2019, മാർച്ച് 27, ബുധനാഴ്‌ച

Movie Review 1: Incendies - ഇന്സെന്റീസ്

ഒരൊറ്റ twist ൽ പടത്തിന്റെ ലെവൽ അങ്ങട് മാറും.
ഒരിക്കൽ കണ്ടാൽ, ആ  സിനിമേടെ പേര് പിന്നെ മറക്കാൻ സാധ്യത ഇല്ല.

 സിനിമ ചെറിയ ലാഗ് ഒക്കെ തോന്നിച്ചു. ക്ളൈമാക്സിൽ എല്ലാ പരാതീം തീർന്ന്.
ഈ മോഡൽ, മലയാളത്തിൽ വരില്ല.
പാലസ്തീൻ ആഭ്യന്തരയുദ്ധകാലത്തെ കഷ്ടതകൾ ആണ് സിനിമയുടെ അന്തരീക്ഷം.
പ്രണയിച്ച് ഒളിച്ചോടാൻ തീരുമാനിക്കുന്ന 2 പേര്. തീവ്രവാദികളുടെ മുന്നിൽ പെടുന്നതോടെ ചെറുക്കനെ അവന്മാർ തട്ടുന്നു.  .നവാൽ മർവാൻ എന്ന സ്ത്രീയുടെ മാത്രം കഥയിലൂടെ ആണ് ഇൻസെന്റീസ് എന്ന ചിത്രം സഞ്ചരിക്കുന്നത്.
ഏതോ ദേശത്ത് നിന്ന് കാനഡയിലേക്ക് കുടിയേറിയ അഭയാർത്ഥിയായിരുന്നു നവാൽ മർവാൻ.നവാലിന്റെ മരണശേഷം അവരുടെ മക്കളായ ജീൻ മർവാനും സൈമണിനും കനേഡിയൻ നോട്ടറി ഉദ്യോഗസ്ഥനായ ലേബൽ വിൽപത്രം വായിച്ചു കൊടുക്കുന്നു.എന്നാൽ അവർക്കുള്ള സ്വത്ത് വിവരങ്ങൾ മാത്രമായിരുന്നില്ല അതിൽ, അറിയപ്പെടാത്ത നവാലിന്റെ ജീവിതം കൂടിയായിരുന്നു.ആ വിൽപത്രത്തിൽ രണ്ട് കത്തുകൾ ഉണ്ടായിരുന്നു, ആദ്യം ഈ കത്തുകൾ ആണ് തന്റെ മക്കൾക്കായി അവർ നീക്കിവെച്ചത്.അതിൽ ഒരു കത്ത്, അവരുടെ പിതാവിനെ കണ്ടെത്തി അയാൾക്ക് കൊടുക്കാൻ ആയിരുന്നു.മറ്റൊന്ന് അവർക്ക് ഒരിക്കലും അറിയാത്ത തങ്ങളുടെ സഹോദരനെ കണ്ടെത്തി അയാളെ ഏൽപ്പിക്കാനും ആയിരുന്നു.സൈമൺ ഇത് അമ്മയുടെ വെറും ഭ്രാന്ത് ആണെന്നും പറഞ്ഞ് അവഗണിക്കാൻ ശ്രെമിക്കുന്നു.എന്നാൽ സഹോദരി ജീൻ മർവാനും നോട്ടറി ആയ ലേബലും നവാലിന്റെ ആഗ്രഹങ്ങൾ നടത്തണമെന്ന് ആഗ്രഹിക്കുന്നു.തുടർന്ന് അതിനായുള്ള ജീന്റെ ശ്രെമം ആരംഭിക്കുന്നു.നവാൽ ജനിച്ച് വളർന്ന ദേശത്തേക്ക് ജീൻ യാത്ര പുറപ്പെടുന്നു. ഒടുവിൽ തങ്ങളുടെ ആ സഹോദരൻ ആരെന്നറിയുന്നതോടെ ചിത്രം അവസാനിക്കുന്നു. കാണുന്നവന്റെ ഉള്ളിൽ നിക്കും അത്.
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ