2019, മാർച്ച് 28, വ്യാഴാഴ്‌ച

Movie Review 13: The Usual Suspects - ദി യൂഷ്വൽ സസ്‌പെക്ടസ്

The Usual Suspects

Another average movie with almost predictable climax.
  പണത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള അഞ്ച് ക്രിമിനലുകൾക്ക് കിട്ടുന്ന ഒരു Task, അത് അവർ ചെയ്തു തീർക്കുമ്പോൾ ഉണ്ടാകുന്ന തീരെ പ്രതീക്ഷിക്കാത്ത (എന്ന് അവകാശപ്പെടുന്ന) ക്ളൈമാക്‌സ്.

NewYork നഗരത്തിൽ വരുന്ന ഒരു കാർഗോ ഷിപ് ൽ  നടക്കുന്ന ഉഗ്രസ്ഫോടനത്തോടെയാണ് സിനിമയുടെ ആരംഭം. ഷിപ്പിലെ അനേകം പേർ കൊല്ലപ്പെടുന്നു. സ്വാഭാവികമായും
സാധാരണയായി നഗരത്തിലെ ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തി, ഈ കേസിൽ സംശയിക്കപ്പെടും. അങ്ങനെ പോലീസ് സംശയിക്കുന്ന റോജർ കിന്റ് എന്ന വ്യക്തിയെ ചോദ്യം ചെയ്യുന്നിടത്താണ് സിനിമയുടെ ആരംഭം.
 ചോദ്യം ചെയ്യലിൽ റോജർ കഥ പറയുന്നു.
മറ്റ് 4 ക്രിമിനലുകളെ പരിചയപ്പെടുന്ന റോജർ,പിന്നീട് ഈ 5 പേരും ചേർന്ന്,
പോലീസിനിട്ട് പണി കൊടുക്കാനായി , പോലീസ് നഗരത്തിൽ ചെയ്യുന്ന കള്ളക്കടത്തിന്റെ, മയക്കുമരുന്ന് കടത്തിന്റേതായി അവർക്ക് കിട്ടുന്ന പ്രതിഫലം കൊള്ളയടിക്കുന്നു. നിയമപരമായി ഒന്നും ചെയ്യാനാവാതെ പോലീസ് നിസ്സഹയരാവുന്നു.
അവരുടെ ഈ ഓപ്പറേഷൻ സക്‌സസ് ആയതറിഞ്ഞ മറ്റൊരു അധോലോക രാജാവ്, കൈസർ സോസേ, തന്റെ ഏജന്റ് ആയ വക്കീൽ മുഖേന ഇവരെ പുതിയൊരു ടാസ്‌ക് ഏൽപ്പിക്കുന്നു.

ക്ളൈമാക്‌സ് നമ്മൾ പ്രതീക്ഷിക്കും. ഇതുപോലെ ക്ളൈമാക്‌സ് മലയാളം സിനിമയിൽ ഉൾപ്പടെ വന്നിട്ടും ഉണ്ട്. ഇത്രമാത്രം നിരൂപക പ്രശംസയ്ക്കുള്ള വകുപ്പ് പടത്തിൽ ഉണ്ടോ എന്ന് സംശയമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ