2019, മാർച്ച് 28, വ്യാഴാഴ്‌ച

Movie Review 16: Headhunters - ഹെഡ് ഹണ്ടെഴ്സ്

Headhunters.

കുഴപ്പമില്ലാത്ത ഒരു സിനിമ.
അത്ര പ്രതീക്ഷിക്കാത്ത ഒരു ക്ളൈമാക്‌സ്.
തുടക്കം മുതൽ അവസാനം വരെ ബോറടിക്കാത്ത സിനിമ.

  HeadHuntersഎന്ന റിക്രൂട്ട്മെന്റ് കമ്പനി നടത്തുന്ന  റോജർ ബ്രൗണ് എന്ന ആളാണ് കഥാനായകൻ. 
പലപല സ്ഥാപനങ്ങളിലേക്ക് കക്ഷിടെ കമ്പനി ആളെ റിക്രൂട്ട് ചെയ്ത് കൊടുക്കുന്ന പരിപാടി.

വളരെ വലിയ ആഡംബര ജീവിതം നയിക്കുന്ന ബ്രൗണിന് തന്റെ ബിസിനസ്സിൽ നിന്ന് കിട്ടുന്ന വരുമാനം പലപ്പോഴും ആവശ്യങ്ങൾക്ക് തികയാറില്ല. അതുകൊണ്ട് തന്നെ
ഇതു കൂടാതെ കക്ഷിക്ക് വേറൊരു ഏർപ്പാട് കൂടി ഉണ്ട്. അതാണ് മോഷണം.
തന്റെ കമ്പനിയുടെ തന്നെ Clients  ന്റെ കയ്യിലെ വിലപിടിപ്പുള്ള പെയിന്റിങ്ങുകൾ മോഷ്ടിച്ചു വിൽക്കുന്നു. മോഷണത്തിന് ശേഷം തിരിച്ചറിയപ്പെടാത്ത കോപ്പി ആ സ്ഥാനത്ത് വയ്ക്കും. അതിന് കക്ഷിയെ സഹായിക്കാൻ വീടുകളിലെ Security
surveillance നിയന്ത്രിക്കുന്ന  ഉദ്യോഗസ്ഥനും കൂടെയുണ്ട്-ഓവ്.
മീശമാധവനിലെ ലൈൻമാനെ പോലെ.
ആഡംബര ജീവിതം നയിച്ചിരുന്ന
ബ്രൗണും ഭാര്യയുമാടങ്ങുന്ന കുടുംബത്തിന് കുട്ടികളുണ്ടായിരുന്നില്ല. അവരുടെ ഏക സങ്കടവും അത് തന്നെയായിരുന്നു. ഒരിക്കൽ തന്റെ ഭാര്യയുടെ വകയായി നടത്തിയ ഒരു പാർട്ടിയിൽ അവർ ,ബ്രൗണിനെ തന്റെ സുഹൃത്തായ ക്ലാസ് ഗ്രേവ് എന്നൊരാളെ പരിചയപ്പെടുത്തുന്നു.
 ക്ലാസ് ഗ്രേവിന്റെ അടുത്ത് വളരെ വിലപിടിപ്പുള്ള ഒരു പെയിന്റിംഗ് ഉണ്ടെന്നു റോജര്‍ തന്റെ ഭാര്യയില്‍ നിന്ന് അറിയുന്നു. തുടര്‍ന്ന്  റോജര്‍ അത് മോഷ്ടക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു.

ആ മോഷണത്തിന് ശേഷം വീട്ടിലെത്തിയ റോജര്‍ പിറ്റേ ദിവസം രാവിലെ തന്റെ കാറിനുള്ളില്‍ തന്റെ സഹായി ആയ ഓവ് മരിച്ചു കിടക്കുന്നത് കാണുന്നു. തുടര്‍ന്നങ്ങോട്ടുള്ള റോജറിന്റെ ഓട്ടമാണ് ഈ സിനിമ . ക്ലാവ് ഗ്രേവ് യഥാര്‍ത്ഥത്തില്‍ ആരാണ് ? അയാള്‍ എന്തിനാണ്  റോജറിനെ പരിചയപ്പെടുന്നത് ? 

അത്യാവശ്യം ബോറടിക്കാത്ത രീതിയിൽ അവസാനം വരെ കണ്ടിരിക്കാവുന്ന ഒരു ത്രില്ലർ സിനിമ.

1 അഭിപ്രായം: