പ്രത്യേകിച്ച് യാതൊരു പണിയുമില്ലാത്ത, മനസ്സിൽ 'താൻ എന്തൊ സംഭവം ആണ്' എന്ന തോന്നാലുള്ള, നാട്ടുകാർക്കോ വീട്ടുകാർക്കോ ഒരു പ്രയോജനവുമില്ലാത്ത, തന്റെ മനസ്സിലെ ആ അഹങ്കാരവും അധികാരവും പ്രകടിപ്പിക്കാൻ എപ്പോഴും താല്പര്യമുള്ള ലോക്കൽ ആളുകൾക്ക് ഏറ്റവും പറ്റിയ പരിപാടി ആണ് 'രാഷ്ട്രീയം'.
ജോലി ചെയ്യുന്ന ചിന്തിക്കുന്ന, ഭാവിയിൽ എന്തെങ്കിലുമൊക്കെ ആകണം എന്ന് ലക്ഷ്യബോധമുള്ള ആരും അതിലേക്ക് തിരിഞ്ഞ് നോക്കില്ല.
ഒരു ഗ്രൂപ്പിൽ, അത് എന്തിന്റെയും ആകട്ടെ, നമ്മൾ ഉൾപ്പെട്ടാൽ അത് വിജയിക്കുമ്പോ നമ്മൾ ആനന്ദിക്കും. ക്രിക്കറ്റ് ടീമിൽ നമ്മൾ ജയിക്കാൻ ശ്രമിക്കുന്ന പോലെ. ടീം ആയി സിനിമ കാണാൻ പോകുന്ന പോലെ. എല്ലാത്തിലും ഒരു ടീം ആവുമ്പോ നാം അത് ആസ്വദിക്കും.
രാഷ്ട്രീയവും അത്രയേ ഉള്ളു.
വെറുതെ കുറെ ആളുകളോടൊപ്പം നമ്മളും ചേരുന്നു. പിന്നെ അവരെ എപ്പോഴും ന്യായികരിച്ച് ഇരിക്കുന്നു. പരാജയപ്പെടുമ്പോ നമ്മൾ ന്യായീകരിക്കും, അതിനു കുറെ പേർ പിന്തുണയ്ക്കാനും ഉണ്ടാവും. അപ്പൊ ന്യായീകരണത്തിനു ശക്തി കൂടും.
ആർക്ക് എന്ത് പ്രയോജനം. സമയവും അധ്വാനശേഷിയും ലക്ഷ്യവും ജീവിതം തന്നെയും നഷ്ടപ്പെടുന്നവർ .
അതിൽ നിന്ന്, അതുപോലെ ഉള്ള കെണികളിൽ നിന്ന് രക്ഷപെടുന്നവർ ജീവിത വിജയവും നേടും.
അനിൽ അമ്പാനി ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെ പിന്തുണയ്ക്കാറുണ്ടോ. ടാറ്റ,ബിർള,യൂസഫലി..
എന്തിന് . നാട്ടിൽ സാമാന്യം പണി എടുക്കുന്ന, നല്ല നിലയിൽ ഉള്ള ബിസിനസുകാർ, പ്രവാസികൾ ആരെങ്കിലും നാട്ടിൽ ആരാ ഭരിക്കുന്നത് എന്നെങ്കിലും അന്വേഷിക്കാറുണ്ടോ?
ഒരിക്കലുമില്ല.
അവർക്ക് അതിനു സമയമില്ല, അതിന്റെ ആവശ്യവുമില്ല. ആ സമയത്ത് അവർ തങ്ങളുടെ ഭാവി കുറെ കൂടി ഭദ്രമാക്കാനുള്ള പണിയിൽ ആകും..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ