The Wailing
ഇന്ന് കണ്ട പടത്തിന്റെ പോസ്റ്ററാണ്.
എന്നാ കിടിലം അഭിപ്രായങ്ങളാ എഴുതി വച്ചേക്കണേ അല്ലെ.
എന്നാ സിനിമ വെറും ചാത്തൻ ഐറ്റം ആണ്. ക്ളൈമാക്സിൽ ചെറിയൊരു Twist ഉണ്ടെന്നതൊഴിച്ചാൽ പ്രത്യേകിച്ച് കേമം എന്നു പറയാൻ ഒന്നുമില്ല. ഒരു കുഞ്ഞു കൊച്ചിന്റെ കിടിലം അഭിനയം ഉണ്ട്.
വേറൊരു മങ്ങാത്തൊലിയും ഇല്ല. ഒരുമാതിരി വിനയന്റെ ആകാശഗംഗ പോലെ ഒരു കഥയും .
ബാലഭൂമിയിലെ കഥ ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് അവസാനം വരെ കണ്ടിരിക്കാം.
തീരെ ബോറടിപ്പിക്കില്ല എന്നൊന്നും പറയാൻ പറ്റില്ല.
ധൈര്യം ഒന്നും ഇല്ലാത്ത ഒരു പാവത്താൻ പോലീസ് ഓഫീസർ.
പുള്ളീടെ ഗ്രാമത്തിൽ പെട്ടെന്നു ഒരു ദിവസം മുതൽ ആളുകൾ മരിക്കാൻ ആരംഭിക്കുന്നു. മരിക്കുന്നതിന് മുമ്പ് ആളുകൾക്ക് ഭ്രാന്തിന്റെയും മറ്റ് ലക്ഷണങ്ങളും കണ്ട് തുടങ്ങുന്നുണ്ട്.
പ്രദേശത്ത് അടുത്തിടെ താമസത്തിനെത്തിയ, കാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു ജപ്പാൻ കാരനിൽ ആണ് കേസ് അന്വേഷണം ചെന്നെത്തി നിൽക്കുന്നത്. ആളൊരു നിഗൂഢത നിറഞ്ഞ വ്യക്തിയാണ്.
പ്രശ്നങ്ങൾ തന്റെ കുടുംബത്തെയും ബാധിക്കാൻ തുടങ്ങുമ്പോ അതിനെതിരെ പോരാടാനിറങ്ങുന്ന പോലീസുകാരന്റെ കഥ ആണ് സിനിമ.
അത്ര ഇഷ്ടപ്പെട്ടില്ല. പൊട്ട കഥയും ബോറൻ മേക്കിങ്ങും. ഒരു സസ്പെൻസ് പോലും അല്ല, അതിനുള്ള സ്കോപ്പ് ഒക്കെ ഉണ്ടെങ്കിലും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ