Interstellar.
ബ്ളാക്ഹോളിന്റെ Photo എടുത്ത പശ്ചാത്തലത്തിൽ കാണാൻ പറ്റിയ സിനിമ. പറയുന്ന പോലെ അത്യധികം ബൗദ്ധിക മണ്ഡലങ്ങൾ കടന്ന് ചിന്തിക്കേണ്ട അർത്ഥ തലങ്ങളുള്ള സിനിമ എന്ന് പറയാനൊന്നുമില്ലെങ്കിലും കുറെ ശാസ്ത്രീയ വാക്കുകളുടെ നിർവ്വചനം, സിനിമ മനസ്സിലാക്കാൻ ഉപകാരപ്രദമാകുമെന്ന് തോന്നുന്നു.
1.Black Hole: തമോഗർത്തം. പ്രപഞ്ചത്തിലെ ഏറ്റവും ആകർഷണ ശക്തിയുള്ള പ്രത്യേക ഭാഗം. തൊട്ടടുത്തെത്തുന്ന പ്രകാശത്തെ ഉൾപ്പടെ തന്നിലേക്ക് എന്നെന്നേക്കുമായി ,ഒരിക്കലും വെളിയിൽ കടക്കാനാവാത്ത വിധത്തിൽ ആകർഷിച്ച് ചേർക്കുന്നു.
ഇത് ഒരു വസ്തുവോ, കാണാത്തക്ക വിധത്തിലുള്ള എന്തെങ്കിലുമോ അല്ല. ആകെ ഇതിനുള്ളത് അതിശക്തമായ ഒരു ആകർഷണ വലയവും അതിന്റെ കേന്ദ്രവുമാണ്. ഈ കേന്ദ്രത്തെ ആണ് Singularity എന്നു പറയുക. അതുകൊണ്ട് തന്നെ ഇതിലേക്ക് പതിക്കുന്ന ഒരു വസ്തുവിന് എന്ത് സംഭവിക്കും എന്നു പറയാനാകില്ല.
ഒരുപക്ഷേ മറ്റൊരു ഗാലക്സിയിലേക്ക് വലിച്ചെത്തിച്ചേക്കാം.
2. Worm Hole:
രണ്ട് ഗാലക്സികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി.( ഇങ്ങനെ ഒരു സംഗതി യദാർത്ഥത്തിൽ കണ്ടെത്തിയിട്ടില്ല). (ബ്ളാക് ഹോളിന്റെ കേന്ദ്രം, ഒരു വേം ഹോളാണെന്ന തിയറിയുമുണ്ട്).
3.പ്രകാശവര്ഷം: സെക്കന്റിൽ ഏതാണ്ട് മൂന്ന് ലക്ഷം കിലോമീറ്റർ എന്ന കണക്കിൽ പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരം. നക്ഷത്രങ്ങൾ തമ്മിലുള്ള അകലമളക്കാൻ ഉപയോഗിക്കുന്നു.
4.Newton's 3rd Law of Motion: ഏതൊരു പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടാകും.
നാസയിൽ പണ്ട് പൈലറ്റായിരുന്ന കൂപ്പർ ആണ് കഥാനായകൻ. ടോം, മർഫ് എന്നിങ്ങനെ ഒരു ആണ്കുട്ടിയും പെണ്കുട്ടിയും പിന്നെ അവരുടെ മുത്തച്ഛനുമടങ്ങുന്ന കുടുംബം.
ഇപ്പൊ കർഷകനായി ജോലി ചെയ്യുന്ന കൂപ്പറിന്റെ വീട്ടിൽ ഒരിക്കൽ ചില അസാധാരണ സംഭവങ്ങൾ ഉണ്ടാവുന്നു. ഷെൽഫിൽ നിന്ന് പുസ്തകങ്ങൾ തനിയെ വീഴുന്നു.മർഫ് അത് ഒരു ഭൂതമാണെന്ന് വാദിച്ചു.
ശക്തമായ പൊടിക്കാറ്റിൽ കർഷകർക്ക് ആകമാനം നാശനഷ്ടങ്ങൾ സംഭവിച്ചു. കൃഷി ഇല്ലാതായിതുടങ്ങി. കാറ്റടങ്ങിയത്തിനു ശേഷം മർഫിന്റെ മുറിയിലെത്തിയ കൂപ്പറിന് അവിടെ വീണ പൊടിയിൽ ചില പ്രത്യേകതകൾ കാണാൻ സാധിക്കുകയും അതിനെ Decode ചെയ്തപ്പോ കൂപ്പറിന് Map ലെ 2 Coordinate കിട്ടുകയും കൂപ്പറും മർഫും അങ്ങോട്ടേക്ക് തിരിക്കുകയും ചെയ്യുന്നു.
Nasa യുടെ ഒരു Secret Project ആയ 'ലാസറസ് ' നടക്കുന്ന രഹസ്യ സാങ്കേതമായിരുന്നു അത്. ഭൂമിയിലെ മനുഷ്യരുടെ നിലനിൽപ്പ് അപകടത്തിലാണെന്നും കഷ്ടി അടുത്ത തലമുറയ്ക്ക് കൂടി ഉള്ള ആഹാരമേ ഭൂമിയിൽ അവശേഷിക്കുന്നുള്ളൂ എന്നും നാസ ശാസ്ത്രജ്ഞനായ ബ്രാൻഡ് കൂപ്പറിനെ ബോധ്യപ്പെടുത്തുന്നു.
ഇതിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള പ്രോജക്ട് ആണ് ലാസറസ്.
കൂപ്പറിന് ദൗത്യ തലവനായി ബ്രാൻഡ് നിയമിക്കുന്നു.
ഇതിൽ 2 പ്ലാൻ ആണ് ഉള്ളത്.
പ്ലാൻ A.
ഭൂമിയിൽ നിന്ന് മനുഷ്യവർഗ്ഗത്തെ വാസയോഗ്യമായ ഒരു ഗ്രഹം കണ്ടെത്തി അങ്ങോട്ടേക്ക് മാറ്റിപ്പാർപ്പിക്കുക.
Plan B.
കുറച്ച് ആളുകളെ മാത്രം വാസയോഗ്യമായ ഗ്രഹത്തിലേക്ക് അയക്കുക . ശേഷം അവരുടെ തലമുറകളെ ഗ്രഹത്തിൽ വളർത്തിയെടുക്കുക.
Plan A യ്ക്ക് വേണ്ടി Black Hole ലൂടെ യാത്ര ചെയ്യേണ്ടതായുണ്ട്. ബ്ളാക് ഹോളിലൂടെ ഉള്ള യാത്ര സാധ്യമാവാൻ സങ്കീർണമായ ഒരു Equation, ബ്രാന്ഡിന് പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി Black Hole ലെ യാത്രയുടെ Data യും വേണം.
വാസയോഗ്യമായ ഗ്രഹം കണ്ടെത്തുന്നതിനായി മുൻപ് അയച്ച 12 ശാസ്ത്രജ്ഞരിൽ 1 ആൾ ഒഴികെ മറ്റാരുടെയും Responds , ബ്ളാക്ഹോളിൽ കടന്ന കൂപ്പറിന് ലഭിച്ചിരുന്നില്ല. പോസിറ്റീവ് ആയ റെസ്പോണ്ടസ് ലഭിച്ച അങ്ങോട്ടേക്ക് കൂപ്പറും കൂട്ടരും യാത്ര തിരിക്കുന്നു.
Plan A, Plan B എന്നിവയെ കുറിച്ചൊന്നും അറിയാതെ കൂപ്പർ, കൂടെ ബ്രാൻഡിന്റെ മകളായ അമേലിയ, ടാർസ് എന്ന റോബോട്ട്, പിന്നെ രണ്ട് ശാസ്ത്രജ്ഞർ എന്നിവരാണ് സംഘത്തിലുള്ളത്.
ബ്ളാക് ഹോളിലൂടെ യാത്ര ചെയ്ത് അവർ ആദ്യം ഒരു ഗ്രഹത്തിൽ എത്തിച്ചേരുന്നു. മില്ലേഴ്‌സ് പ്ലാനറ്റ് എന്നറിയപ്പെടുന്ന അവിടെ ജലത്താൽ മുങ്ങിക്കിടക്കുന്ന പ്രതലം മാത്രമായിരുന്നു ഉള്ളത്. അത് വാസയോഗ്യമല്ല എന്ന് തിരിച്ചറിയുന്ന കൂപ്പറും സംഘവും അടുത്ത ഗ്രഹം തിരഞ്ഞെടുക്കാൻ തീരുമാനിക്കുന്നു-പോസിറ്റീവ് സിഗ്നൽ ലഭിച്ച മാൻസ് പ്ലാനറ്റ് .
ആകെ ഒരു ഗ്രഹത്തിൽ പോകാനുള്ള ഇന്ധനമേ അവശേഷിക്കുന്നുള്ളൂ. Positive Signals ലഭിച്ച ഗ്രഹത്തിലേക്ക് തിരിക്കുന്ന കൂപ്പർ, തങ്ങൾക്ക് ചതിവ് പറ്റിയതായി തിരിച്ചറിയുന്നു-ആ ഗ്രഹവും വാസയോഗ്യമായിരുന്നില്ല. അതിൽ പെട്ടു Hybernated ആയി കിടക്കുകയായിരുന്ന Dr . മാൻ, രക്ഷപ്പെടാനായി ഇറക്കിയ തന്ത്രമായിരുന്നു ആ 'Positive signal'.
സത്യം മനസ്സിലാക്കിയ കൂപറിനെ വകവരുത്താൻ മാൻ ശ്രമിക്കുന്നെങ്കിലും പരാജയപ്പെടുന്നു. തുടർന്നുള്ള മടക്കയാത്രയിൽ സ്ഫോടനം സംഭവിച്ച് മാൻ കൊല്ലപ്പെടുന്നു. .
മില്ലേഴ്‌സ് പ്ലാനറ്റിലെ ഒരു മണിക്കൂർ, ഭൂമിയിലെ ഏഴ് വർഷത്തിന് തുല്യമായിരുന്നു എന്ന് മനസ്സിലാക്കുന്ന കൂപ്പർ, തന്റെ മക്കൾ വളർന്ന് നാസയിൽ തന്നെ സയന്റിസ്റ്റ് ആയി ജോലി ചെയ്യുന്ന വിവരമറിയുന്നു. സന്ദേശങ്ങൾ സ്വീകരിക്കാനാവുമായിരുന്നെങ്കിലും ബ്ളാക്ക് ഹോളിന്റെ വെളിയിലേക്ക് അയക്കാൻ സാധിച്ചിരുന്നില്ല.
ഇടിവെട്ടിയവനെ പാമ്പ് കടിച്ചപോലെ അടുത്ത വാർത്തയും കൂപ്പറിനെ തേടി എത്തി - Plan A ഒരിക്കലും സാധ്യമാവില്ല എന്നറിയാമായിരുന്ന ബ്രാൻഡ്, Plan B മാത്രം നടപ്പിലാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആണ് കൂപ്പറിനെയും സംഘത്തെയും അയച്ചത് എന്ന വസ്തുത.
ഇതറിഞ്ഞ കൂപ്പർ, ക്ഷുഭിതനായി തിരികെ പോകാൻ തീരുമാനിക്കുന്നു. ബ്ളാക് ഹോളിന്റെ വെളിയിലേക്ക്.
അങ്ങനെ തിരികെ യാത്ര ആരംഭിക്കുന്ന കൂപ്പറും സംഘവും മറ്റൊരു കാര്യം കൂടി പ്ലാൻ ചെയ്യുന്നു.Black Hole ൽ നിന്നും Equation solve ചെയ്യാനാവശ്യമായ ഡാറ്റ ശേഖരിക്കുക. അതിനായി ടാർസ് റോബോട്ടിനെ പോകുന്ന വഴി ബ്ളാക് ഹോളിൽ ഉപേക്ഷിക്കുക.
എന്നാൽ തിരികെ ഉള്ള യാത്രയിൽ മറ്റൊരു കാര്യം കൂടി സംഭവിച്ചു. ബ്ളാക് ഹോളിന്റെ ശക്തമായ ആകർഷണത്തിൽ നിന്ന് രക്ഷപ്പെടാൻ 'തുല്യവും വിപരീതവുമായ പ്രതി പ്രവർത്തനത്തിന്റെ' ശക്തി കുറയ്ക്കേണ്ടതുണ്ട്. പേടകത്തിന്റെ ഭാരം പരമാവധി കുറയ്ക്കാൻ അമേലിയയെ പേടകത്തിൽ വിട്ട് കൂപ്പറും ടാർസ് റോബോട്ടും ബ്ളാക് ഹോളിന്റെ അഗാധതയിലേക്ക് കൂപ്പുകുത്തുന്നു. .
അവിടെ ആണ് പ്രേക്ഷകന്റെ കിളികൾ പറക്കാൻ സാധ്യതയുള്ളത്. ഒരു Line , 1 Dimension ആണ്. അതിന് നീളം എന്ന ഒറ്റ അളവ് മാത്രമാണുള്ളത്. എന്നാൽ ഒരു ചതുരം 2D ആണ്. അതിന് നീളം, വീതി എന്നിങ്ങനെ 2 മാനങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ ഒരു പ്രതലത്തിൽ വരയ്ക്കുന്ന ചിത്രങ്ങൾ 2D ആയിരിക്കും. ഇതിനോടൊപ്പം ഉയരവും കൂടി ചേർന്നാൽ അത് 3D ആയി. Real World ൽ നാം കാണുന്ന വസ്തുക്കൾ എല്ലാം 3D ആണ്-നിശ്ചിത നീളം, വീതി,ഉയരം എന്നിവ ഉള്ളത്.
4th Dimension
ആണ് Space. 5th Dimension ആയി ചിത്രത്തിൽ കാണിക്കുന്നതാണ് Time .
ഒരു ബ്ലാക്ക് ഹോളിനുള്ളിൽ പെട്ട് പോകുന്ന കൂപ്പർ, ഇത്തരത്തിൽ ഒരു 5D ലോകത്താണ് എത്തിച്ചേരുന്നത്.
Time , ഒരു അളവാണ് അവിടെ .
ഭൂമിയിലെ വർഷങ്ങൾ കടന്നുപോയെങ്കിലും മണിക്കൂറുകൾ മാത്രം സ്പെയ്സിൽ ചിലവഴിച്ച കൂപ്പറിനെ വാർദ്ധക്യം ബാധിച്ചിട്ടില്ല.
അവിടെ , ഭൂമിയിലെ തന്റെ മകളെ,മർഫിന്റെ ചെറുപ്പകാല പ്രായത്തിൽ കൂപ്പർ അവിടെ ഒരു Projection ആയി കാണുന്നു.
Tesseract എന്ന ആ പ്രദേശത്തെ സമയവും അവിടെ ഒരു അളവുകോലാണ്. മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങിയാൽ , തന്റെ മകളുടെ വളർന്ന പ്രായവും കൂപ്പറിന് കാണാനാകും.
ബ്ളാക്ക് ഹോളിനുള്ളിൽ നിന്ന് തന്റെ മകൾക്ക് സന്ദേശമായക്കാനാവില്ല. കൂപ്പർ അതിനായി തിരഞ്ഞെടുക്കുന്ന വഴിയാണ് ഗ്രാവിറ്റി.
ഷെൽഫിലെ പുസ്തകങ്ങൾക്കിടയിലൂടെ മകളെ കാണുന്ന കൂപ്പർ, കൂപ്പറിനെ തന്നെയും അവിടെ കാണുന്നു. കാരണം ആ സമയത്ത് കൂപ്പർ അവിടെ ഉണ്ട്.
അവർക്ക് മോഴ്‌സ് കോഡ് രൂപത്തിൽ പുസ്തകങ്ങൾ തള്ളിയിട്ട് ഗ്രാവിറ്റിയുടെ സഹായത്തോടെ , 'Stay' എന്ന സന്ദേശമായക്കാൻ ശ്രമിക്കുന്നു. ഇത് മനസ്സിലാക്കുന്ന, യദാർത്ഥ ലോകത്തിലെ പ്രായമായ മർഫ്, പുസ്തകങ്ങൾ വീഴാൻ കാരണം, ഭൂതമല്ല തന്റെ അച്ഛൻ തന്നെ ആണെന്ന് തിരിച്ചറിയുന്നു.
ഒപ്പം കൂപ്പർ , ടാർസ് Decode ചെയ്ത Equation solve ചെയ്യാനാവശ്യമായ Blackhole Data യും മകൾക്ക് ഒരു വാച്ചിലൂടെ അയക്കുന്നു. അങ്ങനെ നാസയിലെ എഞ്ചിനീയർ ആയ , കൂപ്പറിന്റെ മകൾ Plan A Successful ആയി നടപ്പാക്കുന്ന , എക്കാലത്തെയും മഹതി ആയ ശാസ്ത്രജ്ഞ ആയി മാറുന്നു.
തുടർന്ന് Tesseract ഇല്ലാതാവുകയും ,കൂപ്പർ ബോധരഹിതനാവുകയും ചെയ്യുന്നു.
കണ്ണുതുറക്കുന്ന കൂപ്പർ, താൻ ഡോക്ടറുടെ അരികിൽ കിടക്കുന്നതായി മനസ്സിലാവുന്നു. Plan A യുടെ ഭാഗമായി പുറപ്പെട്ട പേടകം- 'കൂപ്പർ സ്റ്റേഷൻ'ആണത്.
കൂപ്പറിനോടുള്ള ബഹുമാനസൂചകമായി ഇട്ട പേര്- മർഫിൻ കൂപ്പറോട് ഉള്ള-..
ഭൂമിയിൽ നൂറു വയസ്സിനടുത്ത് പ്രായമുള്ള വാർദ്ധക്യസയ്യയിൽ കിടക്കുന്ന മകളും മുപ്പതുകളിൽ ഉള്ള ശരീരവും നൂറ്റിയിരുപതിനു മുകളിൽ പ്രായമുള്ള അച്ഛനും പരസ്പരം കാണുന്നു.
Plan A വിജയിച്ചതറിയാതെ Plan B യ്ക്ക് വേണ്ടി അമേലിയ മറ്റൊരു ഗ്രഹത്തിൽ കോളനി ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നറിഞ്ഞ മർഫിൻ, അമേലിയയെ രക്ഷിക്കാൻ, തിരിച്ചെത്തിക്കാൻ കൂപ്പറോട് അപേക്ഷിക്കുന്നു. അങ്ങനെ അതിനായി വീണ്ടും കൂപ്പർ Space യാത്രയ്ക്കൊരുങ്ങുന്നിടത്തു ചിത്രം അവസാനിക്കുന്നു.
കൂപ്പറിന്റെ ആവശ്യം കഴിഞ്ഞ ഉടനെ Tesseract അപ്രത്യക്ഷമായതെങ്ങനെ, ഗ്രാവിറ്റിയെ വേറൊരു Dimension ൽ നിന്ന് കൂപ്പർ എങ്ങനെ Access ചെയ്തു? ഒരു വാച്ച് എങ്ങനെ Tesseract ൽ നിൽക്കുന്ന കൂപ്പർ നിയന്ത്രിച്ചു, Tesseract ൽ നിൽക്കുന്ന കൂപ്പറിന്, എങ്ങനെ ഭൂമിയിലെ പുസ്തകങ്ങൾ തള്ളിയിടാൻ സാധിച്ചു?(ഗ്രാവിറ്റി ഉണ്ടെങ്കിലും, തള്ളിയിടാതെ താഴെ വീഴില്ലല്ലോ) എന്നതൊക്കെ ചില സംശയങ്ങളാണ്.