2019, മാർച്ച് 27, ബുധനാഴ്‌ച

Movie Review 6: El Cuerpo - The Body - ദി ബോഡി

El Cuerpo - The Body
 
കൊള്ളാം. കുറച്ച് അധികം നാടകീയമായിപ്പോയ ക്ളൈമാക്‌സ് എന്നതൊഴിച്ചാൽ നല്ല പടം.

ഒരുപക്ഷേ ഞാൻ ആദ്യമായിട്ട് കാണുന്ന സ്പാനിഷ് പടം ഇതാവും.

മോർച്ചറിയിൽ നിന്ന് ഓടിവരുന്ന watcher നു സംഭവിക്കുന്ന ആക്സിഡന്റിൽ ആണ് സിനിമ ആരംഭിക്കുന്നത്. ഫസ്റ്റ് സീൻ മുതൽ തന്നെ സസ്പെൻസ്! സിനിമയുടെ അവസാന സെക്കന്റ് വരെ നീളുന്ന സസ്പെൻസ്.  അതുവരെ എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ടാണ് സംഭവിക്കുന്നത്, എന്തിനുവേണ്ടിയാണ്.. ഒന്നും ഊഹിക്കാൻ പോലും പറ്റില്ല.

ആക്സിഡന്റിനെ കുറിച്ചന്വേഷിക്കാനെത്തുന്ന പോലീസ്, മോർച്ചറിയിൽ നിന്നും ഒരു
മൃതദേഹം മോഷണം പോയിരിക്കുന്നതായി മനസ്സിലാക്കുന്നു. അന്ന് ഉച്ചയ്ക്ക് മരിച്ച സ്ത്രീയുടെ ശരീരം.

 ശരീരത്തിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞിരുന്നില്ല.  തുടർന്ന് മൃതദേഹത്തെപ്പറ്റിയുള്ള അന്വേഷണം, മരണകാരണം അന്വേഷിക്കുന്ന പോലീസ്, അതിനെ തുടർന്ന് വെളിവാക്കുന്ന ഹൊറർ മൂഡ് ഉള്ള സസ്പെൻസ് ത്രില്ലർ കഥ.
ഒട്ടും ബോറടിക്കാതെ, അവസാനം വരെ നീളുന്ന കഥയിൽ അവസാനം തീരെ പ്രതീക്ഷിക്കാത്ത ഒരു ക്ളൈമാക്‌സ്.

മൊത്തത്തിൽ കൊള്ളാവുന്ന ഒരു പടം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ