെ മാത്രം കഥയിലൂടെ ആണ് ഇൻസെന്റീസ് എന്ന ചിത്രം സഞ്ചരിക്കുന്നത്.
ഏതോ ദേശത്ത് നിന്ന് കാനഡയിലേക്ക് കുടിയേറിയ അഭയാർത്ഥിയായിരുന്നു നവാൽ മർവാൻ.നവാലിന്റെ മരണശേഷം അവരുടെ മക്കളായ ജീൻ മർവാനും സൈമണിനും കനേഡിയൻ നോട്ടറി ഉദ്യോഗസ്ഥനായ ലേബൽ വിൽപത്രം വായിച്ചു കൊടുക്കുന്നു.എന്നാൽ അവർക്കുള്ള സ്വത്ത് വിവരങ്ങൾ മാത്രമായിരുന്നില്ല അതിൽ, അറിയപ്പെടാത്ത നവാലിന്റെ ജീവിതം കൂടിയായിരുന്നു.ആ വിൽപത്രത്തിൽ രണ്ട് കത്തുകൾ ഉണ്ടായിരുന്നു, ആദ്യം ഈ കത്തുകൾ ആണ് തന്റെ മക്കൾക്കായി അവർ നീക്കിവെച്ചത്.അതിൽ ഒരു കത്ത്, അവരുടെ പിതാവിനെ കണ്ടെത്തി അയാൾക്ക് കൊടുക്കാൻ ആയിരുന്നു.മറ്റൊന്ന് അവർക്ക് ഒരിക്കലും അറിയാത്ത തങ്ങളുടെ സഹോദരനെ കണ്ടെത്തി അയാളെ ഏൽപ്പിക്കാനും ആയിരുന്നു.സൈമൺ ഇത് അമ്മയുടെ വെറും ഭ്രാന്ത് ആണെന്നും പറഞ്ഞ് അവഗണിക്കാൻ ശ്രെമിക്കുന്നു.എന്നാൽ സഹോദരി ജീൻ മർവാനും നോട്ടറി ആയ ലേബലും നവാലിന്റെ ആഗ്രഹങ്ങൾ നടത്തണമെന്ന് ആഗ്രഹിക്കുന്നു.തുടർന്ന് അതിനായുള്ള ജീന്റെ ശ്രെമം ആരംഭിക്കുന്നു.നവാൽ ജനിച്ച് വളർന്ന ദേശത്തേക്ക് ജീൻ യാത്ര പുറപ്പെടുന്നു. ഒടുവിൽ തങ്ങളുടെ ആ സഹോദരൻ ആരെന്നറിയുന്നതോടെ ചിത്രം അവസാനിക്കുന്നു. കാണുന്നവന്റെ ഉള്ളിൽ നിക്കും അത്.
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

ഇന്ത്യൻ ശാസ്ത്ര പ്രതിഭകൾ

നമ്മളിൽ ഭൂരിഭാഗം പേരും ചില വിദേശരാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യപ്പെടുത്താറുണ്ട്. ചൈന, അമേരിക്ക തുടങ്ങിയ ചില രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യപ്പെടുത്തുകയും ,വളർച്ചയുടെ കാര്യത്തിൽ ഈ രാജ്യങ്ങൾ ഭാരതത്തെക്കാൾ എത്രയോ മുന്നിലാണെന്ന രീതിയിൽ സംസാരിക്കുകയും അത്തരത്തിൽ ബ്രട്ടീഷ് ഭരണമായിരുന്നു നല്ലത് എന്ന  Conclusion ലേക്ക് വരെ പോവുകയും ചെയ്ത ചില ചർച്ചകൾ ഞാൻ കണ്ടിട്ടുണ്ട്. TV, Radio, AC, Refrigerator,  തുടങ്ങി ഒട്ടനവധി കണ്ടുപിടുത്തങ്ങൾ വിദേശീയർ നടത്തിയപ്പോൾ ഇന്ത്യക്കാർ വിഗ്രഹാരാധനയും അന്ധവിശ്വാസങ്ങളും മാത്രം കൊണ്ടുനടന്നവരാണെന്ന് വിശ്വസിക്കുന്നവർ.
അത്തരക്കാർക്ക് ഉള്ള ഒരു ചെറിയ മറുപടി ആണ് ഈ പോസ്റ്റ്.

ആര്യഭടൻ,ഭാസ്‌കരൻ, ജഗദീഷ് ചന്ദ്രബോസ്,ചന്ദ്രശേഖര വെങ്കിട്ട രാമൻ, സത്യേന്ദ്രനാഥ ബോസ്, ഹർഗോവിന്ദ ഘോരാന, സുബ്രഹ്മണ്യൻ ചന്ദ്രശേഖർ,

അടുത്തിടെ(2009) നോബൽ കിട്ടിയ വെങ്കിട്ടരാമൻ രാമകൃഷ്ണൻ.

നമുക്ക് അറിയില്ലെന്നേ ഉള്ളു. 1498 മുതൽ 1947 വരെ ബ്രട്ടീഷ് അധിനിവേശത്തിലായിരുന്നിട്ടും , അടിച്ചമർത്തപ്പെട്ട ജനത ആയിരുന്നിട്ടും അതിനിടയിൽ ലോകപ്രശസ്തരായ ഇന്ത്യൻ ശാസ്ത്രജ്ഞർ ആണിവരിൽ ചിലർ.
  ഒരു നക്ഷത്രത്തിന്റെ ആയുസ്സ് തീരാറാകുമ്പോ, അത് 'വെള്ളക്കുള്ളൻ' എന്ന അവസ്ഥയിൽ എത്തുന്നു.ഒരു നക്ഷത്രം വെള്ളക്കുള്ളനായിമാറാനുള്ള ഉയർന്ന ദ്രവ്യമാനപരിധിയാണു 'ചന്ദ്രശേഖർ സീമ, Named After subdahmanyan chandrasekhar, ഇന്ത്യൻ ശാസ്ത്രജ്ഞൻ. സസ്യചലനങ്ങൾ കണ്ടെത്തുന്ന ഉപകരണമായ ക്രസ്‌കോഗ്രാഫ് കണ്ടെത്തുകയും സസ്യങ്ങൾക്കും ജീവനുണ്ട് എന്നു തെളിയിക്കുകയും ചെയ്തത് ഇന്ത്യാക്കാരനായ ജഗദീഷ് ചന്ദ്രബോസ് ആണ്. ഇന്ത്യൻ ശാസ്‌ത്തജ്ഞനായ  C.V. രാമൻ  കണ്ടെത്തിയ രാമൻ ഇഫക്ട് ,  ഇന്ത്യൻ ശാസ്ത്രരുടെ പൊൻതൂവൽ തന്നെയാണ്, നോബൽ പ്രൈസ് പിൽക്കാലത്ത് അദ്ദേഹത്തിന് ഈ കണ്ടുപിടിത്തം നേടിക്കൊടുത്തു.

ലോകപ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന, ക്വാണ്ടം ഫിസിക്സിന്റെ കുലപതി ആയിരുന്ന സാക്ഷാൽ മാക്സ് പ്ലാങ്കിന്റെ പ്രബന്ധത്തിൽ പൊരുത്തക്കേടുകൾ കാണുകയും അവ തിരുത്തി, സ്വയം പുതുതായി കണ്ടെത്തിയ മാർഗത്തിലൂടെ പരിഹരിക്കുകയും ചെയ്ത മഹാനായ ശാസ്ത്രജ്ഞനാണ് സത്യേന്ദ്രനാഥ ബോസ്. പക്ഷെ, ബ്രട്ടീഷ് ഇന്ത്യയിലെ ഇന്ത്യാക്കാരനായ ഒരാൾ , വിദേശി ആയ പ്ലാങ്കിന്റെ തിയറി തിരുത്തിയത് പ്രസിദ്ധീകരിക്കാൻ അന്നത്തെ ഒരു പബ്ലിഷറും തയ്യാറായില്ല. സ്റ്റാറ്റിസ്റ്റിക്കിലെ പിഴവായാണ്‌ പലരും ആദ്യം കരുതിയത്‌. സ്റ്റാറ്റിസ്റ്റിക്സിലെ 'ലളിതമായ കണക്കുകൂട്ടലിൽ പോലും പിഴവു വരുത്തിയിരിക്കുന്നു' എന്ന കാരണത്താൽ ബോസിന്റെ പ്രബന്ധം പ്രസിദ്ധീകരിക്കാൻ പ്രമുഖ ശാസ്ത്ര ജേണലുകൾ വിസമ്മതിച്ചു. നിരാശനായ ബോസ്‌ അത്‌ ഐൻസ്റ്റയിന്‌ അയച്ചു കൊടുത്തു. ബോസിന്റെ പ്രബന്ധത്തിലേത്‌ പിശകല്ലെന്ന്‌ ഐൻസ്റ്റയിന്‌ ബോധ്യമായി, മാത്രമല്ല ബോസ്‌ എത്തിയിരിക്കുന്ന നിഗമനങ്ങൾ അദ്ദേഹത്തെ ആവേശഭരിതനാക്കുകയും ചെയ്തു.  ഖരം,ദ്രാവകം,വാതകം,പ്ലാസ്മ എന്നിവ കൂടാതെയുള്ള
ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ അന്ന് സ്ഥിരീകരിക്കപ്പെട്ടു. Bose - Einstein Condensate.

പ്രപഞ്ചോത്പത്തിയെ കുറിച്ച് ഗവേഷണം നടത്തുന്ന LIGO Observatory യിൽ നമ്മൾ 'ദൈവകണം' എന്നു വിളിക്കുന്ന , പ്രപഞ്ചത്തിന്റെ ഉത്പത്തിക്ക് കാരണമായ കണത്തിന്റെ യദാർത്ഥ പേര്, ടി.വിയും റേഡിയോ യും മൊബൈലും കണ്ടെത്തിയവരുടെ പേരിലല്ല.
അതിന്റെ പേര്: ഹിഗ്‌സ്-ബോസോണ്
എന്നാണ്. പീറ്റർ ഹിഗ്‌സ്,സത്യേന്ദ്രനാഥ ബോസ് എന്ന ശാസ്ത്രജ്ഞരുടെ പേര്.

അനാചാരങ്ങളും മറ്റും ഉണ്ടായിരുന്നെങ്കിലും ഇന്ത്യയുടെ നാശം ആരംഭിച്ചത് തന്നെ വിദേശീയരുടെ വരവോടെ ആണ്.
സമൃദ്ധമായിരുന്ന ഭാരതത്തെ ബ്രിട്ടൻ കൊള്ളയടിച്ചു.
മയൂരസിംഹാസനവും അതുപോലെ കോടിക്കണക്കിന് വിലവരുന്ന ആഭരണങ്ങളും രത്നങ്ങളും ഭാരതത്തിലെ രാജാക്കന്മാരിൽ നിന്ന് ബ്രിട്ടൻ അവരുടെ രാജ്യത്തേക്ക് കടത്തി. ബ്രിട്ടന്റെ ഇന്നത്തെ പ്രതാപത്തിന്റെ കാരണം തന്നെ ഈ പണമാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിൽ കാണുന്ന രത്നമാണ് കോഹിനൂർ-ലോകത്തിലെ ഏറ്റവും വലിയ വജ്രങ്ങളിൽ ഒന്ന്. ഇന്ത്യയിൽ നിന്ന് കടത്തിയതാണ്. ഇന്നും അവരത് അഭിമാനത്തോടെ വയ്ക്കുന്നു. കഷ്ടം! ഇത്രയൊക്കെ ആയിട്ടും
സ്വാതന്ത്രത്തിനു ശേഷം വെറും 70 വർഷങ്ങൾക്ക് ശേഷം, ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളർന്നു. അതിൽ അഭിമാണിക്കേണ്ടതിനു പകരം , ഇപ്പോഴും ബ്രട്ടീഷ് ഭരണമാണ് നല്ലത് എന്ന രീതിയിൽ ചിന്തിക്കുന്നത് തെറ്റല്ലേ?



Boney-M ബോണി എം

"80's ലെ ആളുകളെ ഹരം കൊള്ളിച്ച  ഗാനം" ഇങ്ങനെ പറഞ്ഞു കണ്ട ഒരു ലിങ്കിൽ നിന്നാണ് ആ പാട്ട് ആദ്യം കേട്ടത്.
ഒരൊറ്റ തവണ കേട്ടതോടെ ഐറ്റം എനിക്കിഷ്ടപ്പെട്ടു.
ആരാണിത് ഉണ്ടാക്കിയത്, അവർ എന്തുകൊണ്ട് ഇപ്പോൾ പാട്ടുകളിറക്കുന്നില്ല എന്ന അന്വേഷണം ,എന്നെ അവരുടെ ഫാൻ ആക്കി മാറ്റി.

Boney-M.
ലോകപ്രശസ്ത ജർമൻ ബാൻഡ് ആയ Boney-M  ന്റെ Rasputin എന്ന song ആയിരുന്നു അത്.
Ra-Ra Rasputin. Lover of the Russian Queen..
  കേട്ടിരുന്നു പോവുന്ന Rhythm, music ഒക്കെ ഉള്ള പാട്ട്. ഒപ്പം ഒരു വെറൈറ്റി പുരുഷശബ്ദവും.
ഇവരുടെ കൂടുതൽ പാട്ടുകൾ ഡൗണ്ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് Daddy  Cool പോലെ  ലോകപ്രശസ്തമായ പല പാട്ടുകളും ഇവരുടെ ആയി ഉണ്ട് എന്ന് കണ്ടത്.
hooray..its holiday, ma beaker അങ്ങനെ പല പാട്ടുകളും ഇഷ്ടപ്പെട്ടു.
Ma baker😘
fanism  മൂത്ത് കാറിൽ ഈ പാട്ടൊക്കെ ഇട്ടുകഴിഞ്ഞപ്പോ ആണ് അറിയുന്നത്, .മാതാശ്രീയുടെ പിതാവായിരുന്ന ആർമികാരൻ മുത്തശ്ശൻ വാസുദേവൻ , Boney-M ന്റെ കട്ട ഫാൻ ആയിരുന്നെന്ന്. അമ്മയുടെ ചെറുപ്പത്തിൽ Bombay യിൽ.. അവിടെ ഈ പാട്ട് ഒക്കെ ആയിരുന്നു സ്ഥിരം .
ഇനി ആദ്യം പറഞ്ഞ Rasputin Song ലേക്ക് വരാം.
പാട്ട് കേട്ടപ്പോ ഒരു സംശയം.
ആരായിരുന്നു ഈ Rasputin?
അതാന്വേഷിച്ച് ചെന്നപ്പോ അതിലും രസകരമായ കഥ.

റഷ്യയിലെ രാജകുടുംബത്തെ കയ്യിലെടുത്ത് ,റഷ്യൻ ഭരണം വരെ നിയന്ത്രിച്ച ദുർമന്ത്രവാദിയായ സന്യാസി. Rasputin. രാജാവുമായുള്ള Rasputin ന്റെ അടുപ്പത്തിൽ അസൂയ പൂണ്ട് പല തവണ കൊല്ലാൻ ശ്രമിച്ച രാജകുടുംബാംഗങ്ങൾ. എല്ലാത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട, മദ്യപാനിയും womaniser ഉം ആയ സന്യാസി..
പാട്ടിൽ പറയുന്ന കഥ തന്നെ ചരിത്രം .

ബട്ട്, Boney-M വാസ് സൂപ്പർ.

Song:

https://youtu.be/DSqQDsh78sY

Rasputin story:

https://youtu.be/JXdbseRz0lc


How To Download Malayalam Movies?

മലയാള സിനിമകൾ ഡൌൺലോഡ് ചെയ്യാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ്‌ താഴെ പറയുന്നത്. സിനിമകൾ മാത്രമല്ല. പുതിയ പാട്ടുകൾ, playstore ൽ പണം നൽകേണ്ട പ്രീമിയം ആപ്ലിക്കേഷനുകൾ, അങ്ങനെ എല്ലാം ഒരൊറ്റ ഇടത്തിൽ നിന്നും എളുപ്പത്തിൽ ഡൌൺലോഡ് ചെയ്യാൻ പറ്റുന്നു.

steps:
1. Install Telegram Application from Playstore.

Link: https://play.google.com/store/apps/details?id=org.telegram.messenger

2. checkout the links below.Touch on each links that you are interested and open link with the Telegram app.

3. Tap on 'Join' button at the bottom.

4. in some links, we can send messages and it allows to communicate with others like whatsapp.it also allows to download things that are available there. These are groups. And some other links, we cannot send messages ,but can download the items that shown(movies/apps) there . These are called Channels.

4. In a group/channel we can see 3 dots at the Right Top corner.  'search' option is available there so that we can search movies,songs,apps etc. When we open the Telegram app, we can see the 'search' bar at the top , so that we can search a specific movie/app in all of the group/channel in one search.
Group/Channel links:

1.Movies
🎗️https://t.me/joinchat/AAAAAEX65NJOdpYyB5Y3-Q

2. t.me/filmboxmedia
3.
https://t.me/TG_UPM
4.
https://t.me/Cinimaworld
5.
https://t.me/MM_New
6.
https://t.me/cinemakottaka
7.https://t.me/malayalammoviesonly

Mobile:
1.http://t.me/SpUsers
2.
http://t.me/premiumapks
3.http://t.me/androidrooting
4.http://t.me/freeapp69

Songs:
1 .http://t.me/MalayalamMusic
2.
https://t.me/cc_NewMalayalamMp3
3.https://t.me/CC_ARRSongs

മലയാളം ചാനലുകളും ഗ്രൂപ്പുകളും കിട്ടാനുള്ള ലിങ്ക് കിട്ടുന്ന ചാനൽ:
1.
https://t.me/mallulinks
2.https://t.me/linkvandy
3. https://t.me/tg_link

apps ,movies etc ചാനൽ/ഗ്രൂപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്യുന്ന രീതി:

1.⬇️ Arrow mark ൽ Touch ചെയ്യുക.
2.അപ്പോൾ ഒരു X മാർക്ക് കാണാം. ❎ അതിനു ചുറ്റും ഒരു Dot(.) , വട്ടം ചുറ്റുന്നുണ്ടാവും . Which means the file is downloading.

3.  Dot  വലുതായി ഒരു Circle പൂർത്തിയായാൽ File , Download
പൂർത്തിയായി. അപ്പോൾ📁 circle, File ആയി മാറിയിട്ടുണ്ടാകും. ഇപ്പോൾ Downloading പൂർത്തിയായി.

4. Internal Memory>Telegram>Documents ൽ ആകും സിനിമ,ആപ്പ്, എന്നിവ ഉണ്ടാവുക. മറ്റ് ഫയലുകൾ അതാത് ഫോള്ഡറുകളിൽ Save ചെയ്യപ്പെടും.

5. Downloads ഫോൾഡറിൽ ,ഫയലുകൾ കാണാൻ Downloading പൂർത്തിയായത്തിനു ശേഷം  File Icon നു സമീപം കാണുന്ന 3 Dots-ൽ touch ചെയ്ത് 'Save to Downloads'  എന്ന Option നൽകുക. അപ്പോൾ Telegram Folder-ൽ നിന്നും ഫയൽ Download Folder ലേക്ക് Copy ചെയ്യപ്പെടുന്നു.
Remember:  Internal Memory , Full ആകാതിരിക്കാൻ  Download ചെയ്യുന്ന ഫയലുകൾ  Telegram ഫോൾഡറിൽ നിന്ന് Delete ചെയ്യുകയോ Cut ചെയ്യുകയോ ചെയ്യുക. ഒപ്പം ഒരേ സമയം Downloads ലും Telegram Folder ലും ഫയലുകൾ സൂക്ഷിക്കാതിരിക്കുക.
 


Childhood Memories -ബാല്യകാല സ്മരണകൾ

This is How I passed my childhood..
Through the world of cartoons,stories.. A beautiful world.
see the characters, stories,books,..

Mickey,Minny,Donald Duck,Uncle Screwge,Hewi,Lewi,Dewi,Goofy, Pluto,...
Beautiful Disney cartoons..
I have watched series from very old b/w disney cartoons .
Alladin,Lion King,Duck Tales,snow white, and lot of other awesome beautiful disney movies..
Then, outside the Disney world:
Tom n Jerry, ScooBeeDoo,Pappai the sailor, Tom n Jerry Kids, Dexters laboratory,...
Wonderful Cartoon Network series..
+
Indian classic stories like
Panchathanthra, Thenali raman, Nazaruddin Hoja, Birbal stories,...
World classic stories like Tolstoy stories, jathaka tales,gulliver in lilliput,sleeping beauty,syndbad stories,junglebook,allibaba stories,..

highly influenced kerala and indian classics like Mitayippothy, Kabulivala,...

Wow.. when I recollect those memories, I realise that I'm lucky enough than the current generation, who will never get these kind of childhood .
Never..

Politics- രാഷ്ട്രീയം

പ്രത്യേകിച്ച് യാതൊരു പണിയുമില്ലാത്ത, മനസ്സിൽ 'താൻ എന്തൊ സംഭവം ആണ്' എന്ന തോന്നാലുള്ള, നാട്ടുകാർക്കോ വീട്ടുകാർക്കോ ഒരു പ്രയോജനവുമില്ലാത്ത, തന്റെ മനസ്സിലെ ആ അഹങ്കാരവും അധികാരവും പ്രകടിപ്പിക്കാൻ എപ്പോഴും താല്പര്യമുള്ള ലോക്കൽ ആളുകൾക്ക് ഏറ്റവും പറ്റിയ പരിപാടി ആണ് 'രാഷ്ട്രീയം'.

ജോലി ചെയ്യുന്ന ചിന്തിക്കുന്ന, ഭാവിയിൽ എന്തെങ്കിലുമൊക്കെ ആകണം എന്ന് ലക്ഷ്യബോധമുള്ള ആരും അതിലേക്ക് തിരിഞ്ഞ് നോക്കില്ല.
ഒരു ഗ്രൂപ്പിൽ, അത് എന്തിന്റെയും ആകട്ടെ, നമ്മൾ ഉൾപ്പെട്ടാൽ അത് വിജയിക്കുമ്പോ നമ്മൾ ആനന്ദിക്കും. ക്രിക്കറ്റ് ടീമിൽ നമ്മൾ ജയിക്കാൻ ശ്രമിക്കുന്ന പോലെ. ടീം ആയി സിനിമ കാണാൻ പോകുന്ന പോലെ. എല്ലാത്തിലും ഒരു ടീം ആവുമ്പോ നാം അത് ആസ്വദിക്കും.

രാഷ്ട്രീയവും അത്രയേ ഉള്ളു.
വെറുതെ കുറെ ആളുകളോടൊപ്പം നമ്മളും ചേരുന്നു. പിന്നെ അവരെ എപ്പോഴും ന്യായികരിച്ച് ഇരിക്കുന്നു. പരാജയപ്പെടുമ്പോ നമ്മൾ ന്യായീകരിക്കും, അതിനു കുറെ പേർ പിന്തുണയ്ക്കാനും ഉണ്ടാവും. അപ്പൊ ന്യായീകരണത്തിനു ശക്തി കൂടും.
ആർക്ക് എന്ത് പ്രയോജനം. സമയവും അധ്വാനശേഷിയും ലക്ഷ്യവും ജീവിതം തന്നെയും നഷ്ടപ്പെടുന്നവർ .

അതിൽ നിന്ന്, അതുപോലെ ഉള്ള കെണികളിൽ നിന്ന് രക്ഷപെടുന്നവർ ജീവിത വിജയവും നേടും.
അനിൽ അമ്പാനി ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെ പിന്തുണയ്ക്കാറുണ്ടോ. ടാറ്റ,ബിർള,യൂസഫലി..
എന്തിന് . നാട്ടിൽ സാമാന്യം പണി എടുക്കുന്ന, നല്ല നിലയിൽ ഉള്ള ബിസിനസുകാർ, പ്രവാസികൾ ആരെങ്കിലും നാട്ടിൽ ആരാ ഭരിക്കുന്നത് എന്നെങ്കിലും അന്വേഷിക്കാറുണ്ടോ?
ഒരിക്കലുമില്ല.

അവർക്ക് അതിനു സമയമില്ല, അതിന്റെ ആവശ്യവുമില്ല. ആ സമയത്ത് അവർ തങ്ങളുടെ ഭാവി കുറെ കൂടി ഭദ്രമാക്കാനുള്ള പണിയിൽ ആകും..

What Is Google Camera? ഗൂഗിൾ ക്യാമറ: എന്ത് , എങ്ങനെ?

ഗൂഗിൾ ക്യാമറ: എന്ത് , എങ്ങനെ?

അടുത്തിടെ ധാരാളമായി കേൾക്കുന്ന വാക്കാണ് GCam Google Camera,  എന്നൊക്കെ.
ഫോണിലെ ക്യാമറയുടെ ക്ലാരിറ്റി കൂട്ടുന്ന സംഗതി എന്നതിനപ്പുറം സംഭവത്തെ കുറിച്ച് കാര്യമായി അറിയാത്തവർക്കായി ഉള്ളതാണ്  ഈ ബ്ലോഗെഴുത്ത്.

GCam അല്ലെങ്കിൽ Google Camera എന്നത്, Google ന്റെ Pixel   ഫോണിലെ Camera App, മറ്റ് ഫോണുകൾക്കായി Modify ചെയ്ത് ഇറക്കിയിരിക്കുന്നതാണ്.
അതായത്, Pixel ഫോണിൽ  Google Include ചെയ്തിരിക്കുന്ന വളരെ മികച്ച ക്യാമറ ആപ്പ്, മറ്റുഫോണുകളിലും വർക്ക് ചെയ്യത്തക്ക  വിധത്തിൽ ആക്കി മാറ്റി , Developers പുറത്തിറക്കിയിരുന്നു. Pixel ഫോണിലെ Photo കളുടെ അത്ഭുതപ്പെടുത്തുന്ന ക്ലാരിറ്റിയുടെ പ്രധാന രഹസ്യം , Software Image Processing ആണ്. അപ്പൊ, അതിലെ Camera App നു സമാനമായ App, മറ്റ് ഫോണുകളിലും ലഭ്യമാക്കിയാൽ അവയിലെയും Photo Quality വളരെയധികം മെച്ചപ്പെടുന്നു. അതാണ് Gcam നു ഇത്ര പ്രശസ്തി കിട്ടാനുള്ള കാരണം.  Phone നു ഒപ്പം വരുന്ന Stock Camera ആപ്പിനെക്കാൾ വളരെ മികവാർന്ന Portrait, Night Mode ഫോട്ടോകൾ, Stock Cam ൽ ഒരുപക്ഷേ Support ചെയ്യാത്ത 4k Video Recording ലഭ്യമാക്കൽ എന്നിവയെല്ലാം Gcam ന്റെ പ്രശസ്തിക്ക് കാരണമായി.

ഇത്  Playstore ൽ കിട്ടുമോ?

Google Camera ഒരിക്കലും നിങ്ങൾക്ക് Playstore വഴി Download ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനാകില്ല. ആദ്യം പറഞ്ഞത് പോലെ , ഗൂഗിൾ അവരുടെ ഫോണിനായി ഇറക്കിയ App,  മറ്റ് Developers വേറെ കമ്പനി ഫോണുകളിൽ work ചെയ്യത്തക്ക വിധത്തിൽ ഇറക്കിയ ആപ്പ് ആണിത്. അതുകൊണ്ട് തന്നെ ഇത് ഒരു Copyright violated ആപ്പ് ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതേ കാരണം കൊണ്ട് തന്നെ PlayStore ൽ നിന്ന് ഈ ആപ്പ് Download ചെയ്യാനാകില്ല.

G Cam എങ്ങിനെ Install ചെയ്യാം?

  സാധാരണ Camera App ൽ നിന്നും വേറിട്ട രീതിയിൽ മികച്ച ചിത്രങ്ങൾ കിട്ടുന്നത് കൊണ്ടു തന്നെ Gcam Installation നു ചില കാര്യങ്ങൾ ആദ്യമേ Enable ചെയ്യേണ്ടതായി ഉണ്ട്. അതാണ്  Camera2api .
ആൻഡ്രോയിഡ് ഒ.എസ് ൽ ക്യാമറകൾ കൈകാര്യം ചെയ്യുന്നതിനായി ചേർത്തിട്ടുള്ള ഒരു പ്രത്യേക പാക്കേജാണിത്.  Gcam Install ചെയ്യുന്നതിന് മുൻപായി ഈ പാക്കേജ് നിങ്ങളുടെ ഫോണിൽ Enabled ആണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്. കാരണം , Camera2api enabled അല്ലെങ്കിൽ Gcam , Open പോലും ചെയ്യാനാകില്ല.

ഇത് എങ്ങനെ enable ചെയ്യാം?

  എല്ലാ ഫോണുകളിലും ഒരേ രീതിയിൽ ആവില്ല 
Camera2api enable  ചെയ്യുന്നത്. ഒരുവിധം പുതിയ ഫോണുകളിൽ എല്ലാം ഇത് Already enabled ആയി ആണ് വരുന്നത്. ഇത് ആദ്യം പരിശോധിക്കേണ്ടതുണ്ട്.
അതായത്,Gcam installation നു മുൻപായി നിങ്ങളുടെ ഫോണിൽ Camera2api enabled ആണോ അല്ലയോ എന്ന് check ചെയ്യണം.

ഇതിനായി ഒട്ടനവധി ആപ്പുകൾ Playstore ൽ ലഭ്യമാണ്. എങ്കിലും വളരെ എളുപ്പത്തിൽ മനസ്സിലാക്കാത്തക്ക വിധത്തിൽ പരിശോധിക്കാവുന്ന ആപ്പ് ആണ് Manual Camera Comparability App.
playstore ൽ നിന്ന് ഇത് സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാം.Install ചെയ്തതിനു ശേഷം ആപ്പ് തുറന്ന് Start Button ൽ Touch  ചെയ്യുക. അപ്പോൾ വരുന്ന result ൽ എല്ലാം Green Check mark കിട്ടിയാൽ നിങ്ങളുടെ ഫോണിൽ Camera2Api enabled ആണെന്നുറപ്പിക്കാം. enabled അല്ലെങ്കിൽ നിങ്ങൾക്ക് ചുവപ്പ് 'x' mark ആയിരിക്കും result ആയി കിട്ടുക.

Camera2api enabled അല്ലെങ്കിൽ എന്ത് ചെയ്യണം?

Enable ചെയ്യണം! സ്വാഭാവികം!!
അത് enable ചെയ്യുന്നതിനായി എല്ലാ ഫോണുകൾക്കും ഒരു  പൊതുവായ Method പറയാനാകില്ല. Exynos,MediaTek, Snapdragon പ്രോസസ്സറുകൾ ഉള്ള ഫോണുകളിൽ Camera2api enable ചെയ്യുന്ന രീതികൾ വത്യാസപ്പെട്ടിരിക്കും.
എങ്കിലും Zenfone Max Pro M2  ഒരു ഉദാഹരണമായി സാധാരണ എല്ലാ ഫോണുകളിലും ചെയ്യേണ്ടി വരുന്ന steps ആണിനി പറയാൻ പോകുന്നത്.
Steps To Enable Camera2Api in your Device.
1. ഇതിനായി ഒരു PC ആവശ്യമാണ്. PC യിൽ  ആദ്യം ചില driver pacages install ചെയ്യണം.   adb and fastboot drivers എന്ന ഈ പാക്കേജ് ഇവിടെ നിന്നും ഡൌൺലോഡ് ചെയ്ത് PC യിൽ ഇൻസ്റ്റാൾ ചെയ്യുക:

click here

2.അതിനു ശേഷം Android Platform Tools എന്ന zip folder , download ചെയ്യുക.

https://developer.android.com/studio/releases/platform-tools

ഇത്  PC  യുടെ Desktop ൽ തന്നെ Extract ചെയ്ത് വയ്ക്കുക.

3. ഇതിനു ശേഷം ഫോണിൽ
Settings>System>About Phone ൽ നിന്ന് Build Number എന്ന  option ൽ വേഗത്തിൽ 7 തവണ touch ചെയ്യുക.  തുടർന്ന്  Settings   ൽ പുതുതായി developer options, enabled ആകുന്നു.  Developer Options ൽ നിന്ന് Usb Debugging എന്ന option Enable  ചെയ്യുക.

4. ഇത്രയും ചെയ്തതിനു ശേഷം ഫോണ് switch off ചെയ്യണം. ശേഷം,
volume up+power key എന്നിവ ഒരുമിച്ച്( Volume up ൽ പ്രസ്സ് ചെയ്ത് പിടിച്ച് power button press ചെയ്യുക) പ്രസ്സ് ചെയ്ത് , ഫോണ് Fastboot Mode  ൽ On ചെയ്യുക.

5. തുടർന്ന് ഫോണ് ഒറിജിനൽ Cable ഉപയോഗിച്ച് PC യുമായി Connect ചെയ്യണം. PC- യിൽ ഫോണിന്റെ Driver softwares install ആകുന്നത് വരെ wait ചെയ്യുക.
.

6. തുടർന്ന് ആദ്യം extract ചെയ്തുവച്ച adb folder , open ചെയ്യുക. ആ ഫോള്ഡറിനുള്ളിൽ Shift Key യിൽ Press ചെയ്ത് പിടിച്ച്  Right Click ചെയ്യുക .
Right Click ചെയ്യുന്നത് Folder നു ഉള്ളിലെ ഫയലിലോ മറ്റ് ഫോള്ഡറുകളിലോ ആകാതിരിക്കാൻ ശ്രദ്ധിക്കണം

7. അപ്പോൾ  Windows 10 ൽ 'Open Powershell Window here '  എന്ന option നും, Windows 7 ൽ 'Open Command Prompt Window Here' എന്ന option നും കാണാം. അതിൽ Click ചെയ്യുക.

8. തുടർന്ന് കാണുന്ന Command Prompt window വിൽ
' fastboot devices '
എന്ന് type ചെയ്ത് enter ചെയ്യുക.
അപ്പോൾ സ്‌ക്രീനിൽ ഒരു നമ്പർ പ്രത്യക്ഷപ്പെട്ടാൽ ,ഫോണ് PC യിൽ Successfully Detected ആയി എന്നുറപ്പിക്കാം.
പകരം എന്തെങ്കിലും error മെസ്സേജ് ആണ് കാണുന്നതെങ്കിൽ Phone cable , proper ആയി detected ആകാത്തതോ  adb drivers , correct ആയി install ആകാത്തതോ ആവാം കാരണം.

ഇത്രയും കാര്യങ്ങൾ ഒരുവിധം എല്ലാ ഫോണുകൾക്കും ഏകദേശം ഒരുപോലെ ആയിരിക്കും.

9.Phone detected ആയതിനു ശേഷം, Command Prompt window വിൽ
fastboot oem enable_camera_hal3 true
എന്ന Command അടിച്ച് enter ചെയ്യുക. ഇത് ഓരോ ഫോണുകൾക്കും വത്യാസപ്പെട്ടിരിക്കും.
enter ചെയ്തതിനു ശേഷം സ്‌ക്രീനിൽ 'OKEY, FINISHED' എന്ന message വന്നാൽ ,നിങ്ങളുടെ Zenfone max pro m2 phone ൽ Camera2api enabled ആയി എന്നുറപ്പിക്കാം.

  തുടർന്ന് ഇത് verify ചെയ്യുന്നതിനായി ആദ്യം പറഞ്ഞ Manual Camera Comparability App
download ചെയ്ത് Green check mark കിട്ടുന്നുണ്ടോ എന്നു പരിശോധിക്കുക.
എല്ലാം Ok ആണെങ്കിൽ അടുത്ത ഘട്ടം , Gcam apk installation ആണ്. 

https://www.celsoazevedo.com/files/android/google-camera/

ഈ website ൽ നിന്ന് Google camera apk download ചെയ്യാവുന്നതാണ്. അതിൽ Bold+red color version മാത്രം  download ചെയ്യുക.  4 ഒ 5 പേരുകളിൽ ഉള്ള പല പല versions ൽ  ഏത് developer ടെ  Port ആണ്   നിങ്ങളുടെ ഫോണിൽ properly working എന്നത് download &install ചെയ്ത് പരിശോധിക്കുക.  ശേഷം   Camera settings ൽ clarity
Maximum ആക്കാനുള്ള settings adjust ചെയ്ത് ഉപയോഗിക്കുക
  
Mi A1, Zenfone Max Pro,  തുടങ്ങി OnePlus 6 വരെയുള്ള ഫോണുകളിൽ വ്യാപകമായി  Gcam ഉപയോഗിക്കപ്പെടാനുള്ള കാരണം മികച്ച ക്ലാരിറ്റിയും low light photography  മികച്ചതാക്കുന്ന Night sight, portrait mode തുടങ്ങിയ features ഉം ആണ്. ഉടനെ തന്നെ പരീക്ഷിച്ച് നോക്കൂ..