2019, മാർച്ച് 27, ബുധനാഴ്‌ച

Movie Review 7: Moana - മോന

Moana

 വളരെ പ്രതീക്ഷയോടെ ആണ് വീണ്ടും Animation Film ലേക്ക് തിരിഞ്ഞത്. മികച്ച ഐഡിയകൾ കാണാൻ. രസകരമായ അതിന്റെ  Representation കാണാൻ. വളരെ വിലപിടിപ്പുള്ള  Messages ,കഥയിൽ ഇഴുകിച്ചേർത്തിരിക്കുന്നത് കാണാൻ.മികച്ച കഥ കേൾക്കാൻ.
 Wall E, Horton, InsideOut  എന്നിവയിൽ നിന്ന്  Moana യിലേക്കെത്തുമ്പോ ഇതൊക്കെ ആയിരുന്നു മനസ്സിൽ.

ഒടിയന്റെ ഹൈപ്പ് പോലെ ആയിപ്പോയി കാര്യങ്ങൾ എന്നു പറഞ്ഞാൽ മതിയല്ലോ. 
 Moana. സിനിമ മൊത്തത്തിൽ ബോറല്ലായിരുന്നു, കണ്ടിരിക്കാം. അത്രമാത്രം. ഒരു ചെറിയ കുട്ടിക്കഥ. അത് മാന്യമായി Animate ചെയ്ത് സിനിമയാക്കിയിരിക്കുന്നു. പ്രത്യേകിച്ച് ഐഡിയകൾ ഒന്നുമില്ല. പ്രത്യേകിച്ച് ഒരു നല്ല മെസ്സേജ് എന്നൊന്നും പറയാൻ അതിൽ ഇല്ല.
'ധൈര്യം നൽകുന്നു' എന്നൊക്കെ ഒരു Mesaage ഉണ്ട് എന്നു പറഞ്ഞാലും അതിനെ മനസ്സിൽ തങ്ങി നില്ക്കുന്ന രീതിയിലുള്ള അവതരണമൊന്നുമില്ല. വേറെ പ്രത്യേകത ഒന്നും ഇല്ല.
ചെറിയൊരു കഥ. അതിന്റെ അനിമേഷൻ. കാണുന്നു, മറക്കുന്നു. അത്രമാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ