ഗൂഗിൾ ക്യാമറ: എന്ത് , എങ്ങനെ?
അടുത്തിടെ ധാരാളമായി കേൾക്കുന്ന വാക്കാണ് GCam Google Camera, എന്നൊക്കെ.
ഫോണിലെ ക്യാമറയുടെ ക്ലാരിറ്റി കൂട്ടുന്ന സംഗതി എന്നതിനപ്പുറം സംഭവത്തെ കുറിച്ച് കാര്യമായി അറിയാത്തവർക്കായി ഉള്ളതാണ് ഈ ബ്ലോഗെഴുത്ത്.
GCam അല്ലെങ്കിൽ Google Camera എന്നത്, Google ന്റെ Pixel ഫോണിലെ Camera App, മറ്റ് ഫോണുകൾക്കായി Modify ചെയ്ത് ഇറക്കിയിരിക്കുന്നതാണ്.
അതായത്, Pixel ഫോണിൽ Google Include ചെയ്തിരിക്കുന്ന വളരെ മികച്ച ക്യാമറ ആപ്പ്, മറ്റുഫോണുകളിലും വർക്ക് ചെയ്യത്തക്ക വിധത്തിൽ ആക്കി മാറ്റി , Developers പുറത്തിറക്കിയിരുന്നു. Pixel ഫോണിലെ Photo കളുടെ അത്ഭുതപ്പെടുത്തുന്ന ക്ലാരിറ്റിയുടെ പ്രധാന രഹസ്യം , Software Image Processing ആണ്. അപ്പൊ, അതിലെ Camera App നു സമാനമായ App, മറ്റ് ഫോണുകളിലും ലഭ്യമാക്കിയാൽ അവയിലെയും Photo Quality വളരെയധികം മെച്ചപ്പെടുന്നു. അതാണ് Gcam നു ഇത്ര പ്രശസ്തി കിട്ടാനുള്ള കാരണം. Phone നു ഒപ്പം വരുന്ന Stock Camera ആപ്പിനെക്കാൾ വളരെ മികവാർന്ന Portrait, Night Mode ഫോട്ടോകൾ, Stock Cam ൽ ഒരുപക്ഷേ Support ചെയ്യാത്ത 4k Video Recording ലഭ്യമാക്കൽ എന്നിവയെല്ലാം Gcam ന്റെ പ്രശസ്തിക്ക് കാരണമായി.
ഇത് Playstore ൽ കിട്ടുമോ?
Google Camera ഒരിക്കലും നിങ്ങൾക്ക് Playstore വഴി Download ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനാകില്ല. ആദ്യം പറഞ്ഞത് പോലെ , ഗൂഗിൾ അവരുടെ ഫോണിനായി ഇറക്കിയ App, മറ്റ് Developers വേറെ കമ്പനി ഫോണുകളിൽ work ചെയ്യത്തക്ക വിധത്തിൽ ഇറക്കിയ ആപ്പ് ആണിത്. അതുകൊണ്ട് തന്നെ ഇത് ഒരു Copyright violated ആപ്പ് ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതേ കാരണം കൊണ്ട് തന്നെ PlayStore ൽ നിന്ന് ഈ ആപ്പ് Download ചെയ്യാനാകില്ല.
G Cam എങ്ങിനെ Install ചെയ്യാം?
സാധാരണ Camera App ൽ നിന്നും വേറിട്ട രീതിയിൽ മികച്ച ചിത്രങ്ങൾ കിട്ടുന്നത് കൊണ്ടു തന്നെ Gcam Installation നു ചില കാര്യങ്ങൾ ആദ്യമേ Enable ചെയ്യേണ്ടതായി ഉണ്ട്. അതാണ് Camera2api .
ആൻഡ്രോയിഡ് ഒ.എസ് ൽ ക്യാമറകൾ കൈകാര്യം ചെയ്യുന്നതിനായി ചേർത്തിട്ടുള്ള ഒരു പ്രത്യേക പാക്കേജാണിത്. Gcam Install ചെയ്യുന്നതിന് മുൻപായി ഈ പാക്കേജ് നിങ്ങളുടെ ഫോണിൽ Enabled ആണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്. കാരണം , Camera2api enabled അല്ലെങ്കിൽ Gcam , Open പോലും ചെയ്യാനാകില്ല.
ഇത് എങ്ങനെ enable ചെയ്യാം?
എല്ലാ ഫോണുകളിലും ഒരേ രീതിയിൽ ആവില്ല
Camera2api enable ചെയ്യുന്നത്. ഒരുവിധം പുതിയ ഫോണുകളിൽ എല്ലാം ഇത് Already enabled ആയി ആണ് വരുന്നത്. ഇത് ആദ്യം പരിശോധിക്കേണ്ടതുണ്ട്.
അതായത്,Gcam installation നു മുൻപായി നിങ്ങളുടെ ഫോണിൽ Camera2api enabled ആണോ അല്ലയോ എന്ന് check ചെയ്യണം.
ഇതിനായി ഒട്ടനവധി ആപ്പുകൾ Playstore ൽ ലഭ്യമാണ്. എങ്കിലും വളരെ എളുപ്പത്തിൽ മനസ്സിലാക്കാത്തക്ക വിധത്തിൽ പരിശോധിക്കാവുന്ന ആപ്പ് ആണ് Manual Camera Comparability App.
playstore ൽ നിന്ന് ഇത് സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാം.Install ചെയ്തതിനു ശേഷം ആപ്പ് തുറന്ന് Start Button ൽ Touch ചെയ്യുക. അപ്പോൾ വരുന്ന result ൽ എല്ലാം Green Check mark കിട്ടിയാൽ നിങ്ങളുടെ ഫോണിൽ Camera2Api enabled ആണെന്നുറപ്പിക്കാം. enabled അല്ലെങ്കിൽ നിങ്ങൾക്ക് ചുവപ്പ് 'x' mark ആയിരിക്കും result ആയി കിട്ടുക.
Camera2api enabled അല്ലെങ്കിൽ എന്ത് ചെയ്യണം?
Enable ചെയ്യണം! സ്വാഭാവികം!!
അത് enable ചെയ്യുന്നതിനായി എല്ലാ ഫോണുകൾക്കും ഒരു പൊതുവായ Method പറയാനാകില്ല. Exynos,MediaTek, Snapdragon പ്രോസസ്സറുകൾ ഉള്ള ഫോണുകളിൽ Camera2api enable ചെയ്യുന്ന രീതികൾ വത്യാസപ്പെട്ടിരിക്കും.
എങ്കിലും Zenfone Max Pro M2 ഒരു ഉദാഹരണമായി സാധാരണ എല്ലാ ഫോണുകളിലും ചെയ്യേണ്ടി വരുന്ന steps ആണിനി പറയാൻ പോകുന്നത്.
Steps To Enable Camera2Api in your Device.
1. ഇതിനായി ഒരു PC ആവശ്യമാണ്. PC യിൽ ആദ്യം ചില driver pacages install ചെയ്യണം. adb and fastboot drivers എന്ന ഈ പാക്കേജ് ഇവിടെ നിന്നും ഡൌൺലോഡ് ചെയ്ത് PC യിൽ ഇൻസ്റ്റാൾ ചെയ്യുക:
click here
2.അതിനു ശേഷം Android Platform Tools എന്ന zip folder , download ചെയ്യുക.
https://developer.android.com/studio/releases/platform-tools
ഇത് PC യുടെ Desktop ൽ തന്നെ Extract ചെയ്ത് വയ്ക്കുക.
3. ഇതിനു ശേഷം ഫോണിൽ
Settings>System>About Phone ൽ നിന്ന് Build Number എന്ന option ൽ വേഗത്തിൽ 7 തവണ touch ചെയ്യുക. തുടർന്ന് Settings ൽ പുതുതായി developer options, enabled ആകുന്നു. Developer Options ൽ നിന്ന് Usb Debugging എന്ന option Enable ചെയ്യുക.
4. ഇത്രയും ചെയ്തതിനു ശേഷം ഫോണ് switch off ചെയ്യണം. ശേഷം,
volume up+power key എന്നിവ ഒരുമിച്ച്( Volume up ൽ പ്രസ്സ് ചെയ്ത് പിടിച്ച് power button press ചെയ്യുക) പ്രസ്സ് ചെയ്ത് , ഫോണ് Fastboot Mode ൽ On ചെയ്യുക.
5. തുടർന്ന് ഫോണ് ഒറിജിനൽ Cable ഉപയോഗിച്ച് PC യുമായി Connect ചെയ്യണം. PC- യിൽ ഫോണിന്റെ Driver softwares install ആകുന്നത് വരെ wait ചെയ്യുക.
.
6. തുടർന്ന് ആദ്യം extract ചെയ്തുവച്ച adb folder , open ചെയ്യുക. ആ ഫോള്ഡറിനുള്ളിൽ Shift Key യിൽ Press ചെയ്ത് പിടിച്ച് Right Click ചെയ്യുക .
Right Click ചെയ്യുന്നത് Folder നു ഉള്ളിലെ ഫയലിലോ മറ്റ് ഫോള്ഡറുകളിലോ ആകാതിരിക്കാൻ ശ്രദ്ധിക്കണം
7. അപ്പോൾ Windows 10 ൽ 'Open Powershell Window here ' എന്ന option നും, Windows 7 ൽ 'Open Command Prompt Window Here' എന്ന option നും കാണാം. അതിൽ Click ചെയ്യുക.
8. തുടർന്ന് കാണുന്ന Command Prompt window വിൽ
' fastboot devices '
എന്ന് type ചെയ്ത് enter ചെയ്യുക.
അപ്പോൾ സ്‌ക്രീനിൽ ഒരു നമ്പർ പ്രത്യക്ഷപ്പെട്ടാൽ ,ഫോണ് PC യിൽ Successfully Detected ആയി എന്നുറപ്പിക്കാം.
പകരം എന്തെങ്കിലും error മെസ്സേജ് ആണ് കാണുന്നതെങ്കിൽ Phone cable , proper ആയി detected ആകാത്തതോ adb drivers , correct ആയി install ആകാത്തതോ ആവാം കാരണം.
ഇത്രയും കാര്യങ്ങൾ ഒരുവിധം എല്ലാ ഫോണുകൾക്കും ഏകദേശം ഒരുപോലെ ആയിരിക്കും.
9.Phone detected ആയതിനു ശേഷം, Command Prompt window വിൽ
fastboot oem enable_camera_hal3 true
എന്ന Command അടിച്ച് enter ചെയ്യുക. ഇത് ഓരോ ഫോണുകൾക്കും വത്യാസപ്പെട്ടിരിക്കും.
enter ചെയ്തതിനു ശേഷം സ്‌ക്രീനിൽ 'OKEY, FINISHED' എന്ന message വന്നാൽ ,നിങ്ങളുടെ Zenfone max pro m2 phone ൽ Camera2api enabled ആയി എന്നുറപ്പിക്കാം.
തുടർന്ന് ഇത് verify ചെയ്യുന്നതിനായി ആദ്യം പറഞ്ഞ Manual Camera Comparability App
download ചെയ്ത് Green check mark കിട്ടുന്നുണ്ടോ എന്നു പരിശോധിക്കുക.
എല്ലാം Ok ആണെങ്കിൽ അടുത്ത ഘട്ടം , Gcam apk installation ആണ്.
https://www.celsoazevedo.com/files/android/google-camera/
ഈ website ൽ നിന്ന് Google camera apk download ചെയ്യാവുന്നതാണ്. അതിൽ Bold+red color version മാത്രം download ചെയ്യുക. 4 ഒ 5 പേരുകളിൽ ഉള്ള പല പല versions ൽ ഏത് developer ടെ Port ആണ് നിങ്ങളുടെ ഫോണിൽ properly working എന്നത് download &install ചെയ്ത് പരിശോധിക്കുക. ശേഷം Camera settings ൽ clarity
Maximum ആക്കാനുള്ള settings adjust ചെയ്ത് ഉപയോഗിക്കുക
Mi A1, Zenfone Max Pro, തുടങ്ങി OnePlus 6 വരെയുള്ള ഫോണുകളിൽ വ്യാപകമായി Gcam ഉപയോഗിക്കപ്പെടാനുള്ള കാരണം മികച്ച ക്ലാരിറ്റിയും low light photography മികച്ചതാക്കുന്ന Night sight, portrait mode തുടങ്ങിയ features ഉം ആണ്. ഉടനെ തന്നെ പരീക്ഷിച്ച് നോക്കൂ..