2019, മാർച്ച് 27, ബുധനാഴ്‌ച

Boney-M ബോണി എം

"80's ലെ ആളുകളെ ഹരം കൊള്ളിച്ച  ഗാനം" ഇങ്ങനെ പറഞ്ഞു കണ്ട ഒരു ലിങ്കിൽ നിന്നാണ് ആ പാട്ട് ആദ്യം കേട്ടത്.
ഒരൊറ്റ തവണ കേട്ടതോടെ ഐറ്റം എനിക്കിഷ്ടപ്പെട്ടു.
ആരാണിത് ഉണ്ടാക്കിയത്, അവർ എന്തുകൊണ്ട് ഇപ്പോൾ പാട്ടുകളിറക്കുന്നില്ല എന്ന അന്വേഷണം ,എന്നെ അവരുടെ ഫാൻ ആക്കി മാറ്റി.

Boney-M.
ലോകപ്രശസ്ത ജർമൻ ബാൻഡ് ആയ Boney-M  ന്റെ Rasputin എന്ന song ആയിരുന്നു അത്.
Ra-Ra Rasputin. Lover of the Russian Queen..
  കേട്ടിരുന്നു പോവുന്ന Rhythm, music ഒക്കെ ഉള്ള പാട്ട്. ഒപ്പം ഒരു വെറൈറ്റി പുരുഷശബ്ദവും.
ഇവരുടെ കൂടുതൽ പാട്ടുകൾ ഡൗണ്ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് Daddy  Cool പോലെ  ലോകപ്രശസ്തമായ പല പാട്ടുകളും ഇവരുടെ ആയി ഉണ്ട് എന്ന് കണ്ടത്.
hooray..its holiday, ma beaker അങ്ങനെ പല പാട്ടുകളും ഇഷ്ടപ്പെട്ടു.
Ma baker😘
fanism  മൂത്ത് കാറിൽ ഈ പാട്ടൊക്കെ ഇട്ടുകഴിഞ്ഞപ്പോ ആണ് അറിയുന്നത്, .മാതാശ്രീയുടെ പിതാവായിരുന്ന ആർമികാരൻ മുത്തശ്ശൻ വാസുദേവൻ , Boney-M ന്റെ കട്ട ഫാൻ ആയിരുന്നെന്ന്. അമ്മയുടെ ചെറുപ്പത്തിൽ Bombay യിൽ.. അവിടെ ഈ പാട്ട് ഒക്കെ ആയിരുന്നു സ്ഥിരം .
ഇനി ആദ്യം പറഞ്ഞ Rasputin Song ലേക്ക് വരാം.
പാട്ട് കേട്ടപ്പോ ഒരു സംശയം.
ആരായിരുന്നു ഈ Rasputin?
അതാന്വേഷിച്ച് ചെന്നപ്പോ അതിലും രസകരമായ കഥ.

റഷ്യയിലെ രാജകുടുംബത്തെ കയ്യിലെടുത്ത് ,റഷ്യൻ ഭരണം വരെ നിയന്ത്രിച്ച ദുർമന്ത്രവാദിയായ സന്യാസി. Rasputin. രാജാവുമായുള്ള Rasputin ന്റെ അടുപ്പത്തിൽ അസൂയ പൂണ്ട് പല തവണ കൊല്ലാൻ ശ്രമിച്ച രാജകുടുംബാംഗങ്ങൾ. എല്ലാത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട, മദ്യപാനിയും womaniser ഉം ആയ സന്യാസി..
പാട്ടിൽ പറയുന്ന കഥ തന്നെ ചരിത്രം .

ബട്ട്, Boney-M വാസ് സൂപ്പർ.

Song:

https://youtu.be/DSqQDsh78sY

Rasputin story:

https://youtu.be/JXdbseRz0lc


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ