2019, മാർച്ച് 27, ബുധനാഴ്‌ച

ഇന്ത്യൻ ശാസ്ത്ര പ്രതിഭകൾ

നമ്മളിൽ ഭൂരിഭാഗം പേരും ചില വിദേശരാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യപ്പെടുത്താറുണ്ട്. ചൈന, അമേരിക്ക തുടങ്ങിയ ചില രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യപ്പെടുത്തുകയും ,വളർച്ചയുടെ കാര്യത്തിൽ ഈ രാജ്യങ്ങൾ ഭാരതത്തെക്കാൾ എത്രയോ മുന്നിലാണെന്ന രീതിയിൽ സംസാരിക്കുകയും അത്തരത്തിൽ ബ്രട്ടീഷ് ഭരണമായിരുന്നു നല്ലത് എന്ന  Conclusion ലേക്ക് വരെ പോവുകയും ചെയ്ത ചില ചർച്ചകൾ ഞാൻ കണ്ടിട്ടുണ്ട്. TV, Radio, AC, Refrigerator,  തുടങ്ങി ഒട്ടനവധി കണ്ടുപിടുത്തങ്ങൾ വിദേശീയർ നടത്തിയപ്പോൾ ഇന്ത്യക്കാർ വിഗ്രഹാരാധനയും അന്ധവിശ്വാസങ്ങളും മാത്രം കൊണ്ടുനടന്നവരാണെന്ന് വിശ്വസിക്കുന്നവർ.
അത്തരക്കാർക്ക് ഉള്ള ഒരു ചെറിയ മറുപടി ആണ് ഈ പോസ്റ്റ്.

ആര്യഭടൻ,ഭാസ്‌കരൻ, ജഗദീഷ് ചന്ദ്രബോസ്,ചന്ദ്രശേഖര വെങ്കിട്ട രാമൻ, സത്യേന്ദ്രനാഥ ബോസ്, ഹർഗോവിന്ദ ഘോരാന, സുബ്രഹ്മണ്യൻ ചന്ദ്രശേഖർ,

അടുത്തിടെ(2009) നോബൽ കിട്ടിയ വെങ്കിട്ടരാമൻ രാമകൃഷ്ണൻ.

നമുക്ക് അറിയില്ലെന്നേ ഉള്ളു. 1498 മുതൽ 1947 വരെ ബ്രട്ടീഷ് അധിനിവേശത്തിലായിരുന്നിട്ടും , അടിച്ചമർത്തപ്പെട്ട ജനത ആയിരുന്നിട്ടും അതിനിടയിൽ ലോകപ്രശസ്തരായ ഇന്ത്യൻ ശാസ്ത്രജ്ഞർ ആണിവരിൽ ചിലർ.
  ഒരു നക്ഷത്രത്തിന്റെ ആയുസ്സ് തീരാറാകുമ്പോ, അത് 'വെള്ളക്കുള്ളൻ' എന്ന അവസ്ഥയിൽ എത്തുന്നു.ഒരു നക്ഷത്രം വെള്ളക്കുള്ളനായിമാറാനുള്ള ഉയർന്ന ദ്രവ്യമാനപരിധിയാണു 'ചന്ദ്രശേഖർ സീമ, Named After subdahmanyan chandrasekhar, ഇന്ത്യൻ ശാസ്ത്രജ്ഞൻ. സസ്യചലനങ്ങൾ കണ്ടെത്തുന്ന ഉപകരണമായ ക്രസ്‌കോഗ്രാഫ് കണ്ടെത്തുകയും സസ്യങ്ങൾക്കും ജീവനുണ്ട് എന്നു തെളിയിക്കുകയും ചെയ്തത് ഇന്ത്യാക്കാരനായ ജഗദീഷ് ചന്ദ്രബോസ് ആണ്. ഇന്ത്യൻ ശാസ്‌ത്തജ്ഞനായ  C.V. രാമൻ  കണ്ടെത്തിയ രാമൻ ഇഫക്ട് ,  ഇന്ത്യൻ ശാസ്ത്രരുടെ പൊൻതൂവൽ തന്നെയാണ്, നോബൽ പ്രൈസ് പിൽക്കാലത്ത് അദ്ദേഹത്തിന് ഈ കണ്ടുപിടിത്തം നേടിക്കൊടുത്തു.

ലോകപ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന, ക്വാണ്ടം ഫിസിക്സിന്റെ കുലപതി ആയിരുന്ന സാക്ഷാൽ മാക്സ് പ്ലാങ്കിന്റെ പ്രബന്ധത്തിൽ പൊരുത്തക്കേടുകൾ കാണുകയും അവ തിരുത്തി, സ്വയം പുതുതായി കണ്ടെത്തിയ മാർഗത്തിലൂടെ പരിഹരിക്കുകയും ചെയ്ത മഹാനായ ശാസ്ത്രജ്ഞനാണ് സത്യേന്ദ്രനാഥ ബോസ്. പക്ഷെ, ബ്രട്ടീഷ് ഇന്ത്യയിലെ ഇന്ത്യാക്കാരനായ ഒരാൾ , വിദേശി ആയ പ്ലാങ്കിന്റെ തിയറി തിരുത്തിയത് പ്രസിദ്ധീകരിക്കാൻ അന്നത്തെ ഒരു പബ്ലിഷറും തയ്യാറായില്ല. സ്റ്റാറ്റിസ്റ്റിക്കിലെ പിഴവായാണ്‌ പലരും ആദ്യം കരുതിയത്‌. സ്റ്റാറ്റിസ്റ്റിക്സിലെ 'ലളിതമായ കണക്കുകൂട്ടലിൽ പോലും പിഴവു വരുത്തിയിരിക്കുന്നു' എന്ന കാരണത്താൽ ബോസിന്റെ പ്രബന്ധം പ്രസിദ്ധീകരിക്കാൻ പ്രമുഖ ശാസ്ത്ര ജേണലുകൾ വിസമ്മതിച്ചു. നിരാശനായ ബോസ്‌ അത്‌ ഐൻസ്റ്റയിന്‌ അയച്ചു കൊടുത്തു. ബോസിന്റെ പ്രബന്ധത്തിലേത്‌ പിശകല്ലെന്ന്‌ ഐൻസ്റ്റയിന്‌ ബോധ്യമായി, മാത്രമല്ല ബോസ്‌ എത്തിയിരിക്കുന്ന നിഗമനങ്ങൾ അദ്ദേഹത്തെ ആവേശഭരിതനാക്കുകയും ചെയ്തു.  ഖരം,ദ്രാവകം,വാതകം,പ്ലാസ്മ എന്നിവ കൂടാതെയുള്ള
ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ അന്ന് സ്ഥിരീകരിക്കപ്പെട്ടു. Bose - Einstein Condensate.

പ്രപഞ്ചോത്പത്തിയെ കുറിച്ച് ഗവേഷണം നടത്തുന്ന LIGO Observatory യിൽ നമ്മൾ 'ദൈവകണം' എന്നു വിളിക്കുന്ന , പ്രപഞ്ചത്തിന്റെ ഉത്പത്തിക്ക് കാരണമായ കണത്തിന്റെ യദാർത്ഥ പേര്, ടി.വിയും റേഡിയോ യും മൊബൈലും കണ്ടെത്തിയവരുടെ പേരിലല്ല.
അതിന്റെ പേര്: ഹിഗ്‌സ്-ബോസോണ്
എന്നാണ്. പീറ്റർ ഹിഗ്‌സ്,സത്യേന്ദ്രനാഥ ബോസ് എന്ന ശാസ്ത്രജ്ഞരുടെ പേര്.

അനാചാരങ്ങളും മറ്റും ഉണ്ടായിരുന്നെങ്കിലും ഇന്ത്യയുടെ നാശം ആരംഭിച്ചത് തന്നെ വിദേശീയരുടെ വരവോടെ ആണ്.
സമൃദ്ധമായിരുന്ന ഭാരതത്തെ ബ്രിട്ടൻ കൊള്ളയടിച്ചു.
മയൂരസിംഹാസനവും അതുപോലെ കോടിക്കണക്കിന് വിലവരുന്ന ആഭരണങ്ങളും രത്നങ്ങളും ഭാരതത്തിലെ രാജാക്കന്മാരിൽ നിന്ന് ബ്രിട്ടൻ അവരുടെ രാജ്യത്തേക്ക് കടത്തി. ബ്രിട്ടന്റെ ഇന്നത്തെ പ്രതാപത്തിന്റെ കാരണം തന്നെ ഈ പണമാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിൽ കാണുന്ന രത്നമാണ് കോഹിനൂർ-ലോകത്തിലെ ഏറ്റവും വലിയ വജ്രങ്ങളിൽ ഒന്ന്. ഇന്ത്യയിൽ നിന്ന് കടത്തിയതാണ്. ഇന്നും അവരത് അഭിമാനത്തോടെ വയ്ക്കുന്നു. കഷ്ടം! ഇത്രയൊക്കെ ആയിട്ടും
സ്വാതന്ത്രത്തിനു ശേഷം വെറും 70 വർഷങ്ങൾക്ക് ശേഷം, ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളർന്നു. അതിൽ അഭിമാണിക്കേണ്ടതിനു പകരം , ഇപ്പോഴും ബ്രട്ടീഷ് ഭരണമാണ് നല്ലത് എന്ന രീതിയിൽ ചിന്തിക്കുന്നത് തെറ്റല്ലേ?



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ