2019, മാർച്ച് 28, വ്യാഴാഴ്‌ച

Movie Review 14: The Shutter Island - ദി ഷട്ടർ ഐലന്റ്

The Shutter Island

 ക്ളീഷേ ക്ളൈമാക്സുമായി വീണ്ടുമൊരു സിനിമ. വളരെ ഈസി ആയി ഊഹിക്കാൻ കഴിയുന്ന കഥ,ക്ളൈമാക്‌സ്.

സമുദ്രത്തിലെ ഒറ്റപ്പെട്ട ഒരു ദ്വീപായ ഷട്ടർ ഐലന്റിൽ ഒരു മാനസിക രോഗ ആശുപതി ഉണ്ട്. വളരെ അക്രമകാരികളും അപകടകാരികളുമായ മാനസിക വിഭ്രാന്തിയുള്ളവരെ ചികിത്സിക്കാനായി ഈ ദ്വീപിൽ ഒരു ഹോസ്പിറ്റൽ ഉണ്ട്.
കരയിലെ ആശുപത്രികളിൽ ചികിത്സിക്കക്കാനാകാത്ത വിധം അപകടകാരികളായ രോഗികളെ ആണ് അവിടെ ചികിത്സിക്കാനായി കൊണ്ടുവരാറ്. ചാടിപ്പോയാൽ ആളുകളെ കൊല്ലാനും മാത്രം മാനസിക വിഭ്രാന്തിയുള്ളവരെ.

 ആകെ ഈ ചെറിയ ദ്വീപിൽ ഉള്ള ഒരേ ഒരു സംഗതി ഈ ഹോസ്പിറ്റലും അതിലെ ഡോക്ടർ, കാവൽക്കാർ തുടങ്ങിയ ജീവനക്കാരും പിന്നെ രോഗികളുമാണ്. ദ്വീപിലേക്ക് വരാനും ദ്വീപിൽ നിന്ന് പോകാനുമുള്ള  ഒരേ ഒരു മാർഗം ആശുപത്രിയുടെ നിയന്ത്രണത്തിൽ ഉള്ള ഒരു ബോട്ടാണ്. ചുറ്റും പാറക്കെട്ടുകൾ നിറഞ്ഞ ദ്വീപിന്റെ ഒരേ ഒരു തീരപ്രദേശത്തുള്ള ഒരു ബോട്ട് മാത്രം.

   ഒറ്റപ്പെട്ട ദ്വീപ് ആയതുകൊണ്ട് തന്നെ സെല്ലിൽ നിന്നും ചാടിപ്പോകുന്ന രോഗികൾക്ക് മറ്റെങ്ങോട്ടേക്കും രക്ഷപെടാൻ സാധ്യത ഇല്ലായിരുന്നു.
മാത്രമല്ല , ആശുപത്രിക്ക് ചുറ്റും ഇലക്ട്രിക്കൽ സെക്യൂരിറ്റിയും കാവൽക്കാരും ഒക്കെ ഉണ്ട്.


എന്നാൽ എല്ലാ തടസ്സങ്ങളും നീക്കി സെല്ലിൽ നിന്നും അത്യന്തം അപകടകാരിയായ ഒരു സ്ത്രീ രക്ഷപ്പെടുന്നു. സ്വന്തം മക്കളെയും ഭർത്താവിനെയും കൊന്ന് ഭക്ഷിച്ച അത്യന്തം അപകടകാരിയായ സ്ത്രീ.
ദ്വീപ് മുഴുവൻ അരിച്ച്പെറുക്കിയിട്ടും ആളെ കണ്ടെത്തിയിരുന്നില്ല. ഒടുവിൽ തിരോധാനം അന്വേഷിക്കാനായി പോലീസ് ഉദ്യോഗസ്ഥരായ 2 പേര് ദ്വീപിൽ എത്തിച്ചേരുന്നു..
തുടർന്ന് അവരുടെ അന്വേഷണവും ഒടുവിൽ സംഭവിക്കുന്ന ട്വിസ്റ്റും ആണ് സിനിമയിലുള്ളത്.

ഇതിനു മുൻപും കണ്ടിട്ടുള്ള വിധം narration ആയതുകൊണ്ടാവാം ,സിനിമ പകുതി കഴിയുമ്പോഴേക്കും ക്ളൈമാക്‌സ് ഉൾപ്പടെ ഏകദേശം ബാക്കി മുഴുവൻ ഊഹിക്കാം .

ഡി കാപ്രിയോ ടെ അഭിനയം ഒക്കെ എടുത്ത് പറയാവുന്ന സംഗതി ആണ്.  Hugh Jackman നെ ഒക്കെ അപേക്ഷിച്ച് എത്രമാത്രം റിയലിസ്റ്റിക് ആണ് കക്ഷി ടെ പ്രകടനം എന്നത് പ്രത്യേകം നമ്മൾ ശ്രദ്ധിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ