2019, മാർച്ച് 28, വ്യാഴാഴ്‌ച

Movie Review 15: Fight Club - ഫൈറ്റ് ക്ലബ്

Fight Club

ഹോ.
അറുബോറൻ കഥ .  A weird story.  ബോറൻ   ആഖ്യാനം.  പ്രതീക്ഷിക്കാൻ സാധ്യതയില്ലാത്തത് എങ്കിലും കണ്ടുമടുത്ത ക്ളൈമാക്‌സ് ട്വിസ്റ്റ്.
   imdb rating ഒക്കെ കണ്ടാൽ കണ്ണ് തള്ളും.

ജോലിയുടെ സ്ട്രെസ്സ് കൊണ്ട് ഉറക്കം നഷ്ടപ്പെട്ട യുവാവാണ് കഥാനായകൻ.  ഒരു  sleeping pilll ൽ  തീരാവുന്ന കേസ് , അത് പോകുന്ന പോക്ക് മുതലാണ്  വിചിത്രമായ കഥയുടെ തുടക്കം.

മനസ്സമാധാനം നഷ്ടമായതാണ് നായകന്റെ ഉറക്കം പോകാൻ കാരണം . തുടർന്ന് കക്ഷി മനസമാധാനം തേടി പല സ്ഥലങ്ങളിലും അലയുന്നു. ക്യാൻസർ രോഗികളുടെ കൂട്ടായ്മയിൽ , തനിക്ക് ക്യാന്സറാണെന്ന വ്യാജേന കക്ഷി നുഴഞ്ഞുകയറുന്നു. കാരണം കേട്ടാൽ  ..

എന്താ പറയുക .

മൂക്കത്ത് വിരൽ വെക്കും.

ക്യാൻസർ രോഗികളുടെ കൂട്ടായ്മയിൽ അവർ മീറ്റിങ്ങ് കൂടുമ്പോൾ ഓരോരുത്തരായി  ത ങ്ങളുടെ രോഗം മൂലം ജീവിതത്തിൽ അവർ അനുഭവിക്കേണ്ടി വന്ന കഷ്ടതകൾ വിവരിക്കുന്നു. ഇത് കേൾക്കുമ്പോ നായകനു ഒരു മന:സുഖം!!
അങ്ങനെ കക്ഷി ക്ക് ഉറക്കം കിട്ടുന്നു.

എപ്പടി?


ഇനിയാണ് അതിലും weird twist. ജോലി സംബന്ധമായ യാത്രയിൽ കക്ഷിക്ക് ടെയ്‌ലർ ഡർഡൻ എന്നൊരു സുഹൃത്തിനെ കിട്ടുന്നു.

കക്ഷിക്ക് സോപ്പ് ഉണ്ടാക്കി വിക്കുന്ന ബിസിനസ്സ് ആണ്.

യാദൃശ്ചികമായി ഒരു ദിവസം കഥാനായകന്റെ വീട് സ്‌ഫോടനത്തിൽ നശിക്കുന്നു. കക്ഷി സുഹൃത്തായ റെയ്‌ലറിനോട് താമസിക്കാൻ ഒരിടം പരിചയമുണ്ടോ എന്നന്വേഷിച്ചു. ടെയ്‌ലർ മറ്റൊരു ഐഡിയ പറഞ്ഞു.തന്നോടൊപ്പം തന്റെ വീട്ടിൽ കഴിയാം. ഒരു കണ്ടീഷൻ. ഇടയ്ക്ക് പരസ്പരം അടി ഉണ്ടാക്കണം അടിയെന്നാൽ നല്ല പൊളപ്പൻ സ്റ്റണ്ട്..

ആഹാ.. നല്ല ഏർപ്പാട്. നായകനും സംഗതി പിടിച്ചു. ഓഫീസിൽ പോകുന്നു. തിരിച്ചു പുതിയ വീട്ടിലേക്ക് വരുന്നു. കൂട്ടുകാരനൊപ്പം അടി ഉണ്ടാക്കുന്നു.
This is his entertainment.

രോഗി കളുടെ കഥ കേൾക്കാൻ പോകുന്ന ഏർപ്പാട്, പുതിയ വിനോദം കിട്ടിയതോടെ കക്ഷി ഉപേക്ഷിച്ചു.

വൈകുന്നേരങ്ങളിൽ തങ്ങളുടെ വീട്ടിൽ വെച്ച് നടക്കുന്ന ഈ മനഃശാന്തി അടിപിടി കലാപരിപാടി, ക്രമേണ പ്രശസ്തമാവുകയും അംഗങ്ങളായ ആളുകളുടെ എണ്ണം വർദ്ധിച്ചുവരുകയും പലപല നഗരങ്ങളിലും ഇതിനു ശാഖകൾ ഉണ്ടാവുകയും ഒക്കെ ചെയ്യുന്നു.

ഇതാണ് Fight Club.
ക്യാൻസർ വാർഡിൽ വെച്ച് ഇതേ രീതിയിൽ കഥ കേൾക്കാൻ വന്ന ആളാണ് നായിക!

പിന്നീട്, കഥയിൽ ഇതേ രീതിയിലുള്ള , ദഹിക്കാൻ പ്രയാസമുള്ള കുറെ കാര്യങ്ങൾ സംഭവിക്കുന്നു. ഒടുവിൽ കണ്ട് മടുത്ത രീതിയിലുള്ള ഒരു twist ഉം.

8.8 imdb റേറ്റിങ്ങും ഒട്ടനവധി നിരൂപക പ്രശംസയും ഓസ്കാർ നോമിനേഷനും ബ്രാഡ് പിറ്റ് പോലുള്ള പ്രമുഖരും...


എന്ത് തേങ്ങ ഉണ്ടായിട്ടും ഒരു കാര്യോം ഇല്ല.
പടം ഇഷ്ടപ്പെട്ടേ ഇല്ല.
ഇതു വരെ കണ്ടതിൽ ഏറ്റവും ബോറ് പടമാണെന്ന് തോന്നുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ