2019, മാർച്ച് 28, വ്യാഴാഴ്‌ച

Movie Review 9: Old Boy - ഓൾഡ് ബോയ്

Old Boy

Twist Series ൽ നിന്ന് എടുത്ത് കാണാം ന്ന് തീരുമാനിച്ചു. വേണ്ടാർന്നു. പടം മോശം ആയതുകൊണ്ടല്ല.Topic ന്റെ തീവ്രത. കൈകാര്യം ചെയ്തിരുന്ന രീതി.

ബല്ലാത്ത ജാതി സിനിമ. ബല്ലാത്ത ജാതി ക്ളൈമാക്‌സ്. ഇതിപ്പോ നല്ലതാണോ അതോ മോശമാണോ എന്ന് ചോദിച്ചാൽ , മറ്റേ IFFK യിൽ Kim Ki duk ന്റെ ചില സിനിമേടെ അഭിപ്രായം ചോദിക്കുന്ന പോലിരിക്കും.  Incest എന്ന Topic നെ ആഴത്തിൽ ഉളികൊണ്ട് കൊത്തി വച്ചിരിക്കുന്നു സിനിമയിൽ.

 വെള്ളമടിച്ച് പോലീസ് കസ്റ്റഡിയിലായ നായകനെ ജാമ്യത്തിലിറക്കാനെത്തുന്ന സുഹൃത്തിന്റെ സീനോടെ ആണ് സിനിമ ആരംഭിക്കുക. തന്റെ കുഞ്ഞു മകളുടെ പിറന്നാളാണ്. അത് കക്ഷി ആഘോഷിച്ചതാണ് . കയ്യിൽ അവൾക്കായി സമ്മാനവുമുണ്ട്. വെളുത്ത പഞ്ഞിക്കെട്ട് പോലെ രണ്ട് മാലാഖ ചിറകുകൾ ഉള്ള ഒരു ഉടുപ്പ്. അത്  ധരിച്ച് അവൾ മാലാഖയെപ്പോലെ പറന്നു നടക്കുന്നത് അയാൾ സുഹൃത്തിനോട് പറയുന്നു. സ്റ്റേഷനിൽ ആയിപോയതിനാൽ നേരം ഒരുപാട് വൈകി.  സമ്മാനം വാങ്ങിയ വിവരം വിളിച്ചറിയിക്കാൻ അവർ ഒരു ഫോണ് ബൂത്തിൽ കയറി വീട്ടിലേക്ക് വിളിച്ച് ഉടനെ എത്തും എന്ന് പറയുന്നു. പുറത്ത് നല്ല മഴപെയ്യുന്നു. തിരക്കുള്ള റോഡിന്റെ അരിക്. പിറന്നാൾ ആശംസകൾ നേരാൻ നായകന്റെ കയ്യിൽ നിന്നും, സുഹൃത്ത് ഫോണ് വാങ്ങി. ആശംസകൾ നേർന്ന് കഴിഞ്ഞപ്പോൾ കുട്ടിയുടെ കയ്യിലെ ഫോണ്, അവളുടെ അമ്മ വാങ്ങി. സുഹൃത്ത് ഫോണ് നായകന് കൈമാറാനായി തിരിഞ്ഞു നോക്കുന്നിടം മുതലാണ് സസ്പെൻസ് ആരംഭിക്കുന്നത്. കഥയും.
ആൾ അവിടെ ഇല്ല..

കൊറിയൻ ക്വാളിറ്റി സിനിമയിൽ ഉണ്ടെന്ന് പ്രത്യേകം പറയണ്ടല്ലോ. എന്താ സംഭവം, എന്തിനു വേണ്ടി ന്ന് ഒന്നും അവസാനം വരെ ഒരു പിടിയും കിട്ടില്ല. അവസാനം എല്ലാത്തിനും നല്ല വ്യക്തമായ ഉത്തരവും കിട്ടും.

നിഷ്കളങ്കൻ എന്നു തോന്നുന്ന ഒരാളോട് കാണിക്കുന്ന പ്രതികാരമാണ് സിനിമയുടെ ഇതിവൃത്തം.
ബോറടിക്കാതെ കണ്ടിരിക്കാവുന്നതും എന്നാൽ ക്ളൈമാക്സിനോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് തോന്നുന്നതുമായ ഒരു സിനിമ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ