2019, മാർച്ച് 27, ബുധനാഴ്‌ച

Movie Review 3: Predestination - പ്രീഡെസ്റ്റിനേഷൻ

ഹോളിവുഡിൽ മാത്രം കാ ണാൻ പറ്റുന്ന അടുത്ത ഐറ്റം.

 Predestination.

 "ഒരു പാമ്പ് അതിന്റെ തന്നെ വാൽ തിന്നുന്ന പോലെ"

എളുപ്പത്തിൽ മനസ്സിൽ ചിത്രീകരിക്കാൻ കഴിയുന്ന ,മനസ്സിൽ നിന്ന് മായാത്ത ഒരു ഉപമ,അല്ലെ.

Predestination-  ഒരുപാട് ചിത്രങ്ങൾക്ക് പ്രമേയമായ Time-Travel ആണ് ഇവിടെയും വിഷയം. പക്ഷെ, കുറെ കൂടി കെട്ടുറപ്പുള്ള രീതിയിലാണ് അതിനെ കൈകാര്യം ചെയ്തിരിക്കുന്നത്.
 ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ നായകൻ തന്റെ കഥ പറയുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ഒരു ബാറിലെ വെയ്റ്ററുമായി തന്റെ അസാധാരണ ജീവിതകഥ പങ്കുവെക്കുകയാണ് ജോൺ എന്ന ചെറുപ്പക്കാരൻ. "ഞാനൊരു കൊച്ചുപെൺകുട്ടിയായിരുന്നപ്പോൾ.."; ജോണിന്റെ ജീവചരിത്രം തുടക്കം മുതൽ തന്നെ ബാർ ജീവനക്കാരനെയും പ്രേക്ഷകരെയും ഞെട്ടിക്കുകയാണ്. ഒരു അനാഥാലയത്തിൽ വളർന്ന ജെയ്ൻ മറ്റു കുട്ടികളെപ്പോലെയല്ലായിരുന്നു. കായികക്ഷമതയിലും അടിപിടിയിലും ആണുങ്ങളെപ്പോലെ മികവ് പുലർത്തിയിരുന്ന അവൾക്ക് ആണുങ്ങളോട് ആകർഷണം തോന്നിയിരുന്നില്ല ഒരുപാടുകാലം. പക്ഷേ, ഒരിക്കൽ സുന്ദരനായ ഒരു ചെറുപ്പക്കാരനെ അവിചാരിതമായി അവൾ കണ്ടുമുട്ടുന്നു. അവർ പ്രണയബദ്ധരാകുന്നു. പക്ഷേ, അവളോട്‌ ഒരുവാക്കുപോലും മിണ്ടാതെ അയാൾ അപ്രത്യക്ഷമാകുന്നു. തന്നെ വഞ്ചിച്ച അയാളോട് പകരം വീട്ടണമെന്ന ആഗ്രഹം ജോൺ ബാർ വെയ്റ്ററോട് പങ്കുവെക്കുന്നു. രഹസ്യാന്വേഷണ സംഘടനയുടെ ഏജന്റായി പ്രവർത്തിച്ചിരുന്ന ബാർ വെയ്റ്റർ, തന്റെ പക്കലുണ്ടായിരുന്ന ടൈം ട്രാവലിംഗ് ഡിവൈസ് ഉപയോഗിച്ച് ജോണിനെ ഭൂതകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോയി ജെയ്‌നിനെ ചതിച്ചവനോട് പ്രതികാരം ചോദിക്കാൻ അവസരമൊരുക്കാമെന്ന് വാക്കുകൊടുക്കുന്നു..


 നിങ്ങൾക്ക് ഒരു ടൈം ട്രാവൽ മെഷീൻ കിട്ടി എന്ന് വയ്ക്കുക. അത് ഉപയോഗിച്ച് നിങ്ങൾ , ഇപ്പോഴുള്ളത്തിനു മുൻപുള്ള ഒരു സമയത്തേക്ക് യാത്ര ചെയ്‌തെന്നും വയ്ക്കുക. നിങ്ങൾക്ക് ഒരു മോശം കാര്യം സംഭവിച്ച സമയത്തേക്കാകട്ടെ യാത്ര. നിങ്ങൾക്ക് മോശം കാര്യം സംഭവിക്കുന്ന സമയത്ത്, അത് സംഭവിക്കും എന്ന് മനസ്സിലാക്കി നിങ്ങൾ അവിടെ എത്തുന്നു. അപ്പോൾ, അവിടെ സംഭവിക്കുന്ന കാര്യം നിങ്ങൾക്ക് തടയാനോ നിയന്ത്രിക്കാനോ സാധിക്കില്ല. കാരണം ആ സമയത്ത് അങ്ങനെ തന്നെ അവിടെ സംഭവിച്ചിരിക്കണം.
 അല്ലെങ്കിൽ അതിനെ ' ആ സമയം ' എന്ന് പറയാൻ പറ്റില്ല.

അതായത്, ഇപ്പോഴത്തെതിനു മുൻപുള്ള സമയത്ത് എത്തി, കാലം കടന്ന് പോയി, ആ സമയം കഴിഞ്ഞ് നിങ്ങൾ വീണ്ടും 'പഴയ കാലത്തേക്ക് പോകാൻ തീരുമാനിച്ച സമയത്തേക്ക് എത്തിക്കഴിഞ്ഞാൽ അപ്പോൾ നിങ്ങൾ വീണ്ടും  Time Travel നടത്തും.
ഒരിക്കലും അവസാനിക്കാത്ത പ്രവൃത്തി..
ഒരു പാമ്പ് അതിന്റെ തന്നെ വാൽ തിന്നുന്ന പോലെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ