2019, മാർച്ച് 27, ബുധനാഴ്‌ച

Movie Review 4: Identity - ഐഡന്റിറ്റി

Identity.

ഒരു  Different Idea എന്ന് പറയാൻ പറ്റില്ലെങ്കിലും മികച്ച രീതിയിൽ ഉണ്ടാക്കിയ ക്ളൈമാക്‌സ് Twist കൊണ്ട് നല്ലത് പറയിപ്പിച്ച സിനിമ.
ക്ളൈമാക്‌സ് ഒരു പരിധി വരെ ഊഹിക്കാൻ പറ്റിയേക്കും, ആ ഊഹിച്ചതിൽ വീണ്ടും ഒരു Twist കൊണ്ടുവന്നതാണ് സിനിമയുടെ വിജയം.

ഇടിയോട് കൂടി തകർത്തു പെയ്യുന്ന മഴയുള്ള ഒരു രാത്രിയിൽ, തികച്ചും വത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും കുറെ പേർ, ഒറ്റപ്പെട്ട ഒരു ഹോട്ടലിൽ നിന്ന്  റൂമെടുക്കാൻ വരുന്നു. വരുന്നവരെല്ലാം പല പല സമയങ്ങളിൽ ഹോട്ടലിൽ എത്തിപ്പെട്ടവർ. ലോങ്ങ് ലീവ് എടുത്ത പോലീസുദ്യോഗസ്ഥൻ, ആ ഉദ്യോഗസ്ഥൻ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു ഒരു പ്രതി, സിനിമ നടിയേയും  കൊണ്ട് ലൊക്കേഷനിൽ നിന്ന് പോകുന്ന ടാക്സി ഡ്രൈവർ, നടി, ഈ നടിയുടെ വണ്ടി തട്ടി പരിക്കേൽക്കുന്ന  മദ്ധ്യവയസ്കയായ ഒരു സ്ത്രീ, അവരുടെ മകനും Step father ഉം,  ഒരു Prostitute ഉം(ഇവരുടെ കാറിൽ നിന്ന് തെറിച്ചുവീഴുന്ന High Heel ചെരുപ്പിൽ കയറി മധ്യവയസ്കരുടെ വണ്ടി പഞ്ചറാവുന്നു. ടയർ മാറ്റാൻ വെളിയിലിറങ്ങുന്ന സമയത്ത് നടിയേയും കൊണ്ട് വരുന്ന ഡ്രൈവറുടെ കാർ തട്ടി അവർക്ക് പരിക്കേൽക്കുന്നു), ഹോട്ടലിന്റെ മാനേജർ അങ്ങനെ പലപല ആളുകൾ .  അവര്   പല പല കാരണങ്ങൾ കൊണ്ട് പോകാൻ ധൃതി ഉള്ളവരും എന്നാൽ മഴയും വെള്ളക്കെട്ടും കാരണം  യാത്ര തുടരാൻ കഴിയാത്തവരും ആണ്.
ഒറ്റപ്പെട്ട ആ സ്ഥലത്തെ ഹോട്ടലിൽ റൂമെടുക്കാൻ നിര്ബന്ധിതർ ആയവർ.
പെട്ടെന്നാണ് അത് സംഭവിക്കുന്നത്. വന്നവർ ഓരോരുത്തരായി മരിച്ച് വീഴാനാരംഭിക്കുന്നു.
പ്രേതബാധ?/ കൂട്ടത്തിൽ തന്നെ ഉള്ള ആരെങ്കിലും ചെയ്തു കൂട്ടുന്നത്?


അതിഗംഭീരം, വേറെ ലെവൽ എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും, അവസാനം വരെ വളരെ interesting ആയി പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.
ഹൊറർ മൂഡിൽ മുന്നോട്ട് പോകുന്ന ത്രില്ലർ സസ്പെൻസ് പടം.
സസ്പെൻസ് എന്നത് എത്രത്തോളം യോജിക്കും എന്നറിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ