2019, മാർച്ച് 27, ബുധനാഴ്‌ച

Movie Review 5: The Curious Case of Benjamin Button - ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ

The Curious Case of Benjamin Button.

   ഇതുവരെ കണ്ട ചിത്രങ്ങൾ പിടിച്ചിരുത്തുന്ന തരത്തിലുള്ള ആഖ്യാന രീതിയും സസ്പെന്സും ത്രില്ലറും ഒക്കെ ആയ ഐറ്റംസ് ആയതുകൊണ്ടാവാം..
ഓസ്കാർ വരെ നേടിയ ഐറ്റം ആയിട്ടും ഇത് അത്ര സുഖിക്കാതെ പോയത്.
അത്ര വത്യസ്തം എന്നൊന്നും പറയാനാകാത്ത ഒരു Thought.  അതിൽ പറയത്തക്ക വത്യസ്തതകൾ ഒന്നും ഇല്ലാതെ സാധാരണ രീതിയിൽ മുന്നോട്ട് പോകുന്ന കഥ. കാണുന്ന പ്രേക്ഷകന് പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കാനില്ലാതെ നിർ വികാരനായി ഇരുന്ന് പടം കണ്ടിട്ട് എഴുന്നേറ്റ് പോകാം.

മനുഷ്യൻ ജനിക്കുന്നു. വളരുന്നു. ശൈശവം,ബാല്യം, കൗമാരം,യൗവ്വനം,വാർദ്ധക്യം എന്നീ അവസ്ഥകളിലൂടെ കടന്ന് ഒടുവിൽ മരണം സംഭവിക്കുന്നു.
എന്നാൽ, എന്താവാം ഈ പ്രക്രിയ ഒന്നു തിരിച്ച് നടന്നാൽ?
വൃദ്ധനായി ജനിച്ച്, കാലം കഴിയുമ്പോ യുവാവായി മാറി, പിന്നീട് കൗമാരത്തിലേക്കും ബാല്യത്തിലേക്കും ഒടുവിൽ ശൈശവത്തിലെത്തി മരിക്കുന്ന ഒരവസ്ഥ.
കൊള്ളാം, അല്ലെ.
എന്നാൽ ഈ ഒരൊറ്റ വത്യസ്ഥത അല്ലാതെ ചിത്രത്തിൽ പ്രത്യേകിച്ചൊന്നും തന്നെ ഇല്ലാതെ പോയി.

ആശുപത്രി കിടക്കയിൽ കിടക്കുന്ന വൃദ്ധയായ അമ്മയ്ക്ക് മകൾ, ഒരു ഡയറി വായിച്ച് കൊടുക്കുനിടത്താണ് സിനിമ ആരംഭിക്കുന്നത് .

വൃദ്ധനായ ഒരാളുടെ ശരീരപ്രകൃതവുമായി ജനിക്കുന്ന കുട്ടി. വാർദ്ധക്യം നിറഞ്ഞ ജനനത്തിൽ തന്നെ അമ്മമരിക്കുന്ന കുട്ടിയെ അവന്റെ അച്ഛൻ കുട്ടികളില്ലാത്ത ദമ്പതിമാരുടെ വീട്ടിലുപേക്ഷിക്കുന്നു. ജനിച്ച കുട്ടിയുടെ ചുക്കിചുളിഞ്ഞ ശരീരവും അയാളെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ടാവാം. 'പടുകിഴവന്റെ ശരീരാവസ്ഥ, എപ്പോ വേണമെങ്കിലും മരണം സംഭവിക്കാം' എന്നുള്ള ഡോക്ടറുടെ മുന്നറിയിപ്പ് പാടെ അവഗണിച്ച് തങ്ങളുടെ മകനായിട്ട് തന്നെ അവനെ ആ ദമ്പതികൾ 'വളർത്തുന്നു'(അതോ ,ചെറുപ്പമാക്കുന്നു എന്ന് പറയണോ!). -ബെഞ്ചമിൻ എന്ന പേരിട്ട്.

പത്ത് പന്ത്രണ്ട് വയസ്സിൽ ഒരു 80-85 കാരന്റെ ശരീരം ഒരാൾക്ക് ഉണ്ടായാൽ പ്രതീക്ഷിക്കാവുന്ന ചില അവഗണനകളും ബുദ്ധിമുട്ടുകളും സ്വാഭാവികമായും സിനിമയിൽ കാണിക്കുന്നു. കളിക്കൂട്ടുകാരിയോടൊപ്പം അവന് കളിക്കാൻ പറ്റിയിരുന്നില്ല.നടക്കാൻ സാധിക്കുമായിരുന്നില്ല.വൃദ്ധന്മാരായവർക്ക് അവന്റെ മനസ്സിൽ കുട്ടിയെ കാണാനാകുമായിരുന്നില്ല.
ഇതിനിടയിൽ യദാർത്ഥ അച്ഛനെ ബെഞ്ചമിൻ കാണുന്നു , അയാൾ ബെഞ്ചമിനുമായി സൗഹൃദത്തിലാകുന്നു.അയാൾക്ക് മകനെ മനസ്സിലാകുന്നുണ്ടെങ്കിലും സൗഹൃദമായി അത് തുടരാൻ അയാൾ ശ്രദ്ധിച്ചു. പതിനേഴാം വയസ്സിൽ ബെഞ്ചമിൻ ജോലി അന്വേഷിച്ച് കപ്പലിൽ പണിക്ക് പോകുന്നു. അപ്പോഴേക്കും ആൾ കുറെയൊക്കെ ചെറുപ്പമായിക്കഴിഞ്ഞു.ഒരു 50-60 വയസ്സുകാരനായ 17 കാരൻ.
കപ്പലിൽ വർഷങ്ങളോളം ജോലി തുടരുന്ന ബെഞ്ചമിൻ , ഒട്ടനവധി രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി കപ്പൽ ആക്രമിക്കപ്പെട്ട് ഒടുവിൽ വീട്ടിലെത്തുമ്പോഴേക്കും ബെഞ്ചമിൻ ജീവിതത്തിന്റെ ഏകദേശം നടുവിൽ എത്തിയിരുന്നു. മുന്നോട്ടാണെങ്കിലും പിന്നോട്ടാണെങ്കിലും ഒരേ പ്രായമായിരിക്കുന്ന സമയത്ത്.
തിരിച്ചെത്തുന്ന ബെഞ്ചമിന്റെ ലൈഫിൽ പല കാര്യങ്ങളും സംഭവിക്കുന്നു. കളിക്കൂട്ടുകാരിയായ കാമുകി നാട്ടിലെ അറിയപ്പെടുന്ന നർത്തകി ആയിക്കഴിഞ്ഞു. ബെഞ്ചമിന്റെ വളർത്തമ്മ മരിച്ചുപോകുന്നു. അപ്പോഴേക്കും ആത്മാർത്ഥ സുഹൃത്തായി മാറിക്കഴിഞ്ഞ യദാർത്ഥ അച്ഛൻ തന്റെ മകനാണെന്ന സത്യം അവനെ അറിയിക്കുന്നു.

തന്റെ കാമുകിയെ വിവാഹം കഴിച്ച്, കുട്ടിയുമായി കഴിയുന്ന ബെഞ്ചമിൻ, താൻ 20 കാരന്റെ ശരീരത്തിലെത്തുമ്പോഴേക്കും  സ്വാഭാവികമായും നാടുവിട്ട് പോകുന്നു. കാമുകി വേറെ വിവാഹം കഴിക്കുന്നു. ബെഞ്ചമിനെ ഒരു കുട്ടിയായി, ഒരു ടീനേജറായി വൃദ്ധയായ കാമുകി കണ്ടെത്തുന്നു . അവനു കഴിഞ്ഞതൊന്നും തന്നെ ഓർമ്മയില്ല . ഒടുവിൽ ഒരു ശിശു ആയി കുട്ടി മരിക്കുന്നത് വരെ വൃദ്ധയായ കാമുകി അവനെ നോക്കുന്നു .

ഡയറി മടക്കിവെച്ച് ബെഞ്ചമിന്റെ മകൾ, തന്റെ അമ്മയെ നോക്കുന്നു.
കഴിഞ്ഞു.

ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന പടം ആണ് ഈ സിനിമ കണ്ടപ്പോ എനിക്ക് ഓർമ്മാവന്നത്. അതിൽ പിന്നെ കഥയ്ക്കായി എന്തെങ്കിലുമൊക്കെ കാണിക്കുന്നുണ്ടായിരുന്നു.

ഒരു ശരാശരി പടം. Nothing more.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ